"ഗവ.എൽ പി എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1911 | |സ്ഥാപിതവർഷം=1911 | ||
|സ്കൂൾ വിലാസം= ഗവ | |സ്കൂൾ വിലാസം= ഗവ എൽ. പി. എസ് ചെങ്ങമനാട് | ||
|പോസ്റ്റോഫീസ്=ചെങ്ങമനാട് | |പോസ്റ്റോഫീസ്=ചെങ്ങമനാട് | ||
|പിൻ കോഡ്=683578 | |പിൻ കോഡ്=683578 |
14:44, 30 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് ചെങ്ങമനാട് | |
---|---|
വിലാസം | |
ചെങ്ങമനാട് ഗവ എൽ. പി. എസ് ചെങ്ങമനാട് , ചെങ്ങമനാട് പി.ഒ. , 683578 , എറണാകുളം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | glpschengamanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25404 (സമേതം) |
യുഡൈസ് കോഡ് | 32080201601 |
വിക്കിഡാറ്റ | Q99509654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങമനാട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾരാജൻ |
പി.ടി.എ. പ്രസിഡണ്ട് | രേഖ കെ ബാലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത മുരളി |
അവസാനം തിരുത്തിയത് | |
30-05-2022 | Ranjithsiji |
എറണാകുളം ജില്ലയിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന എൽ.പി. സ്ക്കൂളാണ് ഗവ. എൽ.പി.എസ്. ചെങ്ങമനാട്. അത്താണി-മാഞ്ഞാലി റോഡിൽ ചെങ്ങമനാട് കവലയ്ക്കുസമീപം മുനിക്കൽ ഗുഹാക്ഷേത്രത്തിനടുത്തായാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
ചെങ്ങമനാട് വടക്കേടത് ശങ്കരപ്പിള്ള എന്ന മഹദ്വ്യക്തി ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ തന്റെ പുരയിടത്തിൽ കുടിപള്ളികൂടമായി തുടങ്ങിയതാണ് ചെങ്ങമനാട് ഗവണ്മെന്റ് എൽ .പി സ്കൂൾ. ആ അധ്യയന വർഷം തന്നെ സ്കൂൾ സർക്കാർ ഏറ്റെടുത്തു. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ അക്കാലത്തു മുനിക്കൽ ക്ഷേത്രത്തിൽ സന്ദർശകൻ ആയിരുന്ന ചട്ടമ്പിസ്വാമികൾ നല്ല പങ്കു വഹിച്ചു. സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരപിള്ളയും അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്നവരാണ്. തന്റെ പുരയിടത്തിൽ നിന്നും സർക്കാരിന് ദാനം ആയി നൽകിയ മുപ്പതു സെന്റ് സ്ഥലവും ഒരു ഓല ഷെഡ്ഡും ആയിരുന്നു സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സർക്കാർ കൂടുതൽ സ്ഥലം സർക്കാർ ഏറ്റെടുത്തു. സർക്കാർ പൂർണമായി ഏറ്റെടുത്തതിനു ശേഷവും സ്ഥാപകനായ വടക്കേടത് ശങ്കരപ്പിള്ള സ്കൂളിൽ നിത്യവും ചെല്ലും ആയിരുന്നു. അതിനാൽ ബഹുമാനപുരസ്സരം നാട്ടുകാരും വിദ്യാർത്ഥികളും അദ്ദേഹത്തെ മാനേജർവല്യച്ഛൻ അന്നാണ് വിളിച്ചിരുന്നത് .
