ഗവ.എൽ പി എസ് ചെങ്ങമനാട്/എന്റെ ഗ്രാമം
ചെങ്ങമനാട്
എറണാകുളം ജില്ലയിൽ ആലുവയിലുള്ള ഒരു ചെറിയ പട്ടണമാണ് ചെങ്ങമനാട് . പെരിയാർ നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
പഴയ തിരുവിതാംകുറിന്റെ അതിരുകളിൽ രൂപം കൊണ്ട പഞ്ചായത്തുകളിൽ ഒന്നായ ചെങ്ങമനാട് 1954-ൽ രൂപം കൊള്ളുമ്പോൾ, ഇന്നത്തെ നെടുമ്പാശ്ശേരി ചെങ്ങമനാടിന്റെ ഭാഗമായിരുന്നു.
ഭൂമിശാസ്ത്രം
വടക്ക്-നെടുമ്പാശ്ശേരി പഞ്ചായത്ത്, കിഴക്ക്-ശ്രീമൂലനഗരം പഞ്ചായത്ത്, അങ്കമാലി മുനിസിപ്പാലിറ്റി പടിഞ്ഞാറ്- നെടുമ്പാശ്ശേരി പഞ്ചായത്ത്, ആലുവ മുനിസിപ്പാലിറ്റി തെക്ക് ആലുവ മുനിസിപ്പാലിറ്റി എന്നിവയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
ചരിത്രം
എ.ഡി.1090 മുതൽ1102 വരെ കുലശേഖരചക്രവർത്തിമാരുടെ അധികാരത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. ഭരണസൗകര്യത്തിനായി ഈ നാട്ടുരാജ്യത്തിനെ പല പ്രവിശ്യകളായി തിരിച്ചിരുന്നു. അതിൽ കാൽക്കരെനാടിൽ പെട്ട സ്ഥലമായിരുന്നു ചെങ്ങമനാട്.
ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിലും ഈ ചെങ്ങമനാടിനെ പറ്റി പറയുന്നുണ്ട്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മയുടെ ഭവനം ചെങ്ങമനാട് സ്ഥിതിചെയ്യുന്നു.
പേരിനു പിന്നിൽ
ജംഗമ മഹർഷി തപസ്സനുഷ്ഠിച്ച സ്ഥലമാണ് ജംഗമനാട്. ഈ ജംഗമനാട് പിന്നീട് ലോപിച്ച് ചെങ്ങമനാട് ആയതായിരിക്കാം എന്നാണ് വിശ്വാസം ജംഗമ മഹർഷി തപസ്സ് ചെയ്തെന്ന് പറയപ്പെടുന്ന മുനിക്കൽ ഗുഹാലയം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
നദികൾ
പെരിയാറിന്റെ ഒരു കൈവഴി ഈ പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറു വശത്തുകൂടി ഒഴുകുന്നു. പൊതുവേ സമതലപ്രകൃതമായ ഈ പഞ്ചായത്തു പ്രദേശത്തെ ചുറ്റിയൊഴുകുന്ന പറമ്പയം-ചെങ്ങൽതോടും അതിനോടു ബന്ധപ്പെടുന്ന മറ്റു ചെറുതോടുകളും ഈ പഞ്ചായത്തിന്റെ സുപ്രധാന ജല സ്രോതസ്സുകളാണ്. പെരിയാറിന്റെ തുരുത്തുകളിൽ പെട്ട പ്രകൃതി രമണീയമായ കണ്ടൻ തുരുത്ത് ചെങ്ങമനാടിൽ ഉൾപെടുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ, ചെങ്ങമനാട്
- പോസ്റ്റ് ഓഫീസ്
- ജി.എച്ച്. എസ്. എസ് ചെങ്ങമനാട്
- കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ചെങ്ങമനാട്
ശ്രദ്ധേയരായ വ്യക്തികൾ
ചെങ്ങമനാട് അപ്പു നായർ
കേരളത്തിലെ ഒരു കൊമ്പ് വാദ്യകലാകാരനായിരുന്നു ചെങ്ങമനാട് അപ്പു നായർ. പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്നു ഇദ്ദേഹം. അന്നമനട സീനിയർ പരമേശ്വര മാരാർ നേതൃത്വം നൽകിയ ‘പഞ്ചവാദ്യ ചരിത്രം’ ശബ്ദലേഖനത്തിൽ പ്രധാന കൊമ്പുകാരൻ കൂടിയായിരുന്നു അപ്പു മാരാർ. ആകാശവാണിയിലും ഒരു സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. 14-ാം വയസിലാണ് കല ആരംഭിച്ചത്. കൊമ്പു വാദ്യത്തിൽ കണിമംഗലം, മച്ചാട്, നായത്തോട് വടക്കൻ ശൈലികളിൽ ‘നായത്തോട്’ ശൈലികളിൽ പ്രധാനിയായിരുന്നു അപ്പു നായർ.