"ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:




2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ  2019-20
 
2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ  സംരക്ഷണ യ‍‍ജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച എഴുപത് ലക്ഷം രൂപക്ക് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഇരുനില സൗധത്തിന്റെ പണികൾ നടന്നുവരുന്നു.


[[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]
വരി 98: വരി 99:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2015 ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ്
2016 സമ്പൂർണ്ണ ഹൈടക് ക്ലാസ് റൂമുകൾ
2016 അധ്യാപക അവാർഡ് (രാഘവൻ മാസ്റ്റർ)
2019 ഐ.സി.ടി ദേശീയ അധ്യാപക അവാർഡ് (അബ്‍ദുറഹ്‍മാൻ മാസ്റ്റർ)


കലാ-പ്രവൃത്തിപരിചയ മേഖലകളിൽ വർഷംതോറുമുള്ള മികച്ച പ്രകടനങ്ങൾ


2021 സീഡ് സീസൺവാച്ച് (ജില്ലയിൽ മികച്ച വിദ്യാലയം)


== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
വരി 129: വരി 139:


==ക്ലബ്ബുകൾ ==
==ക്ലബ്ബുകൾ ==
*......................
*ശാസ്ത്ര ക്ലബ്ബ്
*......................
*പരിസ്ഥിതി ക്ലബ്ബ്
*....................
*സീഡ് ക്ലബ്
*..............................
*ശുചിത്വ ക്ലബ്ബ്
*കലാ-കായിക ക്ലബ്ബുകൾ
== മുൻ അധ്യാപകർ==
== മുൻ അധ്യാപകർ==
സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...
സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...

15:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്ദുർഗ് ഉപജില്ലയിലെ തെരുവത്ത്  ലക്ഷ്മി നഗർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജിഎൽപിഎസ് ഹോസ്ദുർഗ്ഗ് തെരുവത്ത്
വിലാസം
ഹോസ്ദുർഗ് തെരുവത്ത്

കാഞ്ഞങ്ങാട് പി.ഒ.
,
671315
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1941
വിവരങ്ങൾ
ഇമെയിൽ12306glpshosdurgtheruvath@gmail.com
കോഡുകൾ
സ്കൂൾ കോഡ്12306 (സമേതം)
യുഡൈസ് കോഡ്32010500102
വിക്കിഡാറ്റQ64398886
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ സി
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ തോയമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത
അവസാനം തിരുത്തിയത്
14-03-202212306glpshosdurgtheruvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു കലാലയമാണ് ഗവൺമെൻര് എൽ പി സ്കൂൾ ഹോസ്ദുർഗ് തെരുവത്ത്. ആലാമിപ്പള്ളി, കൂളിയങ്കാൽ, തെരുവത്ത് എന്നീപ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കാഞ്ഞങ്ങാടിൻറെ ഹൃദയഭാഗത്തെ അതിപ്രശസ്തമായ ഒരു പ്രാഥമികകലാലയമാണ് തെരുവത്ത് സ്കൂൾ.മുഴുവൻ ക്ലാസ്സ് റൂമുകളിലും എൽ.സി.ഡി പ്രൊജക്ടറുകളും കമ്പ്യൂട്ടറുകളും സ്ഥാപിച്ച് പാഠങ്ങളുടെ ഐ.ടി.മൊഡ്യൂളുകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നടത്തുന്ന ആദ്യത്തെ സർക്കാർ പ്രൈമറി വിദ്യാലയമെന്ന ബഹുമതി രണ്ടായിരത്തിപ്പതിനഞ്ചിൽ കരസ്ഥമാക്കി. ഒന്നാം തരം മുതൽ നാലാം തരം വരെ അധ്യയനം നടക്കുന്ന ഇവിടെ നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ ഇരുനൂറോളം കുരുന്നുകൾ പഠിക്കുന്നു. ഇത്തിരി സ്ഥല സൗകര്യം മാത്രമുള്ള സ്കൂളിൽ ഒത്തിര് വ്യത്യസ്ഥ പദ്ധതികളും പരിപാടികളും നടത്തി ജനകീയസമ്മതിനേടിയ വിദ്യാലയമെന്ന ഖ്യാതിയും തെരുവത്ത് സ്കൂളിൻറെ നെറുകയിലുണ്ട്..

