"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 20: | വരി 20: | ||
21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്.... | 21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്.... | ||
പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.< | പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.[[എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/വിദ്യാരംഗം|<small>മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾനൽകുന്ന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>]] | ||
== '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം</big>''' == | == '''<big>എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം</big>''' == |
15:02, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ 2021-22 | പ്രവർത്തനങ്ങൾ 2018-19 | പ്രവർത്തനങ്ങൾ 2014-15 | പ്രവർത്തനങ്ങൾ 2013-14 |
---|
പ്രവർത്തനങ്ങൾ 2021-22
ജെ ആർ എഫ് ലഭിച്ച പൂർവവിദ്യാർത്ഥി മുഹമ്മദ് റാഫിക്ക് സ്വീകരണം
![](/images/thumb/1/1c/47089_rafi.jpeg/300px-47089_rafi.jpeg)
05-03-2022 :ഈ സ്ഥാപനത്തിൽ അഞ്ചാം തരം മുതൽ പ്ലസ് ടു വരെ പഠിച്ച മുഹമ്മദ് റാഫിക്ക് ജെ ആർ എഫ് ലഭിച്ചതിന് സ്വീകരണം നൽകി. മുക്കം മുസ്ലിം അനാഥ ശാലയിലെ അന്തേവാസിയാണ് റാഫി. പ്ലസ് ടു പഠനത്തിനുശേഷം എം എ എം ഓ കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദാനന്തരബിരുദവും പൂർത്തീകരിച്ചു. ഇപ്പോൾ റാഫി എം എ എം ഓ കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
റാഫിയുടെ ഈ വിജയം അനാഥശാല യിലെ മുഴുവൻ വിദ്യാർഥികൾക്കും ഈ സ്ഥാപനത്തിലെ കുട്ടികൾക്കും പ്രചോദനമാണ്. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി കുഞ്ഞാലി മൊമന്റോ നൽകി ആദരിച്ചു
ചടങ്ങിൽ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ സാർ, പിടിഎ പ്രസിഡൻറ് സാദിഖ് കുളിമാട്, പ്രിൻസിപ്പൾ സന്തോഷ് മൂത്തേടം, ഹെഡ്മാസ്റ്റർ എം പി ജാഫർ സാർ എന്നിവർ പങ്കെടുത്തു.\
ലോകമാതൃഭാഷാദിനം....
21-2-2022:ലോക മാതൃഭാഷാ ദിനത്തിൽ എം കെ എച്ച് എം എം ഒ എച്ച്എസ്എസ്ൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത അസംബ്ലിയിൽ മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളുമായി പങ്കുവെച്ചു. ഒരു വ്യക്തി ലോകത്തെ മനസ്സിലാക്കുന്നത് ഭാഷയിലൂടെയാണ്. മനുഷ്യ ബോധ ത്തിന്റെ ