ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47045-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47045
യൂണിറ്റ് നമ്പർLK/2018/47045
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഫാത്തിമത്ത് സഫ്ന
ഡെപ്യൂട്ടി ലീഡർമുഹമ്മദ് ഫവാസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നവാസ് യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശരീഫ എൻ
അവസാനം തിരുത്തിയത്
07-09-2024Sakkirapk


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് വിൽസൺ പുല്ലുവേലിയിൽ
കൺവീനർ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ
വൈസ് ചെയർപേഴ്സൺ - 1 എംപിടിഎ പ്രസിഡൻറ് ബിന്ദു
വൈസ് ചെയർപേഴ്സൺ - 2 പിടിഎ വൈസ് പ്രസിഡൻറ് .
ജോയിൻറ് കൺവീനർ - 1 കൈറ്റ് മാസ്റ്റർ നവാസ് യൂ
ജോയിൻറ് കൺവീനർ - 2 കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ ആദി ദേവ് ടി എ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സിൽന സലിം

ലിറ്റിൽ  കൈറ്റ്സ് തിളക്കത്തിൽ കൂമ്പാറ ഫാത്തിമാബീ സ്കൂൾ

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ച്ചർ  ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി കൂമ്പാറ ഫാത്തിമാബീ  എച്ച്എസ്എസിനെ തെരഞ്ഞെടുത്തു. അഞ്ചുവർഷത്തിലൊരിക്കൽ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്ന ഈ പദ്ധതിയിൽ തുടർച്ചയായി രണ്ടാം തവണയാണ് സ്കൂൾ  ഈനേട്ടം കൈവരിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം , തനത് പ്രവർത്തനങ്ങൾ , സാമൂഹ്യ ഇടപെടൽ, ഡോക്യുമെന്റേഷൻ, സ്കൂൾവിക്കി, ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ പരിശോധിച്ചാണ് ജൂറി മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മികച്ച പി ടി എ ക്കുള്ള പുരസ്കാരവും , തുടർച്ചയായി രണ്ട് തവണ സംസ്ഥാന സർക്കാറിന്റെ സ്കൂൾ വിക്കി പരസ്കാരവും നേടിയ  ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ  വേറിട്ട പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.

മലയോര ഗ്രാമമായ കൂമ്പാറയുടെ കുടിയേറ്റക്കാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി വിവിധ ഗോത്ര സമൂഹങ്ങൾ പ്രമുഖ സ്ഥാപനങ്ങൾ പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ വിക്കി വില്ലേജ് എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി കൈത്താങ്ങ്,   ഗോത്രമേഖലയിലെ താമസക്കാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനായി ഐടി @ ഗോത്രഗ്രഹ, പ്രദേശവാസികൾക്ക് സൗജന്യ ഓൺലൈനിൽ സേവനങ്ങൾ നൽകുന്നതിനായി എൽകെ സേവന, സമ്പൂർണ്ണ ഐടി സാക്ഷര ഗ്രാമം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ മുറ്റം പദ്ധതി , വിവിധ തൊഴിൽ പരിശീലനങ്ങൾ, വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകാനായി ആരംഭിച്ച റോബോ ലൈറ്റനിങ്  തുടങ്ങി വ്യത്യസ്തങ്ങളായ തനത് പ്രവർത്തനങ്ങളാണ് സ്കൂളിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. കൈറ്റ് മാസ്റ്റർ നവാസ്  യു, കൈറ്റ് മിസ്ട്രസ് ശരീഫ ,എസ് ഐ ടി സി ശാക്കിറ പി കെ മുഹമ്മദ് അബൂബക്കർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  . ജില്ലാതല പുരസ്കാരം നേടിയ യൂണിറ്റിനെ പ്രിൻസിപ്പൽ അബ്ദുനാസർ കെ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലിവേലിയിൽ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.  ജൂലൈ ആറിന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി  ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

പ്രിലിമിനറി ക്യാമ്പ്

2024 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 13 ചൊവ്വാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. എസ് ഐ ടി സി സാക്കിറ  പി കെ അധ്യക്ഷതവഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ നവാസ് യു സ്വാഗതം ആശംസിക്കുകയും എച്ച് എം ഇൻ ചാർജ് റംല ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുക്കം ഉപജില്ല ട്രെയിനർ ജവാദ് ക്ലാസിന് നേതൃത്വം നൽകി. തികച്ചും കുട്ടികളിൽ ആവേശം ഉണർത്തിക്കുന്ന ഐസ് ബ്രേക്കിംഗ് സെഷനിലൂടെ ക്യാമ്പ് ആരംഭിച്ചു. ശേഷം ആ പ്പ് ഇൻവന്റർ ,ഓപ്പൺ ടൂൺസ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിച്ചു. ആദ്യമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളായ കുട്ടികൾക്ക് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ വിശദീകരണം മാസ്റ്റർ ട്രെയിനർ നൽകി. ഈ ബാച്ചിന്റെ ക്യാമ്പ് ലിഡറായി 8ഇ ക്ലാസിലെ ആദി ദേവിനെയും ഡെപ്യൂട്ടി ലീഡറായി 8ബി ക്ലാസിലെ സിൽന സലീമിനെയും തെരഞ്ഞെടുത്തു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ജവാദ് സാർ അഭിനന്ദിച്ചു. കൃത്യം 3.30ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് ചേരുകയും മാസ്റ്റർ ട്രെയിനർ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. കൈറ്റ് മാസ്റ്റർ നവാസ് യു ,എസ് ഐ ടി സി സാക്കിറ  പി കെ, മുൻ കൈറ്റ് മിസ്ട്രസ് ജൗഷിന വി കെ, ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ആമിന എ എ,ഫാത്തിമ റിദ്ഹ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ചിത്രശാല

പ്രിലിമിനറി ക്യാമ്പ്