"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 4: വരി 4:


=== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ദിനാചരണം]] ===
=== [[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ദിനാചരണം]] ===
==== ജൂൺ 5 ലോക പരിസ്ഥിതിദിനം 2022 ====


==== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021 ====
==== ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021 ====

16:41, 1 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വായന ദിനാചരണം

പരിസ്ഥിതി ദിനാചരണം

ജൂൺ 5 ലോക പരിസ്ഥിതിദിനം 2022

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2021

പരിസ്ഥിതിയുടെ പ്രാധാന്യം ഓർമ്മപ്പെടുത്താനും, പുതിയ തലമുറയിൽ പരിസ്ഥിതി സ്നേഹം വളർത്താനും ഉദ്ദേശിച്ച് ഈ വർഷവും നമ്മുടെ സ്കൂളിൽ പരിസ്ഥിതി ദിനം ഓൺലൈനായി സംഘടിപ്പിച്ചു. പതിവുപോലെ എല്ലാ വിദ്യാർത്ഥിനികളും വീടുകളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.ഈ വർഷത്തെ പരിസ്ഥിതി ദിന വിഷയമായ 'പരിസ്ഥിതി പുനസ്ഥാപനം ' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ഓൺലൈനായി പരിസ്ഥിതി ദിന ക്വിസും നടത്തി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം 2019

വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി. സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 5 മുതൽ10-ാം ക്ലാസ്സ്  വരെ യുള്ള വിദ്യാർത്ഥിനികൾ അവർക്ക് ലഭിച്ച വൃക്ഷത്തൈകളുമേന്തി കൈയിൽ പരിസ്ഥിതി ദിന പ്ലക്കാർഡുകളുമായി 'കുട്ടി മതിൽ' നിർമ്മിച്ചു. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. വർക്ക് എക്സ്പീരിയൻസ് ടീച്ചറിൻ്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഡിജിറ്റൽ പോസ്റ്ററുകൾ നിർമ്മിച്ച

ഹിരോഷിമ, നാഗസാക്കി ദിനം

ആഗസ്റ്റ് 6,9 ദിവസങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.തുടർന്ന് വിദ്യാർത്ഥിനികൾ സമാധാന സന്ദേശങ്ങളെഴുതിയ വെള്ള ബലൂണുകൾ പറത്തുകയുണ്ടായി. വിദ്യാർത്ഥിനികൾ വെള്ള നിറത്തിലുള്ള ബാഡ്ജ് ധരിച്ചെത്തി. വർക്ക് എക്സ്പീരിയൻസ് ടീച്ചറിൻ്റെ നേതൃത്വത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം നടന്നു. പ്ലക്കാർഡുകളുമേന്തി വിദ്യാർത്ഥിനികൾ നടത്തിയ സൈക്കിൾ റാലി ജനശ്രദ്ധ ആകർഷിച്ചു. പത്രത്തിൽ വന്ന യുദ്ധക്കെടുതികളെ കുറിച്ചുള്ള 3 ചിത്രങ്ങൾ ഉപയോഗിച്ച് അടിക്കുറിപ്പ് മത്സരം നടത്തി. ലോകസമാധാനത്തിനായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തി.

ജനസംഖ്യാദിനാചരണം

ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം സംഘടിപ്പിച്ചു.'ജനസംഖ്യയും രാജ്യത്തിൻ്റെ വികസനവും' എന്ന വിഷയത്തിൽ ഒരു ഉപന്യാസ മത്സരം, കാർട്ടൂൺ മത്സരം ഇവ സംഘടിപ്പിച്ചു.

ക്വിറ്റ് ഇന്ത്യാ ദിനാചരണം

ആഗസ്റ്റ് 17 കർഷക ദിനം

കർഷക ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും വെള്ളായണി കാർഷിക കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ആയ ശ്രീമതി മഞ്ജു ഈ ദിനത്തിൻ്റെ പ്രാധാന്യവും നാം മണ്ണിലേക്കിറങ്ങേണ്ടതിൻ്റെ ആവശ്യകതയും പറയുകയുണ്ടായി.സ്കൂളിലെ കരനെൽക്കൃഷിക്ക് സമീപം ജൈവ പച്ചക്കറിത്തോട്ടം  നിർമ്മാണം ആരംഭിച്ചു. മുക്കോല പാടത്ത് കൃഷി ചെയ്യുന്ന ജൈവകർഷകനെ വിദ്യാർത്ഥിനികൾക്ക്‌ പരിചയപ്പെടുത്തി.

ഓസോൺ ദിനാചരണം

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഇൻലൻ്റ് മാഗസിൻ നിർമ്മാണം നടത്തി.ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു.

ചിത്രശാല

അദ്ധ്യാപകദിനാചരണം

സ്കൂൾ അസംബ്ലിയിൽ പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ഗുരു വന്ദനം പരിപാടി ഉണ്ടായിരുന്നു. പൂർവ അധ്യാകരെ പൊന്നാടയണി ച്ചു.സ്കൂളിലെ പൂർവ്വ അധ്യാപകൻ ശ്രീ രാമകൃഷൻ സാർ വിദ്യാർത്ഥിനികൾക്ക് ഒരു ക്ലാസെടുത്തു .എല്ലാ ക്ലാസിലും വിദ്യാർത്ഥിനികൾ എല്ലാ ക്ലാസുകളും കൈകാര്യം ചെയ്തു

ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8)

ലോക വന്യജീവി വാരത്തോടനുബന്ധിച്ച് 2019 -20 അധ്യയന വർഷത്തിൽ വിദ്യാർത്ഥിനികളുമായി തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രാവിവരണം തയ്യാറാക്കിയതിൽ നിന്നും മികച്ചതിന് സമ്മാനം നൽകി. പതിപ്പ് നിർമ്മാണ മത്സരം, ക്വിസ് എന്നിവയും സംഘടിപ്പിച്ചു. റെഡ് ഡാറ്റാ ബുക്കിലെ ജീവികളെ ഉൾപ്പെടുത്തി പോസ്റ്റർ രചനാ മത്സരം നടത്തി.

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്  നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒരു ചിത്രം അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.വിദ്യാർത്ഥിനികൾക്ക് ആഹാരം പാഴാക്കി കളയുന്നതിനെതിരെ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൃപാ തീരം വൃദ്ധ സദനത്തിൽ പോതിച്ചോർ നൽകുകയും അവരുമായി ഒത്തിരി നേരം പങ്കിടുകയും ചെയ്തു

ചിത്രശാല