ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
ജാലകം 2022
ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ജാലകം 2022 എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച ശാസ്ത്ര വാരമായി ആചരിച്ചു കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനുതകുന്ന ഡോക്യുമെൻററി പ്രദർശനം, ശാസ്ത്ര ക്വിസ്സ്, സെമിനാർ, പോസ്റ്റർ നിർമ്മാണം, ലിറ്റിൽ സയൻറിസ്റ്റ്, ശാസ്ത്ര പതിപ്പ്, സയൻസ് എക്സ്പോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
കാർഷിക ക്ലബ്ബ്
കാർഷിക ക്ലബ്ബിൻറെ കീഴിൽ പച്ചക്കറികൾ, കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയവ സ്കൂൾ കോമ്പൗണ്ടിലെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം കൃഷി ചെയ്തുവരുന്നു. കൃഷിയിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് ക്ലബ്ബിൽ പ്രവർത്തിക്കുന്നത്.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ്, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാറുണ്ട്.