1940 കളിലാണ് ഹോസ്ദുർഗ്ഗ് തെരുവത്ത് ഗവ.എൽ.പി സ്കൂൾ രൂപീകൃതമായത്. ആദ്യഘട്ടത്തിൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 27-04-1946 മുതലുള്ള രേഖകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ഥാപക വർഷമായി 1946 കൃത്യതപ്പെടുത്തുകയാണ്. സി.എച്ച് പാർവതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്ന അധ്യാപിക. നെയ്‍ത്തുവ്യവസായത്തിന്റെ കേന്ദ്രമായ തെരുവത്ത് പ്രദേശത്ത് തൊഴിലാളികളുടെ മക്കൾക്ക് വിദ്യനേടാനുള്ള കേന്ദ്രമെന്ന നിലയിൽ ആരംഭിച്ച വിദ്യാലയത്തിൽ എട്ടു ഡിവിഷനുകളിലായി ഇരുനൂറ്റമ്പതിലധികം കുട്ടികൾ പഠിച്ചിരുന്നു. കാലക്രമത്തിൽ ഇംഗ്ലീഷ് മീഡിയം സ്‍കൂളുകൾ സമീപപ്രദേശങ്ങളിൽ മുളച്ചുപൊന്തിയപ്പോൾ അവയിലേക്കുള്ള ഒഴുക്ക് തുടങ്ങി. എങ്കിലും അനാദായ വിദ്യാലയങ്ങൾ എന്ന പട്ടികയിൽ പെടാതെ പിടിച്ചുനിന്നത് അതതുകാലത്തെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുതന്നെയാണ്. ജഡ്ജിയായ ചന്ദ്രശേഖര ദാസ് മുതൽ പ്രമുഖരായ നൂറോളം പേർ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിയും പിന്നീട് അധ്യാപകരുമായിട്ടുണ്ട്. ഉപജില്ലയിലെ എന്നല്ല ജില്ലയിലെത്തന്നെ മികച്ച വിദ്യാലയമായി ഇന്ന് തെരുവത്ത് എൽ.പി സ്കൂൾ മാറിക്കഴിഞ്ഞു. 2016ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഈ വിദ്യാലയത്തിനായിരുന്നു. ഉപജില്ലാ-ജില്ലാ ശാസ്ത്ര, കലാമേളകളിൽ എല്ലാവർഷവും ഓവറോൾ ചാമ്പ്യന്മാരാവുന്നത് തെരുവത്ത് സ്‍കൂളിലെ കുട്ടികളാണ്. തുടർച്ചയായി ലഭിക്കുന്ന എൽ.എസ്.എസ് വിജയം അക്കാദമിക മികവിന്റെ തെളിവാണ്. 2015ൽ ഐ.ടി അധിഷ്ഠിതമായി എല്ലാ ക്ലാസുകളിലും പഠനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ എൽ.പി വിദ്യാലയമായി നമ്മൾ വളർന്നു. എല്ലാ ക്ലാസ് മുറികളിലും കമ്പ്യൂട്ടർ, പ്രൊജക്ടർ, അനുബന്ധ സംവിധാനങ്ങൾ എന്നിവ ബഹുജന സഹകരണത്തോടെ ഒരുക്കിയാണ് ഈ വലിയ നേട്ടം കൈവരിച്ചത്. പൂർവ്വ വിദ്യാർത്ഥികളുടെ നല്ല സഹകരണവും ലഭിച്ചു.


33 സെന്റിൽ വിദ്യാലയം പരിമിതപ്പെട്ടുപോയി എന്ന വിഷമമാണ് ഇപ്പോഴുള്ളത്. അസംബ്ലിഹാൾ, ഡൈനിംഗ് ഹാൾ, പാചകപ്പുര, കിണർ, നല്ല ക്ലാസ് മുറികൽ, ടോയ്‍ലറ്റ് സൗകര്യങ്ങൾ എന്നിവയുണ്ടെങ്കിലും കായിക വികസനത്തിനു പര്യാപ്തമായ സ്ഥലസൗകര്യമില്ല എന്നതാണ് പ്രധാന പ്രശ്നം. സമീപത്തുള്ള പൊതുസ്ഥലം പതിച്ചുവാങ്ങിക്കൊണ്ടുമാത്രമേ അതുപരിഹരിക്കാൻ കഴിയൂ. വർദ്ധിച്ചുവരുന്ന വികസന കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങളും ഉണ്ടാവേണ്ടതുണ്ട്. നല്ല ലൈബ്രറി, ലബോറട്ടറി എന്നിവക്കാവശ്യമായസ്ഥലം ലഭ്യമാവണം. പ്രീ-പ്രൈമറിയിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കെട്ടിട സൗകര്യങ്ങളും കളിയുപകരണങ്ങളും അത്യാവശ്യമാണ്.


