"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
== റോബോ ലൈറ്റനിങ് == | == റോബോ ലൈറ്റനിങ് == | ||
[[പ്രമാണം:47045 ROBO LIGHTNING1.png|ഇടത്ത്|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് വിഷയത്തിൽ നൽകുന്ന വ്യക്തിഗത പരിശീലന പരിപാടിയാണ് റോബോ ലൈറ്റനിങ്. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് റോബോ ലൈറ്റനിങ് കോർണറിലൂടെ താൽപര്യമുള്ള മറ്റു കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ചതിന് പുറമേ മൂന്ന് ആർഡിനോ കിറ്റുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും തിങ്കൾ വൈകുന്നേരം നാലുമണി മുതൽ 4 45 വരെയും വെള്ളി ഉച്ചയ്ക്ക് 12 30 മുതൽ 2 വരെയും ഉള്ള സമയങ്ങളിലാണ് റോബോട്ടിക് പരിശീലനം നടക്കുന്നത്. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പഠന മൊഡ്യൂൾ അനുസരിച്ചാണ് റോബോ കോർണർ പ്രവർത്തിക്കുന്നത്. | ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് വിഷയത്തിൽ നൽകുന്ന വ്യക്തിഗത പരിശീലന പരിപാടിയാണ് റോബോ ലൈറ്റനിങ്. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് റോബോ ലൈറ്റനിങ് കോർണറിലൂടെ താൽപര്യമുള്ള മറ്റു കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ചതിന് പുറമേ മൂന്ന് ആർഡിനോ കിറ്റുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും തിങ്കൾ വൈകുന്നേരം നാലുമണി മുതൽ 4 45 വരെയും വെള്ളി ഉച്ചയ്ക്ക് 12 30 മുതൽ 2 വരെയും ഉള്ള സമയങ്ങളിലാണ് റോബോട്ടിക് പരിശീലനം നടക്കുന്നത്. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പഠന മൊഡ്യൂൾ അനുസരിച്ചാണ് റോബോ കോർണർ പ്രവർത്തിക്കുന്നത്. | ||
19:46, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47045-ലിറ്റിൽകൈറ്റ്സ് | |
---|---|
![]() | |
സ്കൂൾ കോഡ് | 47045 |
യൂണിറ്റ് നമ്പർ | LK/2018/47045 |
അംഗങ്ങളുടെ എണ്ണം | 24 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | മുഹമ്മദ് ഫവാസ് |
ഡെപ്യൂട്ടി ലീഡർ | ആൽനിയ റോസ് ഷിബു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നവാസ് യൂ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശരീഫ എൻ |
അവസാനം തിരുത്തിയത് | |
15-12-2023 | Sakkirapk |
Mentoring 23
2023-26 ലിറ്റിൽ കൈറ്റ് ബാച്ചിലെ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസ് പ്രദർശനം നടത്തി. ഗ്രീൻ വാലി ഹോസ്റ്റലിൽ നിന്നും വരുന്ന ഓൺലൈൻ ക്ലാസ് കാണാൻ കഴിയാത്ത കുട്ടികൾക്കായാണ് വീഡിയോ ക്ലാസ് പ്രദർശനം നടത്തിയത്. കൂടാതെ ഇവർക്ക് ചോദ്യ ബാങ്ക് വിതരണവും മോക് ടെസ്റ്റും സംഘടിപ്പിച്ചു 2022-25 ബാച്ച് അംഗങ്ങളായ അഫീഫ ഹന്ന ഫാത്തിമത്തു സഫ ആൽനിയ റോസ് ഷിബു നിവേദ സലാഹുദ്ദീൻ അയ്യൂബി എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് എൽകെ ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും അംഗങ്ങളായാൽ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും പരിശീലന കളരിയുടെ ഉദ്ഘാടന പ്രസംഗത്തിൽ എച്ച് എം പി മുഹമ്മദ് ബഷീർ സാർ പ്രതിപാദിച്ചു
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | വിൽസൺ പുല്ലുവേലിയിൽ |
കൺവീനർ | ഹെഡ്മാസ്റ്റർ | പി മുഹമ്മദ് ബഷീർ |
വൈസ് ചെയർപേഴ്സൺ - 1 | എംപിടിഎ പ്രസിഡൻറ് | ബിന്ദു |
വൈസ് ചെയർപേഴ്സൺ - 2 | പിടിഎ വൈസ് പ്രസിഡൻറ് | . |
ജോയിൻറ് കൺവീനർ - 1 | കൈറ്റ് മാസ്റ്റർ | നവാസ് യൂ |
ജോയിൻറ് കൺവീനർ - 2 | കൈറ്റ്സ് മിസ്ട്രസ്സ് | ശരീഫ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | മുഹമ്മദ് ഫവാസ് കെ എം |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ആൽനിയ റോസ് ഷിബു |
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച്

ഫയാസ് പി | നേഹ സോജൻ | സലാഹുദ്ധീൻ അയൂബി |
നേടിയ ഫാത്തിമ എസ് | അബിൻ വിൽസൺ | വിശാൽ വി |
അൽനിയ റോസ് ഷിബു | ഫാത്തിമ തഹാനി പി എം | മുഹമ്മദ് സിനാൻ ടി |
പർവണ ചന്ദ്രൻ | ഫിദ ഫാത്തിമ എം കെ | ഹിസാന തസ്നീം വി |
നിവേദ | സോനു സാബു | മുഹമ്മദ് ഫവാസ് കെ എം |
അംന ടി പി | ഹസ്ന അബ്ദുൽ ഷുക്കൂർ | മുഹമ്മദ് ഷാമിൽ |
ഫാത്തിമത്തു സഫ പി പി | ഫാത്തിമ ഹാദിയ ഇ | ഫാത്തിമ തസ്നീമ സി |
ആയിഷ കെ | അഫീഫ ഹന്നാ സി ടി |
പ്രിലിമിനറി ക്യാമ്പ്
2022-25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22 7 2018 ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ആനിമേഷൻ, റോബോട്ടിക്സ് ആൻഡ് ഇലക്ട്രോണിക്സ്, ആപ്പ് ഇൻവെന്റർ തുടങ്ങിയ വിഷയങ്ങളാണ് പ്രിലിമിനറി ക്യാമ്പിൽ ചർച്ച ചെയ്തത്. പ്രിലിമിനറി ക്യാമ്പ് മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ നേതൃത്വം നൽകി കൈറ്റ് മാസ്റ്റർ അബൂബക്കർ പി മിസ്ട്രസ് ജൗഷിന വി കെ എന്നിവർ ക്യാമ്പിന് ഊർജ്ജം നൽകി. ക്ലബ്ബിന്റെ പ്രാധാന്യവും ലക്ഷ്യവും ആമുഖപ്രഭാഷണത്തിൽ ഷാജി സാർ വിശദീകരിച്ചു. വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്
LK-സേവന (NMMS-23 Application submission)

ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ എൻ എം എം എസ് പരീക്ഷയുടെ ആപ്ലിക്കേഷൻ സമർപ്പിക്കലും സ്കൂൾ വെരിഫിക്കേഷനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. ഈ വർഷം സ്കൂളിലെ 44 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിലെ അബിൻ വിൽസൺ ,വിശാൽ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി
മാഗസിൻ എഡിറ്റോറിയൽ ബോർഡ് മീറ്റിംഗ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2023 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് ഫവാസ് കെ ,ഫയാസ് ,ഫാത്തിമത്തുസ്സഫ പി പി , അൽനിയ റോസ് ഷിബു ,നിവേദ ,സുമയ്യ , ഹിസാന തസ്നീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൽനിയ റോസ് ഷിബു മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.
"റോബസ്റ്റ" -ഏകദിന റോബോട്ടിക്സ് ക്യാമ്പ്

എൽകെ വിദ്യാർഥികൾ അവരുടെ പരിശീലനത്തിന്റെ ഭാഗമായി പഠിച്ച ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് എന്ന പാഠഭാഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും പരിശീലിക്കാനുമായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു . കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ റ്റിങ്കറിംഗ് ലാബുമായി സഹകരിച്ചാണ് ഏകദിന വർക് ഷോപ്പ് സംഘടിപ്പിച്ചത് . 21-24 ബാച്ചിലെ പത്തു കുട്ടികളും 22 -25 ബാച്ചിലെ 24 കുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുത്തത് . എച്ച് എം അസ്കർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു . ആദ്യ സെഷനിൽ വിവിധതരം സെൻസറുകളും അവയുടെ ഉപയോഗവും പരിചയപ്പെടുത്തി രണ്ടാമത്തെ സെഷനിൽ ഓർഡിനോ നാനോ ഉപയോഗിച്ചുള്ള മിനി പ്രൊജക്റ്റ് തയ്യാറാക്കി . മത്സരാധിഷ്ഠിതമായി നടന്ന മൂന്നാമത്തെ സെഷനിൽ കുട്ടികളെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു വിവിധ സെൻസറുകൾ ഓടിനോ ബോർഡ് എന്നിവ നൽടകി ഒരു മണിക്കൂറിനുള്ളിൽ ഒരു റോബോട്ടിക് പ്രോജക്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടു ഓരോ ഗ്രൂപ്പിന്റെയും കൂടെ അധ്യാപകരും പങ്കുചേർന്നു റോബസ്റ്റ ക്യാമ്പിന്റെ രണ്ടാംഘട്ടം ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ തീരുമാനിച്ചുകൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്
e മുറ്റം

