"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(club)
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}}{{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}{{Clubs}}
 
== <u>'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''</u> ==
 
=== <u>ഗണിത ക്ലബ്</u> ===
ഗണിത  ക്ലബ്ബിന് കീഴിലായി 2017- 18  അധ്യയനവർഷത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു.  ശിൽപ്പശാലയിൽ  ഉണ്ടാക്കിയ  ഉപകരണങ്ങളിൽ മികച്ചവ  ഗണിത ലാബിൽ ഉൾപ്പെടുത്തി.  കൂടാതെ  ക്ലബ്ബിൻറെ നേതൃത്വത്തിൽ  ക്വിസ്  മത്സരങ്ങൾ ,  പസിൽസ്  ,  ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2021-22  അധ്യയന വർഷം  മാക്സ് എക്സ്പോ എന്ന പേരിൽ കുട്ടികൾ കോവിഡ് കാലത്ത് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചു.
 
=== <u>സയൻസ് ക്ലബ്</u> ===
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2017-18  അധ്യയനവർഷത്തിൽ ഒന്നുമുതൽ ഏഴ് വരെയുള്ള  ക്ലാസ്സുകളിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു.  കുട്ടികൾക്ക് ലഭ്യമായ വിവിധ  പാഴ്വസ്തുക്കൾ  ഉപയോഗിച്ച്  പീപ്പി, പമ്പരം, ബലൂൺ ബോട്ട് തുടങ്ങിയ കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.  വിവിധ ദിനാചരണങ്ങളുടെ ഭാഗമായി  ക്വിസ് മത്സരം സംഘടിപ്പിക്കാറുണ്ട്.  ക്ലബ്ബിൻറെ നേതൃത്വത്തിൽ 2014- 2016 കാലഘട്ടത്തിൽ ഒരു ഔഷധത്തോട്ടം സ്കൂളിൽ ഒരുക്കിയിരുന്നു.  ഇരുന്നൂറോളം ഔഷധസസ്യങ്ങൾ ചട്ടികളിലും മറ്റുമായി വളർത്തിയിരുന്നു.  ഇവയുടെ പേരുകൾ, ശാസ്ത്രനാമം,  ഔഷധഗുണം എന്നിവ  ഉൾപ്പെടുത്തി  ഒരു ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കിയിട്ടുണ്ട്.  ജൈവവൈവിധ്യ  പാർക്കിൻറെ  ഭാഗമായി ഒരു ചെറിയ താമരക്കുളവും സ്കൂൾ പരിസരത്ത് ഒരുക്കിയിട്ടുണ്ട്.
 
=== <u>സോഷ്യൽ സയൻസ് ക്ലബ്ബ്</u> ===
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രാദേശിക ചരിത്ര രചന നിർവഹിച്ചിട്ടുണ്ട്.  ചരിത്രപ്രാധാന്യമുള്ള ദിനങ്ങൾ ആയ  സ്വാതന്ത്ര്യ ദിനം ,  റിപ്പബ്ലിക് ദിനം എന്നിവയുമായി ബന്ധപ്പെട്ട്  ക്വിസ്മത്സരങ്ങൾ മറ്റു  കലാപരിപാടികൾ  എന്നിവ സംഘടിപ്പിക്കാറുണ്ട്.
 
=== <u>വിദ്യാരംഗം ക്ലബ്ബ്</u> ===
കുട്ടികൾക്ക് കഥ, കവിത, ചിത്രരചന, നാടൻ പാട്ട്  തുടങ്ങിയ മേഖലകളിൽ  മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിദ്യാരംഗം ക്ലബ്ബിൻറെ സബ്ജില്ലതല  മത്സരങ്ങളിലും മറ്റ് പഠന ക്യാമ്പുകളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കുട്ടികളിലെ സർഗാത്മ കഴിവുകളെ വളർത്തിയെടുക്കാൻ വിദ്യാരംഗം ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
 
=== <u>കാർഷിക ക്ലബ്ബ്</u> ===
കാർഷിക ക്ലബ്ബിൻറെ കീഴിൽ പച്ചക്കറികൾ, കപ്പ,  ചേമ്പ്, ചേന, വാഴ  തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിലെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്തുവരുന്നു.  കൃഷിയിൽ നിന്ന് ലഭിക്കുന്ന  ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു.  ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്.
 
=== <u>ഹെൽത്ത് ക്ലബ്ബ്</u> ===
ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകാറുണ്ട്.
 
=== <u>ഇംഗ്ലീഷ് ക്ലബ്ബ്</u> ===
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.

12:39, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം