"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 4: | വരി 4: | ||
=ഭിന്നശേഷി സൗഹൃദ വിദ്യാലയം= | =ഭിന്നശേഷി സൗഹൃദ വിദ്യാലയം= | ||
<p align="justify"><font color="black">പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു</font></p><p align="justify"></p> | <p align="justify"><font color="black">പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു</font></p> | ||
== "ഹർഗർ തിരംഗ" == | |||
<p align="justify">"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം" പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ റിജുല സി പി റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.[https://youtu.be/gZ6ntocapiQ കൂടുതൽ അറിയാൻ]</p> | |||
==ചേർത്ത് നിർത്താം കരുതലോടെ== | ==ചേർത്ത് നിർത്താം കരുതലോടെ== | ||
[[പ്രമാണം:47045-SUJA 2.jpeg|ഇടത്ത്|ലഘുചിത്രം|262x262px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47045-SUJA_2.jpeg]] | [[പ്രമാണം:47045-SUJA 2.jpeg|ഇടത്ത്|ലഘുചിത്രം|262x262px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47045-SUJA_2.jpeg]] |
10:59, 19 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭിന്നശേഷി സൗഹൃദ വിദ്യാലയം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2009-10 വർഷം മുതൽ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിസോഴ്സ് അധ്യാപികയുടെ സേവനം ലഭിച്ചിരുന്നു.മാനേജ്മെന്റിന്റെ യും പിടിഎയുടെയും റിസോഴ്സ് ടീച്ചറുടേയും പ്രത്യേക താൽപര്യത്തിന്റെയും അക്ഷീണ പ്രയത്നത്തിന് ഫലമായി 2012 ൽ കോഴിക്കോട് ജില്ലയിൽ ആദ്യമായി ഒരു എയ്ഡഡ് സ്കൂളിന് സർക്കാർ ഫ്രണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു റിസോഴ്സ് റൂമിന് ഫണ്ട് ലഭിക്കുകയും 2013 ജൂലൈ 19 പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇന്ന് ഒരു ഭിന്നശേഷി കുട്ടിക്കാവശ്യമായ എല്ലാ സഹായവും നൽകിക്കൊണ്ട് റിസോഴ്സ് ടീച്ചറുടെ സഹായത്തോടെ ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയം ആയി ഫാത്തിമാബീ മെമ്മോറിയൽ ഹൈസ്കൂൾ പ്രവർത്തിക്കുന്നു
"ഹർഗർ തിരംഗ"
"ഹർഗർ തിരംഗ" "സ്വതന്ത്ര സ്മരണാങ്കണം" പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥിയായ ബെനഡിക്റ്റ് ബിജുവിന്റെ വീട്ടിൽ പോയി പതാക ഉയർത്തി. സ്കൂളിൽ വരാൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത പത്താം ക്ലാസിൽ പഠിക്കുന്ന ബെനഡിക്ട് ബിജു എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി,10ബി ക്ലാസ് ടീച്ചർ റിജുല സി പി റിസോഴ്സ് ടീച്ചറായ റഹ്മത്ത്, വാർഡ് മെമ്പർ ബിന്ദു ജയൻ , വിദ്യാർത്ഥികൾ എന്നിവർ ഓഗസ്റ്റ് 14ന് രാവിലെതന്നെ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തിച്ചേരുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ അധ്യാപകരും കൂട്ടുകാരും വീട്ടിൽവന്ന് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തുന്നത് കണ്ടപ്പോൾ വിദ്യാർത്ഥിയുടെ മുഖത്തുണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.കൂടുതൽ അറിയാൻ
ചേർത്ത് നിർത്താം കരുതലോടെ
സംയോജിത വിദ്യാഭ്യാസ പദ്ധതി യുടെ "ചേർത്ത് നിർത്താം കരുതലോടെ" പരിപാടി യുടെ ഭാഗമായി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സ്കൂളിൽ എത്താൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികളായ ബെനഡിക്റ്റ് ബിജു, മുഹമ്മദ് ഷാഫിi, അതുൽ സജി, ദേവാനന്ദ എന്നിവരുടെ ഭവനങ്ങൾ പഞ്ചായത്ത് പ്രതിനിധികൾ, ക്ലാസ്സ് അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ചങ്ങാതി കൂട്ടം എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.