തെരുവത്ത്, തോയമ്മൽ, നിലാങ്കര, കോട്ടക്കുന്ന്, അരയി, അരയിക്കടവ്, കൊവ്വൽ പള്ളി, കവ്വായി, മന്യോട്ട്, അലാമിപ്പള്ളി, ചെമ്മട്ടം വയൽ, കാഞ്ഞങ്ങാട് സൗത്ത് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു.


2018 ഫെബ്രുവരിയിൽ ഹോസ്‍ദുർഗ്ഗ് എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും വിദ്യാലയത്തിന് ബസ് അനുവദിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍‍ജ്ഞത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എൽ.എ ഇ ചന്ദ്രശേഖരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച എഴുപത് ലക്ഷം രൂപക്ക് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ഇരുനില സൗധത്തിന്റെ പണികൾ നടന്നുവരുന്നു.

കൂടുതൽ വായിക്കുക

ഹെഡ്മാസ്റ്റർ

മുരളീധരൻ സി

സഹാധ്യാപകർ
  • പ്രസന്നകുമാരി
  • വാസന്തിക്കുട്ടി
  • സബിത പി വി
  • രേശ്ന കെ വി
  • ദീപിക എം പി
  • സഹദിയ എം
  • മ‍ുഹമ്മദ് ത്വയ്യിബ് പി

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളം
  • ടോയ് ലറ്റ് സൗകര്യം
  • മൂന്ന് കെട്ടിടങ്ങൾ
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • ലൈബ്രറി
  • വാട്ടർ പ്യൂരിഫയർ

നേട്ടങ്ങൾ

2015 ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ്

2016 സമ്പൂർണ്ണ ഹൈടക് ക്ലാസ് റൂമുകൾ

2016 അധ്യാപക അവാർഡ് (രാഘവൻ മാസ്റ്റർ)

2019 ഐ.സി.ടി ദേശീയ അധ്യാപക അവാർഡ് (അബ്‍ദുറഹ്‍മാൻ മാസ്റ്റർ)

കലാ-പ്രവൃത്തിപരിചയ മേഖലകളിൽ വർഷംതോറുമുള്ള മികച്ച പ്രകടനങ്ങൾ

2021 സീഡ് സീസൺവാച്ച് (ജില്ലയിൽ മികച്ച വിദ്യാലയം)

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • സവിശേഷപ്രവർത്തനങ്ങൾ

07.01.2016

അന്താരാഷ്ട്ര പയറുവർഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പയറുവിളകളുടെ പ്രദർശനവും ഇരുപതോളം ഇനം നാടൻപയറുകളുടെ പ്രദർശനം നാട്ടുകാരിലും കുട്ടികളിലും പയറുകളെക്കുറിച്ച് അവബോധം നൽകാൻ സഹായിച്ചു.

26.01.2016

കുട്ടികൾ ഉണ്ടാക്കിയ ഖദർ തൊപ്പി ധരിച്ച് നമ്മുടെ രാജ്യത്തിൻറെ 67 ാം റിപ്പബ്ലിക് ദിന പരിപാടി സമുചിതം ആഘോഷിച്ചു.റിപ്പബ്ലിക് ദിന സന്ദേശങ്ങളും മുദ്രാഗീതങ്ങളും കുട്ടികളുടെ റിപ്പബ്ലിക് ദിന പരിപാടികളും നടന്നു. റിപ്പബ്ലിക്ദിന ഉപഹാരമായി രണ്ടാംക്ലാസ്സിലെ കൂട്ടുകാരിയുടെ വീട്ടിൽ സൗരോർജ്ജവിളക്ക് സമ്മാനിച്ചു.

25.02.2016

ഒരു കുട്ടിക്ക് ഒരു വാഴക്കന്ന് എന്ന പദ്ധതി കുട്ടികളെ കൃഷിയുമായി ബന്ധപ്പെടുത്താനും കർഷകവൃത്തിയുടെ പരിശുദ്ധി മനസ്സിലാക്കാനും വേണ്ടിയാണ്. കുലച്ച് പാകമായ കുലകളിൽനിന്നും ഓരോ പടല നേന്ത്രക്കായ സ്കൂളിലെ ഉച്ചക്കഞ്ഞി സമൃദ്ധമാക്കാൻ കൊണ്ടുവരുന്നു.


