കാസറഗോഡ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശതാബ്ദി ആഘോഷിച്ച വിദ്യാലയമാണ് നമ്മുടെ അടുക്കത്ത്ബയൽ ഗവ:യു പി. സ്കൂൾ
ചരിത്രം
അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ. read more....
ഭൗതികസൗകര്യങ്ങൾ
NH 66 നോട് ചേർന്ന് 95 സെൻ്റിലായി സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു.
5 സ്മാർട് ക്ലാസ് മുറികളടക്കം 32 ക്ലാസ് മുറികൾ 9 ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്നു.
15ഡസ്ക്ടോപ്പ് ,12 ലാപ് ടോപ്പുകൾ, 12 പ്രൊജക്ടറുകൾ അടങ്ങിയ കംപ്യൂട്ടർ ലാബ്
കന്നഡ ,മലയാളം, ഇംഗ്ലീഷ് ,ഹിന്ദി, അറബിക് തുടങ്ങിയ ഭാഷകളിലായി 3000 ലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി
2022-23-ലെ ഉപജില്ലാ ശാസ്ത്രമേള വിജയികൾ2020-21 വർഷത്തിൽ 13 Lടട ഉം 3 Uടട ഉം കരസ്ഥമാക്കി.
2020-21 വർഷത്തെ LSS-USS പരീക്ഷകളിൽ മികച്ച വിജയം നേടി സ്കൂളിനഭിമാനമായ താരങ്ങൾ
ജില്ലാതല ബാഡ്മിൻ്റൺ - സിംഗിൾസ് ആൻ്റ് ഡബിൾസിൽ ഒന്നാം സ്ഥാനവും അണ്ടർ 12-ഹൈജമ്പിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി ശരൺ എസ്.സ്കൂളിന് അഭിമാനമായി.
കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.
ശാസ്ത്ര രംഗം - കാസർഗോഡ് ജില്ലാതല മത്സരങ്ങളിൽ ലഘു പരീക്ഷണത്തിൽ ഒന്നാം സ്ഥാനം നേടി ദേവിക .എസ് ., പ്രൊജക്ട് അവതരണത്തിൽ രണ്ടാം സ്ഥാനം നേടി ശ്രേയ .എസ് .കെ എന്നിവർ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി
കറന്തക്കാട്-മംഗലാപുരം ഹൈവ
കാസർഗോഡ് - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ
{{#multimaps:12.51363,74.98137|zoom=16}}