"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 117: | വരി 117: | ||
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു. | പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു. | ||
[[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന - നാട്ടകം]] | [[പ്രമാണം:13351 nattakam.jpg|ലഘുചിത്രം|പ്രാദേശിക ചരിത്ര രചന - നാട്ടകം]] | ||
=== തനത് പ്രവർത്തനങ്ങൾ === | === തനത് പ്രവർത്തനങ്ങൾ === |
14:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് എക്സ്പോ
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.2020 കണ്ണൂർ ഡയറ്റിൽ നടത്തിയ മികവു ഉത്സവത്തിൽ ഇത് അവതരിപ്പിച്ചു പ്രമാണം:13351 EXPO2020APDF.pdf
അയൽക്കൂട്ടം
പ്രമാണം:13351 ayalkuttam 1.pdf കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.
അതിജീവനം
കോവിഡ് കാല ഓൺലൈൻ പഠനം രസകരവും ഫലപ്രദവും ആക്കാൻ വേണ്ടി വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ പ്ലാൻ ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തു. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും കൂട്ടായ പ്രയത്നത്തിൽ കോവിഡ്കാല പഠനം ഫലപ്രദമാക്കാൻ ഒരുപരിധിവരെ സാധിച്ചു.
പദ്ധതികൾ:
- ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ്
- ചെറു വാട്സാപ്പ് ഗ്രൂപ്പുകൾ
- പ്രതിദിന പ്രവർത്തനങ്ങൾ
- ഓൺലൈൻ ചർച്ചകൾ
- ക്രിയേറ്റിവിറ്റി കോർണർ
- ടോക്ക് വിത്ത് ടീച്ചർ
- മൈ ബുക്ക്
- കൗൺസിലിംഗ്
- ഫൺ ടൈം
- ബ്രെയിൻ ജിം
- മീറ്റ് ദ പേഴ്സൺ
- കൂട്ടം
- യൂട്യൂബ് ചാനൽ
- ഡോക്യുമെൻററികൾ (അധ്യാപകർ , വിദ്യാർഥികൾ )
- വിവിധ വ്യവഹാരങ്ങൾ (സ്കിറ്റ് ,സ്റ്റോറി ഡേ )
- ദിനാചരണങ്ങൾ
- പ്രതിവാര SRG
- പ്രതിമാസ CPTA
- ആദരവ്
- ഓൺലൈൻ മേളകൾപ്രമാണം:13351 athijeevanam 2.pdf
ക്രാഫ്റ്റ് ഫെയർ
കുട്ടികളുടെ കര കൗശല സിദ്ധി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ക്രാഫ്റ്റ് മേള സ്കൂൾതലത്തിൽ നടത്തി.പാഴാക്കിക്കളയുന്ന വസ്തുക്കൾ പഠനോപകരണം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പഠനവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും ക്രാഫ്റ്റ് മേളയിൽ പ്രദർശനം ചെയ്തു.ക്ലാസ് തലത്തിൽ പ്രദർശനവും മുഴുവൻ കുട്ടികളുടെ പ്രാതിനിധ്യവും ഉറപ്പാക്കി.രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തി. നിർമിച്ച വസ്തുക്കൾ പാഠഭാഗവുമായി ബന്ധപ്പെടുത്തി.കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ പ്രദർശിപ്പിക്കുന്നതോടൊപ്പം നിർമാണരീതിയും സാധ്യതയും അവതരിപ്പിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്തു.ഗൂഗിൾ മീറ്റിലും വാട്സ്ആപ്പ് ഗ്രൂപ്പിലും ക്ലാസ് പി.ടി.എ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ പ്രദർശനം നടത്തി.ക്ലാസ് തലത്തിൽ മുഴുവൻ കുട്ടികളും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തുകയും പങ്കെടുക്കാത്ത കുട്ടികൾക്ക് അധ്യാപകർ പിന്തുണ നൽകുകയും ചെയ്തു. സ്കൂൾതലത്തിൽ മെഗാ ക്രാഫ്റ്റ് ഫെയർ നടത്തി. പ്രമാണം:13351 CRAFT2021-22VMLPS.pdf വിദ്യാലയത്തിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള മുഴുവൻ കുട്ടികളും ക്രാഫ്റ്റ് ഫെയറിൽ പങ്കെടുത്തു. കേവലം കരകൗശല വസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ നിർമ്മിക്കുവാൻ സാധിച്ചു.കുട്ടികളിൽ താൽപര്യം ജനിപ്പിക്കാനും മാനസികോല്ലാസം ഉണ്ടാക്കുവാനും സാധിച്ചു.
കൂട്ടം
കോവിഡ്കാല മാനദണ്ഡം പാലിച്ചുകൊണ്ട് കുട്ടികൾ വരുന്ന ഏരിയയിൽ പത്ത് വീടുകൾ ഒരു കൂട്ടമായി പരിഗണിച്ചുകൊണ്ട് കുട്ടികളുടെ അക്കാദമിക് പ്രശ്നങ്ങൾ പരിഹരിക്കുവാനും പഠന നിലവാരം ഉയർത്തുന്നതിനുമായി ക്ലാസുകൾ സംഘടിപ്പിച്ചു. ഓരോ കൂട്ടത്തിനും ഒരു മെൻറർ അധ്യാപകനെ നിയമിക്കുകയും ചെയ്തു. കൂട്ടത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ പഠന പ്രശ്നങ്ങൾ പരിഹരിക്കുവാനും പഠനം രസകരമാക്കുവാനും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ കൂട്ടത്തിൽ നടത്തി.
ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം
മടുപ്പില്ലാതെ� പഠനം നടത്തുന്നതിനായി സ്വയം നിർമ്മിത വീഡിയായിലൂടെ പഠനം നടത്തി.പാഠഭാഗം വേഗത്തിലും എളുപ്പത്തിലും വിവിധ വ്യവഹാരരീതികളിലൂടെ ദൃശ്യാവിഷ്കാരം നടത്തി.
നാടകം , സ്കിറ്റ് , പാവനാടകം തുടങ്ങി വിവിധ മാർഗങ്ങളിലൂടെ പഠനം നടത്തി.ക്ലാസ്റൂം സമയം നഷ്ടമാകാതെ� രക്ഷിതാക്കളുടെ പിന്തുണയോടെയാണ് പഠനം രസകരമാക്കിയത്.രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികൾക്കും പിരിമുറുക്കം ഒഴിവാക്കാൻ ഇത് സഹായിച്ചു.ഓഫ്‌ലൈൻ ആരംഭത്തിൽ പദ്ധതി�തയ്യാറാക്കി.ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പഠനരീതികൾ അവലംബിച്ചു.അധ്യാപകരും രക്ഷിതാക്കളും ചേർന്നുള്ള ഗൂഗിൾ മീറ്റിംഗിലൂടെ പ്രവർത്തനങ്ങൾ �തയ്യാറാക്കി.ക്ലാസ് അധ്യാപകർ ദൃശ്യാവിഷ്കരണ ത്തിനും
പ്രമാണം:13351ACTIVITIES.pdf പ്രവർത്തനത്തിനും നേതൃത്വം നൽകി.
പ്രാദേശിക ചരിത്ര രചന - നാട്ടകം
പ്രാദേശിക ചരിത്ര വസ്തുത മനസ്സിലാക്കുവാനും കുട്ടി ചരിത്രകാരന്മാരെ സൃഷ്ടിക്കുവാനുമുള്ള ലക്ഷ്യത്തിൻറെ ഭാഗമായി നാടിൻറെ ചരിത്രം അന്വേഷിച്ച് കണ്ടെത്തുകയും നാട്ടകം എന്നുള്ള പുസ്തകം പ്രകാശനം ചെയ്യുകയും ചെയ്തു.വിദ്യാർഥികളും അധ്യാപകരും ചേർന്ന് കൊണ്ട് നാടിൻറെ സംസ്കാരം , ചരിത്രം , പഴയകാല നാട്ടാചാരങ്ങൾ , ജീവിത രീതികൾ എന്നിവ ശേഖരിച്ച് കൊണ്ടായിരുന്നു പുസ്തകം തയ്യാറാക്കിയത്.പ്രൗഢമായ സദസ്സിൽ വച്ച് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ പ്രകാശനവും ചരിത്ര സെമിനാർ ഉദ്ഘാടനവും ചെയ്തു.
തനത് പ്രവർത്തനങ്ങൾ
വാട്സപ്പ് റേഡിയോ
കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.
ലക്ഷ്യം:
- കുട്ടികളുടെ സർഗ ശേഷി വളർത്തുക
- ഓൺലൈൻ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പിരിമുറുക്കം ഒഴിവാക്കൽ
- കേരളത്തിലെ പ്രശസ്തരായ ആൾക്കാരുടെ വിജ്ഞാന പ്രദമായ ലഘു ഭാഷണങ്ങൾ
- കഥ കവിത തുടങ്ങി വിവിധ പ്രോഗ്രാമുകൾ
- പഠന പ്രവർത്തനങ്ങളുടെ ഓഡിയോ ആവിഷ്കരണം
പ്രവർത്തന പദ്ധതി:
- മുഴുവൻ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ്
- ക്ലാസ് അദ്ധ്യാപകർ പരിപാടികൾ എഡിറ്റ് ചെയ്ത് റേഡിയോ ഗ്രൂപ്പിനെ ഏല്പിക്കുന്നു
- വിദ്യാർത്ഥികളായ റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കുന്നു
- എല്ലാ ശനി ഞായർ ദിവസങ്ങളിലും രാത്രി 8:30 മുതൽ 9മണിവരെ ഓൺലൈൻ വാട്സപ്പ് റേഡിയോ പ്രക്ഷേപണം ചെയുന്നു
വിലയിരുത്തൽ:
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.
പ്രാദേശിക ഉത്സവ്
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.
ഫൺ ടൈം
ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.
അയൽപക്ക പിടിഎ
കുട്ടികൾ വരുന്ന ഓരോ മുപ്പത് വീടുകളും ഒരു അയൽപക്കം ആയി കണ്ടുകൊണ്ട് പി.ടി.എ മീറ്റിംഗ് നടത്തുന്നു.കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുകയും പഠന പുരോഗതി രേഖ ചർച്ച ചെയ്യുകയും ചെയ്യുന്നു. കുട്ടികളുടെ കലാ പരിപാടികൾ നടത്തുകയും ചെയ്യുന്നു.മികവുകൾക്കുള്ള സമ്മാനങ്ങൾ അയൽപക്ക പി.ടി.എ യിൽ വച്ച് തന്നെ വിതരണം ചെയ്യുന്നു. രക്ഷിതാക്കളുമായി അടുത്തിടപഴകാനും അധ്യാപക രക്ഷാകർതൃ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും സഹായിച്ചു.കുട്ടികളുടെ വീട്ടിലുള്ള ചുറ്റുപാടുകളും സാഹചര്യവും തിരിച്ചറിയാനും പഠനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തുവാനും സഹായിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |