"എച്ച് എഫ് എൽ പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം | സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം | ||
{{മാനേജ്‌മെന്റ്}} | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |
23:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പഴമകൊണ്ടും പൈതൃകം കൊണ്ടും പ്രശസ്തമായ കൊടുങ്ങല്ലൂരിന്റെ ഭാഗമാണ് പുത്തൻചിറ. ചരിത്രത്തിന്റെ പഴമയ്ക്കൊപ്പം പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേരുന്ന ഗ്രാമമാണിത് .വിശുദ്ധ മറിയം ത്രേസ്യയാൽ സ്ഥാപിതമായ ഹോളിഫാമിലി കോൺഗ്രിഗേഷന്റെ പ്രഥമ വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ . പുത്തൻചിറ ഗ്രാമത്തിൽ അറിവിന്റെയും നന്മയുടെയും പ്രകാശം പരത്തുന്ന ഉജ്ജ്വല ദീപമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മാള ഉപജില്ലയിലെ പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽപി സ്കൂൾ .
എച്ച് എഫ് എൽ പി എസ് പുത്തൻചിറ | |
---|---|
വിലാസം | |
പുത്തൻചിറ പുത്തൻചിറ , പുത്തൻചിറ പി.ഒ. , 680682 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0480 2892170 |
ഇമെയിൽ | holyfamilyholy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23528 (സമേതം) |
യുഡൈസ് കോഡ് | 32071601502 |
വിക്കിഡാറ്റ | Q64090803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളാങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൻചിറ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ .സിജി എം ജെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സോണി എം.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.സിന്ധു സേവ്യർ |
അവസാനം തിരുത്തിയത് | |
14-03-2022 | 235286 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭാരത ചരിത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ചരിത്രകാരന്മാർ ഏറെ പ്രധാന്യത്തോടെ പരാമർശിക്കുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്ത പഞ്ചാക്ഷരങ്ങളാണ് പുത്തൻചിറ.5520 ഏക്കർ വിസ്തീർണ്ണമുള്ള ഈ പ്രദേശം മഹോദയപുരം, കുലശേഖരപുരം എന്ന പേരുകളിലെല്ലാം അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നു . അക്കാലത്ത് കൊടുങ്ങല്ലൂർ അറിയപ്പെടുന്ന വാണിജ്യകേന്ദ്രവും തുറമുഖവുമായിരുന്നു . നദീതീരങ്ങളിലാണ് പുരാതന സംസ്കാരങ്ങൾ രൂപംകൊണ്ടത്. പുത്തൻചിറക്കും ഈ പൈതൃകത്തിന്റെ പങ്ക് അവകാശപെടാം .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ 12 ക്ലാസ്സ്മുറികളോടുകൂടിയ ഇരുനിലകെട്ടിടം .ക്ലാസ്സ്മുറികൾ ഹൈടെക്കും മനോഹര ചിത്ര ങ്ങളാൽ അലംകൃതവുമാണ് .10 കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാമ്പ് ,പാർകോടുകൂടിയ കളിസ്ഥലം ,4200 ലിറ്റർ ജലസംഭരണ ശേഷിയുള്ള മഴവെള്ളസംഭരണി സ്‌കൂളിനെ എക്കാലവും ജലസമൃദ്ധമാക്കുന്നു .കുട്ടികൾക്ക് മാനസീക ഉല്ലാസവും ഒപ്പം തന്നെ അറിവും പകർന്നു നൽകുന്ന ജൈവ വൈവിധ്യ ഉദ്യാനം ,ശലഭോദ്യാനം ഔഷധത്തോട്ടം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂളിനെ കൂടുതൽ മനോഹരമാക്കുന്നു. പാചക പുര, ഭക്ഷണം കഴിക്കുന്നതിന് ഫീഡിങ് ഹാൾ ,സ്കൂൾ വാഹനം ,ശുദ്ധ ജല സ്രോതസ്സായ കിണർ ,വാട്ടർ പ്യൂരിഫയർ സവിധാനം ,തരംതിരിച്ചുള്ള മാലിന്യ ശേഖരണ സംവിധാനം ,യൂറിനൽ സംവിധാനം ,ശുചിമുറികൾ .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ ബാന്റ് ,യോഗ ,നൃത്തം ,സംഗീതം ,ചിത്രരചന ,ക്ലബ് പ്രവർത്തനങ്ങൾ ,സ്പോക്കൺ ഇംഗ്ലീഷ് ,ഗെയിംസ് ,കായിക പരിശീലനം
മുൻ സാരഥികൾ
sl no | name | from | to |
---|---|---|---|
1 | സിസ്റ്റർ ലോറ | 1961 | 1973 |
2 | സിസ്റ്റർ സൈമൺ | 1973 | 1980 |
3 | സിസ്റ്റർ മാർസെൽ | 1980 | 1989 |
4 | സിസ്റ്റർ ദമത്രിയ | 1989 | 1994 |
5 | സിസ്റ്റർ സിസിലി മാത്യു | 1994 | 1998 |
6 | സിസ്റ്റർ ജോയൽ | 1998 | 1999 |
7 | സിസ്റ്റർ ജോസി | 1999 | 2003 |
8 | സിസ്റ്റർ ഷീലകുര്യാക്കോസ് | 2003 | 2011 |
9 | സിസ്റ്റർ റിൻസി | 2011 | 2018 |
10 | സിസ്റ്റർ മരിയ ആന്റണി | 2018 | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എ ഡി തോമസ് - റിട്ട.തഹ്‌സിൽദാർ
മാർ .സ്റ്റീഫൻ ചിറപ്പണത്ത് -അപ്പോസ്റ്റലേറ്റ് വിസിറ്റർ യൂറോപ്പ്
ഡോ .സുകുമാരമേനോൻ
രാജേന്ദ്രൻ പുത്തൻചിറ -കഥാകാരൻ
ജോജി ഫ്രാൻസിസ് -ജീവൻ രക്ഷാ പതക് ഡോ .എസ് ശങ്കർ ദയാൽ ശർമയിൽ നിന്ന് ഏറ്റുവാങ്ങി .
നങ്ങിണി വർഗീസ് - റിട്ട. സോൾജിയർ
നേട്ടങ്ങൾ .അവാർഡുകൾ.
1983,2003 വർഷങ്ങളിൽ മാള ഉപജില്ല ബെസ്റ്റ് സ്കൂൾ ആയി തിരഞ്ഞെടുത്തു
മാള സബ്‌ജില്ലയിൽ 2003 ൽ സയൻസ് എക്സിബിഷനും പ്രവർത്തി പരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനം നേടി
2014 ൽ ആൻസൻ ബെന്നിക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു .
2015 സ്കൂളിന്റെ ശതാബ്ദി ആഘോഷിക്കുയും ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ അഞ്ച് പൂർവ്വ വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി ഒരു ലക്ഷം രൂപ നൽകുകയും പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച് 'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി.
2019 ൽ എൽ എസ് എസ് സ്കോളർഷിപ്പ് കുമാരി ഫിദ ഫാത്തിമക്ക് ലഭിച്ചു .
2019 ൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് തലത്തിൽ ഒന്നാന്തരം നാലാം ക്ലാസിന് നാലാം സ്ഥാനം കരസ്ഥമാക്കി .
വഴികാട്ടി
മാളയിൽനിന്ന് 5 .7 കി. മി .അകലത്തിലായി കുണ്ടായി കൊടുങ്ങല്ലൂർ റൂട്ടിൽ പുത്തൻചിറ ഫൊറോന പള്ളിക്കു സമീപം .{{#multimaps:10.27567,76.25709|zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23528
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