വിദ്യാലയ പ്രവേശനം
ശാരീരികമോ ബുദ്ധിപരമോ ആയ പരിമിതികൾ നേരിടുന്നവരും വിദ്യാലയങ്ങളിൽ എത്തുകയും പഠന പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്യുമ്പോൾ മാത്രമേ സാമൂഹ്യനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയൂ. ഇതിനുവേണ്ടി ആസൂത്രിതമായ ഇടപെടലുകളാണ് സ്കൂളിന്റെ കീഴിൽ നടത്തുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സമീപ സ്കൂളുകളും അംഗൻവാടികളും സന്ദർശിച്ച് കുട്ടികളുടെ പട്ടിക തയ്യാറാക്കുകയും അവരുടെ വീടുകൾ സന്ദർശിച്ച് സ്കൂൾ പ്രവേശനത്തിനാവശ്യമായ ഇടപെടലുകൾ നടത്തുന്നു. വിദ്യാലയത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കായി തടസ്സ രഹിത ഭൗതിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നു ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു.(താഴത്തെ നിലയിൽ ക്ലാസ് മുറികൾ ക്രമപ്പെടുത്തുക റാമ്പ് ആൻഡ് റെയില്, ശുചിമുറി...)
സ്കൂൾതല സർവ്വേയും സ്ക്രീനിങും
അക്കാദമിക് വർഷാരംഭത്തിൽ തന്നെ പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികളെ കണ്ടെത്തുന്നതിന് ആവശ്യമായ സർവേ നടത്തുന്നു. ഇതിനായി പ്രത്യേക എസ് ആർ ജി മീറ്റിംഗ് ചേരുകയും റിസോഴ്സ് അധ്യാപികയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രാഥമിക പരിശോധനകൾ നടത്തി സംശയിക്കുന്ന കുട്ടികളുടെ പട്ടിക നൽകുന്നു. തുടർന്ന് റിസോഴ്സ് ടീച്ചർ ഇവരെ സ്ക്രീനിംഗ് നടത്തി എത്തി ലിസ്റ്റ് ക്രോഡീകരിച്ച് ബി ആർ സി തലത്തിലും do തലത്തിലും നടന്നുവരുന്ന ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു
പരിഹാരബോധന പ്രവർത്തനങ്ങൾ
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ പഠന മുന്നേറ്റത്തിന് സഹായകമാകുന്ന രീതിയിലുള്ള പഠനബോധന രീതിയാണ് പരിഹാരബോധനത്തിന് സ്വീകരിക്കുന്നത്. മെഡിക്കൽ ക്യാമ്പുകളിലൂടെ കണ്ടെത്തുന്ന ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കായി വ്യക്തിഗത പരിശീലനങ്ങൾ ഓരോ കുട്ടിയുടെയും IQ level അനുസരിച്ച് IEP വഴി നൽകുന്നു.കൂടാതെ ഓരോ കുട്ടികൾക്കും പ്രത്യേകമായി പിയർ ഗ്രൂപ്പ് ട്യൂട്ടറിംഗ് തുടങ്ങിയവ നൽകി സാമൂഹിക ജീവിത നൈപുണികൾ ഇൽ പിന്നോക്കം നിൽക്കുന്നവർക്ക്സാമൂഹിക ജീവിത നൈപുണികൾ പിന്നോക്കം നിൽക്കുന്നവർക്ക് അതിനനുയോജ്യമായ പ്രവർത്തനങ്ങൾ റിസോഴ്സ് ടീച്ചറുടെയും ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു.
രക്ഷാകർതൃ ബോധവൽക്കരണം
പരിമിതികളുള്ള കുട്ടികൾ ജനിക്കുന്നതോടെ രക്ഷിതാക്കൾ മാനസിക സംഘർഷത്തിന് അടിമകളാക്കുന്നു . അവരുടെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്താനുള്ള സഹായ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു മാസത്തിലൊരിക്കൽ എന്ന രീതിയിൽ രക്ഷിതാക്കൾക്കായി വിദഗ്ധരുടെ സഹായത്തോടെ ബോധവൽക്കരണ ക്ലാസുകൾ നൽകിവരുന്നു.