ചെങ്ങമനാട് ,ആടുവാശ്ശേരി ,വെളിയത്തുനാട് ,ദേശം ,കപ്രശ്ശേരി ,പുതുവാശേരി, മേക്കാട്,പൊയ്ക്കാട്ടുശേരി എന്നീ പ്രദേശങ്ങളിലുള്ളവർ ആദ്യകാലത്തു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയത്തെ ആണ്. വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന അ കാലത്തു കാൽനടയായാണ് കിലോമീറ്ററുകൾ താണ്ടി സ്കൂളിൽ എത്തിയിരുന്നത്. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ഡോക്ടർ കെ,ൻ ശ്രീനിവാസൻ ജഡ്ജ് പി.കെ ഹനീഫ കവി ജയകുമാർ റിട്ടയേർഡ് ഡി,വയ് എസ് .പി മാധവൻ പിള്ള എന്നിവർ ഉൾപ്പടെ ഒട്ടനവധി പ്രശസ്തർ ഇവിടെ നിന്നും വിദ്യാഭാസം കഴിഞ്ഞു പുറത്തിറങ്ങി .മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെയും പി.ടി.എ കമ്മിറ്റി കളുടെയും നേതൃത്വത്തിൽ സ്കൂൾ ന്ടെ അക്കാഡമികവും പശ്ചാത്തലവും ആയ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു ,ഒരു കോമ്പൗണ്ടിൽ പ്രേത്യേകം പ്രേത്യേകം ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് ഹൈസ്കൂളും എൽ .പി സ്കൂളും പ്രവർത്തിച്ചിരുന്നത് .ഇരവികാട്ട്നാരായണപിള്ളയുടെ പുരയിടത്തിൽനിന്നു പതിറ്റാണ്ടുകൾക്കു മുൻപേ സർക്കാർ ഏറ്റെടുത്ത ഒരു ഏക്കർ ഒരു സെന്റ് സ്ഥലത്തു എൽ,പി സ്കൂളിനായി ചെങ്ങമനാട് പഞ്ചായത്ത് പണിതു നൽകിയ കെട്ടിടത്തിലേക്ക് പതിനഞ്ചു വര്ഷം മുൻപ് എൽ,പി സ്കൂളിന്റെ ഓഫീസും ക്ലാസ്റൂമുകളും മാറ്റി സ്ഥാപിച്ചു .രണ്ടായിരത്തി ഒൻപതിൽ എസ് ശർമ എം .എൽ .എ യുടെ നേതൃത്വത്തിൽ വടക്കേക്കര മണ്ഡലത്തിൽ ആരംഭിച് 'അമ്മതൻ ' ഉച്ചഭക്ഷണ പദ്ധതി ഇടക്ക് നിന്ന് പോയെങ്കിലും അൻവർ സാദത് എം ,എൽ .എ യുടെ പരിശ്രമ ഫലമായി പുനരാരംഭിക്കുകയും നല്ല രീതിയിൽ തുടർന്നു പോരുകയും ചെയുന്നു .അമ്മതൻ ഭക്ഷണ പദ്ധതിക്കായി ശ്രീ അൻവർ സാദത് എം ,എൽ, എ അമ്പത്തിഅയ്യായിരം രൂപ അനുവദിച്ചു തന്നു .
രണ്ടായിരത്തി പത്തിൽ പി.ടി ,എ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു .ബി,പി,എൽ -എസ്ഇ വിഭാഗക്കാർക്ക് സർക്കാർ സൗജന്യ യൂണിഫോം നൽകി .പ്രീ .പ്രൈമറി വിദ്യാർതികൾക്കും എൽ.പി വിഭാഗക്കാർക്കും പി.ടി.എ യും റോട്ടറി ക്ലബ് ഉം ചേർന്ന് സൗജന്യ യൂണിഫോം നൽകി .
സർക്കാർ ഉത്തരവ് പ്രകാരം പുതിയ കെട്ടിടം പണിത് അംഗനവാടിയും കോമ്പൗണ്ടിൽ ആരംഭിച്ചു.
നൂറു വർഷത്തെ ആഘോഷങ്ങളുടെ വിജയത്തിനായി നൂറ്റിഒന്ന്അംഗ സ്വാഗത സംഗം രൂപീകരിച്പ്രവർത്തനം നടത്തുന്നു .നൂറു വർഷങ്ങൾ പിന്നിട്ടതിന്ടെ ഭാഗം ആയി മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ .ആർ നാരായണൻ ഭാര്യഎ എൻകല്യാണിഅമ്മയുടെ ഓര്മക് ആയി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു ഒരു സ്റ്റേജ് ഉം നിർമിച്ചു നൽകി .
കവികളായ ജി .ശങ്കരക്കുറുപ്പ് ,വള്ളത്തോൾ ,എൻ .കെ ദേശം ,കുഞ്ഞുണ്ണി മാഷ് ,ജയകുമാർ ചെങ്ങമനാട് ,പ്രൊഫസർ .കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവർ വിവിധ സന്ദർഭങ്ങളിൽ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.
അതോടൊപ്പം പഠന മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇരവികാട്ട് കൃഷ്ണപിള്ള, കൊട്ടാരത്തും പറമ്പ് പ്രഭാകരൻ പിള്ള ,കൈപ്രമ്പാട്ടു കെ .പി വര്ഗീസ് , കൈപ്രമ്പാട്ടു കെ ,റ്റി യാക്കോബ് എന്നിവരുടെ സ്മരണക്കായിട്ടുള്ള എൻഡോവ്മെന്റ് വിതരണവും ,സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരൻ പിള്ള യുടെ ഫോട്ടോ അനാച്ഛാദനവും നടത്തുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നിലവിൽ പ്രധാന അദ്ധ്യാപിക മിനിമോൾ രാജൻ ,പി റ്റി .എ പ്രസിഡന്റ് സലാം വൈസ് പ്രസിഡന്റ് സജീവ്.
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.15407,76.33652|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25404
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