05.03.2016

സംസഥാന മികവുത്സവത്തിൽ തെരുവത്ത് സ്കൂളിൻറെ സാന്നിധ്യം മുനിസിപ്പൽ, ഉപജില്ലാ, ജ്ല്ലാ തല മികവുത്സവങ്ങളിലെ മികവാർന്ന പ്രകടനങ്ങൾക്ക് ശേഷം സംസഥാനതല മികവുത്സവത്തിലും ശ്രദ്ധേയമായ മൾട്ടിമീഡിയ സ്കൂൾ എന്ന പ്രമേയവുമായി തെരുവത്ത് ഗവൺമെൻറ് എൽ പി സ്കൂൾ സംസ്ഥാനത്തെ മികച്ച എൽ പി സ്കൂളുകളിലൊന്നായി.


09.03.2016

നാടിനെ അറിയൽ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളും അധ്യാപകരും നീലേശ്വരം ഹൗസ് ബോട്ടിൽ ഉല്ലാസയാത്രയൊരുക്കി. പടന്നക്കാട് നെല്ലുകുത്ത് മിൽ, കടലാമസംരക്ഷണകേന്ദ്രം, മീൻ സംസ്കരണം, വനപരിചയത്തിൻറെ ഭാഗമായി ഗുരുവനം സന്ദർശനം എന്നിവ സംഘടിപ്പിച്ചു.

കപ്പ വിഭവങ്ങളുടെ പ്രദർശനവും കപ്പത്തൈ വിതരണവും വിവിധയിനം കപ്പത്തൈവർഗ്ഗങ്ങളെ പരിചയപ്പെടലും നാടിനും നാട്ടാർക്കും പുതിയൊരനുഭവമായി.

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • സീഡ് ക്ലബ്
  • ശുചിത്വ ക്ലബ്ബ്
  • കലാ-കായിക ക്ലബ്ബുകൾ

മുൻ അധ്യാപകർ

സ്കൂളിൻറെ നാൾവഴികളിൽ വിളക്കുമാടങ്ങളായി വെട്ടം നൽകിയ ഒരുപാട് ഗുരുവന്ദ്യരിൽ ചിലരുടെ പേരുകൾ ഇവിടെ കുറിക്കുന്നു...

