ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023

hdjbsMvaldmbldlf> vfvdvd

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച സ്കൂളിൽ നടന്നു. പി. റ്റി. എ പ്രസിഡന്റ് അഭയ പ്രകാശ് അധ്യക്ഷനായ പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. വാർട് കൗൺസിലർ ജമീല ശ്രീധരൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, റിട്ടേർഡ് പോലീസ് ഓഫീസർ അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ പുഷ്പ ജോർജ് നന്ദി പറഞ്ഞു.

പന്തളം ബാലൻ തന്റെ മനോഹരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിച്ചപ്പോൾ അലക്സാണ്ടർ സാറിൻറെ ലഘു പ്രഭാഷണം കോവിഡിന് ശേഷം കുട്ടികൾക്ക് മോട്ടിവേഷൻ നൽകുന്നതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം പതിവുപോലെ വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യവും അതിൻറെ ആവശ്യകതയും മുൻനിർത്തി ഹെഡ്മിസ്ട്രസ് പുഷ്പ ടീച്ചർ സംസാരിച്ചു. കുട്ടികൾ പരിസ്ഥിതി ഗാനം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിന് മുന്നോടിയായി നടത്തിയ പോസ്റ്റർ രചന മത്സരത്തിലെ മികച്ച പോസ്റ്റുകളും പ്ലക്കാടുകളും പ്രദർശിപ്പിച്ചുകൊണ്ട് എക്കോ ക്ലബ് അംഗങ്ങൾ ക്ലാസുകളിലൂടെ ലഘു ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു.കൂടാതെ പരിസ്ഥിതി ക്വിസും വിവിധ മത്സരങ്ങളും നടന്നു.

വായന ദിനം

വായനദിന പരിപാടികളുടെ ഉദ്ഘാടനം

വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. പ്രശസ്ത കവിയും കഥാകൃത്തുമായ പിരപ്പൻകോട് അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സമീപ ലൈബ്രറിയായ ബാപ്പുജി ഗ്രന്ഥശാലയുടെ മുഖ്യ പ്രവർത്തകർ സ്കൂൾ, പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോർജ്, അധ്യാപകർ, പിടി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി ബാപ്പുജി ഗ്രന്ഥശാല സ്കൂളുമായി ചേർന്ന് പുതിയൊരു പദ്ധതിക്കും തുടക്കം കുറിച്ചു. പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു പദ്ധതി. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങൾക്ക് ഒരു വായനാക്കുറിപ്പ് തയ്യാറാക്കുകയും അത് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുകയും വേണം. മാസംതോറും ഇത് പരിശോധിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വായനാക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്യും. ജൂൺ മാസത്തിൽ ലഭിച്ച വായന കുറുപ്പുകൾ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക് വായനശാലയുടെ പ്രസിഡൻറ് സമ്മാനങ്ങൾ നൽകി.തുടർന്നുള്ള രണ്ടാഴ്ചകാലം വായന വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടന്നു. സാഹിത്യ ക്വിസ്, പ്രസംഗം, എൻറെ പുസ്തകം പ്രദർശനം ഇവ അവയിൽ ചിലതാണ്.

പുതിയ സ്കൂൾ ബസ് ഉദ്ഘാടനം

എ.എ റഹീം എം.പി അദ്ദേഹത്തിൻറെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം സ്കൂളിൽ നടന്നു. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്ന ഉദ്ഘാടന പരിപാടിയിൽ വാർഡ് കൗൺസിലർ ജമീല ശ്രീധരൻ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോർജ് സീനിയർ അസിസ്റ്റൻറ് ദീപ എൽസ എഡ്വിൻ കാനറ ബാങ്ക് ചീഫ് ജനറൽ മാനേജർ തുടങ്ങിയവർ പങ്കെടുത്തു കാനറ ബാങ്ക് സ്കൂളിനായി അനുവദിച്ച പുതിയ സൗണ്ട് സിസ്റ്റം മാനേജർ സ്കൂളിന് സമർപ്പിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷം എംപി. എംഎൽഎ. സ്കൂൾ പി.ടി.എ, എസ് .എം. സി ഭാരവാഹികൾ, അധ്യാപകർ, കുട്ടികൾ എല്ലാവരും ചേർന്ന് ബസ്സിൽ ആദ്യ യാത്ര നടത്തി.

ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം

നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടന്ന ശിശുദിന ഘോഷയാത്രയിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും കനകക്കുന്ന് കൊട്ടാരം വരെയായിരുന്നു ഘോഷയാത്ര. തുടർന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു സ്കൂളിന് പുരസ്കാരം നൽകി. സ്കൂൾ ബാൻഡ് ടീമിൻറെയും പ്രവർത്തി പരിചയ ക്ലബ്ബിൻറെയും നേതൃത്വത്തിലാണ് കുട്ടികൾ റാലിയിൽ പങ്കെടുത്തത്. മറ്റു സ്കൂളുകളെ ഒക്കെ പിന്നിലാക്കി ഈ നേട്ടം കൈവരിച്ചതിന് ബാൻഡ് മാസ്റ്റർ വിമൽരാജ്, പ്രവർത്തി പരിചയ ക്ലബ് കൺവീനർ റാണി ടീച്ചർ, പിന്തുണ നൽകി പ്രവർത്തിച്ച ഗീത ടീച്ചർ അനീഷ് സാർ കുട്ടികൾ എല്ലാവർക്കും എച്ച് .എം നന്ദി അറിയിച്ചു.

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ സ്കൂൾ ബാൻഡ്

തിരുവനന്തപുരത്ത് വച്ച് നടന്ന ടെക്നിക്കൽ സ്കൂൾ സംസ്ഥാന കായിക മേളയിൽ ക്ഷണിക്കപ്പെട്ട ബാൻഡ് ടീമായി നമ്മുടെ ബാൻഡ് ടീം പങ്കെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശാരികൃഷ്ണയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ വിമിത വിമലുമാണ് ടീമിനെ നയിച്ചത്. കായികമേളയുടെ ഉദ്ഘാടന ചടങ്ങും മാർച്ച് ഫാസ്റ്റും ആകർഷകമാക്കുന്നതിന് മുന്നിൽ നിന്ന ടീമിന് സംഘാടക സമിതിയുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തികളുടെയും പ്രശംസ ലഭിച്ചു.