"മലപ്പുറം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്താനുതകുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുക, 3D കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3D ഒബ്ജക്ടുകളുടെ നിർമ്മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാർഥികൾക്ക് ലഭിച്ചു. | വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്താനുതകുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുക, 3D കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3D ഒബ്ജക്ടുകളുടെ നിർമ്മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാർഥികൾക്ക് ലഭിച്ചു. | ||
[[പ്രമാണം:Lkdc2024-mlp-inaugration.jpg|ഇടത്ത്|ലഘുചിത്രം|443x443ബിന്ദു]] | |||
മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിച്ചത്. ഇതിനായി ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, ആർഡിനോ ബ്ലോക്ക‍്‍ലി,പൈത്തണ് പ്രോഗ്രാമിങ് തുടങ്ങിയ കോഡുകളും വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെട്ടു. | മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിച്ചത്. ഇതിനായി ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, ആർഡിനോ ബ്ലോക്ക‍്‍ലി,പൈത്തണ് പ്രോഗ്രാമിങ് തുടങ്ങിയ കോഡുകളും വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെട്ടു. | ||
19:27, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
Home | ക്യാമ്പ് അംഗങ്ങൾ | ചിത്രശാല | അനുഭവക്കുറിപ്പുകൾ |
പുത്തൻ അറിവുകൾ കൈപ്പിടിയിലൊതുക്കി, ലിറ്റിൽ കൈറ്റ്സ് മലപ്പുറം ജില്ലാ ക്യാമ്പ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള പ്രോഗ്രാമിംഗ്, 3D അനിമേഷൻ വീഡിയോ നിർമ്മാണം തുടങ്ങിയ മേഖലകളിൽ നൂതന അറിവുകൾ സ്വായത്തമാക്കി ജി.എച്ച്.എസ് തുവ്വൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ദ്വിദിന സഹവാസ ക്യാമ്പ് 24. 02.2024, 25.02.2024 എന്നീ തിയ്യതികളിൽ നടന്നു. ഉപജില്ലാക്യാമ്പിൽ പങ്കെടുത്ത 1483 കുട്ടികളിൽ നിന്നും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 106 കുട്ടികളാണ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്.
രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെ വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി ആശയ വിനിമയം നടത്തി ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കം കുറിച്ചു. ഇത്തരം ഒരു ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക എന്നത് തന്നെ ക്യാമ്പ് അംഗങ്ങളുടെ മികച്ച നേട്ടമാണെന്നും ക്യാമ്പിലൂടെ നാം നേടിയ അറിവുകളും നൈപുണികളും, പരമാവധി സ്കൂളുകളിലേയും സമൂഹത്തിലേയും മറ്റുള്ളവർക്ക് കൂടി എത്തിക്കാൻ നാം ശ്രമിക്കണമെന്നും KITE CEO ക്യാമ്പ് അംഗങ്ങളോട് നിർദേശിച്ചു. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി മെയ് അവസാനവാരം സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്താനുതകുന്നതായിരുന്നു അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുക, 3D കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3D ഒബ്ജക്ടുകളുടെ നിർമ്മാണം എന്നിവയിലുള്ള പ്രായോഗിക പരിജ്ഞാനം വിദ്യാർഥികൾക്ക് ലഭിച്ചു.
മൊബൈൽ ഫോൺ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിച്ചത്. ഇതിനായി ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, ആർഡിനോ ബ്ലോക്ക‍്‍ലി,പൈത്തണ് പ്രോഗ്രാമിങ് തുടങ്ങിയ കോഡുകളും വിശദമായിത്തന്നെ കുട്ടികൾ പരിചയപ്പെട്ടു.
കലാപരിപാടികൾ ഉൾപ്പെട്ട രണ്ടുദിവസത്തെ സഹവാസക്യാമ്പ് അത്യാധുനിക ടെക്നോളജി സങ്കേതങ്ങളിൽ അറിവ് നേടാനും പ്രയോഗികതലത്തിൽ ഇവ പരിശീലിക്കാനും കുട്ടികൾക്ക് അവസരം നൽകി. സമാപന ദിവസം ജി.എച്ച്.എസ് തുവ്വൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമ്മമാർക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ് പ്രത്യേക ശ്രദ്ധ നേടി.
കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി കെ അബ്ദുൽ റഷീദ് നേതൃത്വം നൽകിയ ക്യാമ്പിന് അനിമേഷൻ വിഭാഗത്തിൽ കൈറ്റ് മാസ്റ്റർ ട്രൈനർമാരായ ഗോകുൽനാഥ്, ലാൽ, ഇർഷാദ്, ബിന്ദു, യാസർ, ശിഹാബുദ്ധീൻ എന്നിവരും പ്രോഗ്രാമിങ് വിഭാഗത്തിൽ ഷാജി, മുഹമ്മദ് ബഷീർ, രാധിക, ജാഫറലി, കുട്ടിഹസ്സൻ ,മുഹമ്മദ് റാഫി എന്നിവരും പരിശീലകരായി.