പിയർ ഗ്രൂപ്പും ചങ്ങാതിക്കൂട്ടവും
ഒരോ cwsn കുട്ടിക്കും ക്ലാസ് തലത്തിൽ പ്രത്യേകമായി ചങ്ങാതിക്കൂട്ടങ്ങൾ കണ്ടെത്തി. ചങ്ങാതിക്കൂട്ടങ്ങൾക്ക് പ്രത്യേക പരിശീലനങ്ങളും മോട്ടിവേഷൻ ക്ലാസുകൾ നൽകിവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ കുട്ടികളും ചങ്ങാതിക്കൂട്ടം കുട്ടികളും ഭിന്നശേഷിക്കാരായ സ്കൂളിലേക്ക് എത്താൻ കഴിയാത്ത കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു.
ദിനാചരണ പ്രവർത്തനങ്ങൾ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളിലും cwsn കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. ലോക ഭിന്നശേഷി ദിനം, ഹെലൻ കെല്ലർ ദിനം, വൈറ്റ് കെയിൻ ദിനം എന്നിവ വിപുലമായി ആചരിക്കുന്നു
കലാകായിക പ്രവർത്തനങ്ങൾ
സ്കൂളിലെ കലാകായിക പ്രവൃത്തി പരിചയമേള കളിൽ cwsn കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നു.ഗ്രൂപ്പിൽ ഇനങ്ങളിലും സബ്ജില്ല , ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങൾ എന്നിവയിലും കഴിവുള്ള വിദ്യാർഥികളെ പ്രത്യേകം പങ്കെടുപ്പിക്കുകയും ചെയ്യുന്നു. 2018- 19 അധ്യയനവർഷത്തിലെ പഠനോത്സവത്തിൽ എല്ലാ വിഷയങ്ങളുടെയും സ്റ്റാളുകളിൽ കുട്ടികൾ പ്രദർശനങ്ങൾ ഒരുക്കി.
പത്തിനൊപ്പം പത്ത് തൊഴിൽ പദ്ധതി
അവധിക്കാല പരിശീലനത്തിന് ഭാഗമായി cwsn കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പത്തിനൊപ്പം പത്ത് ഹെഡ്മാസ്റ്ററുടെ യും ടീച്ചറുടേയും പ്രത്യേക താൽപര്യപ്രകാരം തൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. ഇതനുസരിച്ച് കുട നിർമ്മാണം, സോപ്പ് നിർമ്മാണം, മെഴുകുതിരി, ഫിനോയിൽ ,പേപ്പർ ബാഗ്, സൂപ്പർവൈറ്റ്, ചന്ദനത്തിരി, വേസ്റ്റ് മെറ്റീരിയൽ എന്നിവയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി പരിശീലനം നൽകി വരുന്നു.
ഗൃഹാതിഷ്ടിത വിദ്യാഭ്യാസം
സ്കൂളിൽ എൻറോൾ ചെയ്ത ശാരീരികവും ബുദ്ധിപരവുമായ അതിതീവ്ര പരിമിതികൾ മൂലം വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർഥികൾക്കായി പിയർ ഗ്രൂപ്പിന്റെയും ചങ്ങാതി കൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും നേതൃത്വത്തിൽ രണ്ടു ദിവസം കുട്ടികളുടെ വീടുകളിൽ ചെന്ന് കുട്ടികൾക്കാവശ്യമായ അക്കാദമികവും സാമൂഹ്യജീവിത നൈപുണി കളിലുള്ള പരിശീലനം നൽകുന്നു
നിയമ സഹായങ്ങളും ആനുകൂല്യങ്ങളും
പ്രത്യേക ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും പല തരം സാമ്പത്തിക സഹായങ്ങൾ ഉണ്ട്. ഇവ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ ഹെഡ്മാസ്റ്ററുടെ ക്ലാസ് ടീച്ചറുടെയും റിസോഴ്സ് ടീച്ചറുടെയും നേതൃത്വത്തിൽ ഇവിടെ നൽകിവരുന്നു.ഭിന്നശേഷി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും യാതൊരു മാനസിക പിരിമുറുക്കങ്ങളും ഇല്ലാതെ ഒരു സാധാരണ കുട്ടിയെപ്പോലെ ആഹ്ലാദകരമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ഒരു ഭിന്നശേഷി സൗഹൃദ വിദ്യാലയമായി ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ നിലകൊള്ളുന്നു