"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 36: വരി 36:
പ്രമാണം:44049 assembly.jpg|സ്കൂൾ അസംബ്ളി
പ്രമാണം:44049 assembly.jpg|സ്കൂൾ അസംബ്ളി
പ്രമാണം:44049 auditorium.jpg|ആഡിറ്റോറിയം-സ്കൂൾ അസംബ്ളി
പ്രമാണം:44049 auditorium.jpg|ആഡിറ്റോറിയം-സ്കൂൾ അസംബ്ളി
പ്രമാണം:44049 auditorium3.jpg|ആഡിറ്റോറിയം
പ്രമാണം:44049 auditorium 4.jpg|ആഡിറ്റോറിയം
</gallery>
</gallery>
|}
|}
.
.

15:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ

ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്‍ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന്  ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.

ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും  ഒരുക്കിയിട്ടുണ്ട്.

വിശാലമായ സ്ക്കൂൾ അങ്കണം

സ്മാർട്ട് ക്ലാസ്സ് മുറികൾ

ഹൈടെക്ക് ക്ലാസ്സ് മുറി

യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 18 സ്മാർട്ട്  ക്ലാസ്സ് മുറികളും. ഹയർ സെക്കന്ററിക്ക് മാത്രമായി 11 സ്മാർട്ട് ക്ലാസ്സ് മുറികളുമാണ് ഉള്ളത്.

ഐ ടി ലാബ്

കമ്പ്യൂട്ടർ ലാബ്

യു. പി , ഹൈസ്കൂൾ, ഹയർ സെക്കന്ററിവിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ പ്രവർത്തനക്ഷമമായ 20 കമ്പ്യൂട്ടറുകൾ ആണ് ഉള്ളത്.

സയൻസ് ലാബ്

ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്.

ആഡിറ്റോറിയം

ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയം ഈ സ്കൂളിന് ഉണ്ട്.

കുടിവെള്ളം

രണ്ട് കിണറുകളും ഒരു കുഴൽ കിണറും നിലവിലുണ്ട്. 30 ടാപ്പുകൾ കൈ കഴുകുന്നതിന് വേണ്ടി മാത്രമുണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് കുടിക്കാൻ ചൂടുവെള്ളം തയ്യാറാക്കി നൽകുന്നു. കുടിവെള്ളത്തിന്റെ നിലവാരം നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വേനൽ കാലത്ത് ജലലഭ്യത കുറവ് പരിഹരിക്കുന്നതിന് മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്.

ശുചി മുറികൾ

ഹൈസ്കൂൾ ഹയർ സെക്കന്ററി  വിഭാഗങ്ങൾക്ക് വെവ്വേറെ ശുചിമുറികളാണ് ഉള്ളത്. കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്.

സ്കൂൾ ബസ്

സ്കൂളിന് സ്വന്തമായി 4 ബസുകളാണ് ഉള്ളത്. എല്ലാ റൂട്ടുകളിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.

ചിത്രശാല

.