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സാക്ഷര പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പദ്ധതിയാണ് ഈ മുറ്റം. 2023 നവംബർ 19 ന് കുടുംബശ്രീയുടെ കീഴിൽ നടന്ന തിരികെ വിദ്യാലയത്തിലേക്ക് എന്ന പരിപാടിയുമായി സഹകരിച്ചാണ് ഇ മുറ്റം പരിപാടി സങ്കടിപ്പിച്ചത്. രാവിലെ മുതൽ വൈകുന്നേരം വരെ 12 ക്ലാസ് റൂമുകളിലായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ കൂട്ടായ്മ അംഗങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ഓരോ ക്ലാസ് മുറികളിലും കുട്ടികൾ നാല്പത്തിഅഞ്ച് മിനുട്ട് സമയ ദൈർഗ്യമുള്ള ക്ലാസുകൾ നടത്തി. ഈ ക്ലാസ്സിൽ പ്രധാനമായും നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായി വരുന്ന ഓൺലൈൻ സേവനങ്ങൾ മൊബൈലിന്റെ സഹായത്തോടെ എങ്ങനെ ചെയ്യാം എന്നാണ് പരിശീലിപ്പിച്ചത്. പലയിടങ്ങളിലായി ഓൺലൈൻ ഹെൽപ്പ് ഡെസ്ക്കുകൾ സംഘടിപ്പിക്കുകയും ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ആധാർ അപ്ഡേഷൻ, വോട്ടർ ഐഡി കാർഡിൽ പേര് ചേർക്കൽ, ഭൂനികുതി അടയ്ക്കൽ ,വിവിധ ഓൺലൈൻ പെയ്മെന്റുകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഭ്യമാക്കി. കൂടാതെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ 12 ക്ലാസ് റൂമുകളിലും കയറി സൈബർ "സൈബർ ലോകത്തെ നേരും നെറിയും" എന്ന വിഷയത്തെ ആസ്പദമാക്കി സൈബർ സേഫ്റ്റി ക്ലാസുകൾ നൽകി.ഈ മുറ്റം ക്ലാസ്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടർ പരിശീലത്തിന് താല്പര്യമുള്ള ആളുകൾക്ക് പ്രത്യേക രജിസ്ട്രേഷൻ ഫോം നൽകിയിരുന്നു. അതുവഴി രജിസ്ട്രേഷൻ ചെയ്ത 27 വനിതകൾക്കുള്ള പ്രത്യേക പരിശീലന ക്ലാസുകൾ വൈകുന്നേരം നാലു മുതൽ അഞ്ചുവരെ ഉള്ള സമയങ്ങളിൽ എല്ലാ വെള്ളിയാഴ്ചയും നടന്നുവരുന്നു
റോബോ ലൈറ്റനിങ്

ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് വിഷയത്തിൽ നൽകുന്ന വ്യക്തിഗത പരിശീലന പരിപാടിയാണ് റോബോ ലൈറ്റനിങ്. പരിശീലന കാലയളവിലും റോബോട്ടിക് ക്യാമ്പുകളിലുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പഠിച്ചെടുത്ത കാര്യങ്ങളാണ് റോബോ ലൈറ്റനിങ് കോർണറിലൂടെ താൽപര്യമുള്ള മറ്റു കുട്ടികൾക്ക് പരിശീലിപ്പിക്കുന്നത്. ഇതിനായി കൈറ്റിൽ നിന്നും ലഭിച്ചതിന് പുറമേ മൂന്ന് ആർഡിനോ കിറ്റുകൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർഥികൾ റോബോട്ടിക് പരിശീലനത്തിൽ പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും തിങ്കൾ വൈകുന്നേരം നാലുമണി മുതൽ 4 45 വരെയും വെള്ളി ഉച്ചയ്ക്ക് 12 30 മുതൽ 2 വരെയും ഉള്ള സമയങ്ങളിലാണ് റോബോട്ടിക് പരിശീലനം നടക്കുന്നത്. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ പഠന മൊഡ്യൂൾ അനുസരിച്ചാണ് റോബോ കോർണർ പ്രവർത്തിക്കുന്നത്.
മീറ്റ് ദ പ്രൊഫഷണൽ- ഷിജു എടക്കോടൻ

സ്കൂളിൽ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഹാർഡ്വെയർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ഹാർഡ്വെയർ പരിശീലനം സംഘടിപ്പിച്ചു. ക്ലാസിന് നേതൃത്വം നൽകിയത് കമ്പ്യൂട്ടർ രംഗത്തെ വിദഗ്ധ പരിശീലകനായ ഷിജു എടക്കോടൻ ആയിരുന്നു. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെ വേർതിരിച്ച് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും ഓരോ ഭാഗത്തേയും വളരെ വിശദമായ രീതിയിൽ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ നിന്നും സിപി യു, യുപിഎസ്, മദർബോർഡ്,RAM,ROM എന്നിങ്ങനെ കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനഭാഗങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം കുട്ടികൾക്ക് കിട്ടി. കൂടാതെ സ്കൂളിലെ ഹാർഡ്വെയർ ലാബിലുള്ള മറ്റു ഉപകരണങ്ങളുടേയും ഉപയോഗത്തെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് പരിശീലനം ലഭിച്ചു.