 സി.എച്ച്.പാർവ്വതി 27.02.1946മുതൽ, 
 ടി.കെ.മാധവി 26.04.1946മുതൽ,    
 ലില്ലി ഫെർണാണ്ടസ് 20.09.1947മുതൽ,    
 കെ.ബി. ശാരദ 20.04.1946മുതൽ,    
 ശ്രീദേവി 28.06.1946മുതൽ,  
 കല്യാണിക്കുട്ടി 08.06.1948മുതൽ,    
 ടി.കെ.ലക്ഷ്മിക്കുട്ടി 24.01.1949 ,    
 ശ്രീനിവാസഹെഗ്ഡെ 01.09.01951മുതൽ,    
 ദേവകിഅമ്മ 01.09.1951 മുതൽ,    
 ചപ്പില 12.10.1951 മുതൽ,    
 ലളിതാഭായ് 05.10.1953 മുതൽ,    
 ടി.കെ. ചന്ദ്രശേഖർ ദാസ് 04.06.1963 മുതൽ,     
 അച്യുതൻ 04.06.1963 മുതൽ,    
 ഗുലാബി ഭായ് 04.06.1963 മുതൽ ,    
 കെ. അബ്ദുല്ല 04.06.1963 മുതൽ,  
 വിഷ്ണു പുത്തലത്തായർ 25.06.1963 മുതൽ
 ജാനകി കുനിത്തല 25.10.1963 മുതൽ
 പി. ബാലകൃഷ്ണൻ നമ്പ്യാർ 12.06.1964മുതൽ
 സഹദേവൻ. സി.കെ 17.11.1964മുതൽ
 കെ. വി. ഇബ് റാഹിം കുട്ടി (ഹെഡ്മാസ്ററർ)18.10.1965 മുതൽ
 കെ. ഇന്ദിരാഭായ് 01.10.1967മുതൽ
 എസ്.കെ. നാരായണി 04.12.1967മുതൽ
 പി. വസുമതി 23.02.1968മുതൽ
 പി.എം. ഗൗരി 05.08.1968മുതൽ
 സരസമ്മ.ടി.പി 09.08.1968മുതൽ
 കെ. സുഗുണാവതി 30.01.1969
 ടി.ലക്ഷ്മി 01.06.1960മുതൽ
 പി. കേളു 16.09.1955മുതൽ
 പി. കെ. തങ്കമ്മ 23.06.1959
 സി. പി. ദേവസ്സി 19.06.1959
 ടി. കുഞ്ഞാമു 26.06.1969മുതൽ
 ജി. ഗോപിനാഥൻ പിള്ള 23.09.1970
 സി.എച്ച്. ചന്ദ്രശേഖര ഹെഗ്ഡെ 16.10.1970മുതൽ
 കെ.കെ. മുഹമ്മദ് കുഞ്ഞി 02.02.1972
 എം.കൃഷ്ണൻകുട്ടി 16.06.1972മുതൽ
 ടി. കുഞ്ഞാമൻ 26.06.1969മുതൽ
 എം രാമൻ 14.09.1971മുതൽ
 വി. നാരായണി 16.10.1973മുതൽ
 റോസമ്മ മത്തായി 07.11.1973മുതൽ
 യു.രാഘവൻ 11.07.1974മുതൽ
 എ. വി. മീനാക്ഷി 23.06.1971മുതൽ
 സി.ടി. മേരി 12.09.1974 മുതൽ
 കെ. ബാലകൃഷ്ണൻ 11.09.1974മുതൽ
 കെ. വി. കണ്ണൻ 01.06.1982മുതൽ
 കെ. കൃഷ്ണൻ 01.06.1982മുതൽ
 കെ.സി.ഔസേപ്പ് 01.06.1982മുതൽ
 വി. അബ്ദുല്ലക്കുട്ടി 01.06.1982മുതൽ
 ശ്യാമളകുമാരി. ആർ 25.06.1982മുതൽ
 എസ്. രാധമ്മ 30.11.1982മുതൽ
 രതീദേവി. ടി. കെ 19.10.1983മുതൽ
 ഷെർലി. കെ എം 20.07.1984മുതൽ
 ആലീസ് ജോസഫ് 21.06.1984മുതൽ
 കെ.വി.ലളിത 25.07.1984മുതൽ
 കെ.കെ.സെയ്ദലവി 11.12.1984മുതൽ
 ഷൈല. ടി എസ് 03.06.1985മുതൽ
 രാജേന്ദ്രൻ 04.07.1985മുതൽ
 സുഷമ. ടി ടി 02.01.1986മുതൽ
 കെ.വി. കല്യാണി 23.01.1986

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 *ജസ്റ്റിസ് ചന്ദ്രശേഖരദാസ്
 *എഞ്ജിനീയർ രാഘവൻ
 *ഡോക്ടർ നിത്യാനന്ദബാബു
 *പ്രൊഫസർ വിജയൻ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)
  • NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക.
  • കാഞ്ഞങ്ങാട് ആലാമാപ്പള്ളിയില് നിന്നും കൂളിയങ്കാല് റോഡില് ഇരുന്നൂറ് മീറ്റർ മാത്രമകലെ ഇടതുവശത്ത് -->
  • കാഞ്ഞങ്ങാട് പുതിയ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും തെരുവത്ത് റോഡ് വഴി കിഴക്കോട്ടു NH 66 ൽ എത്തുന്നതിനു മുമ്പ് ഇടതു വശത്ത്.(900m ഏകദേശം)
  • NH 66ൽ നിന്നും പടിഞ്ഞാറോട്ട് തെരുവത്ത് റോഡ് വഴി വരുമ്പോൾ വലതു വശത്ത്.(NH ൽ നിന്നും 200m ഏകദേശം)
  • കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ എത്തുക. അവിടുന്ന് ജില്ലാ ആശുപത്രി ബസ്സിൽ കൂളിയങ്കാൽ ഇറങ്ങി ഇരുനൂറ് മീറ്റർ പടിഞ്ഞാറോട്ട് നടന്നാൽ സ്കൂളിലെത്താം.

{{#multimaps: 12.3064, 75.10436|zoom=18}}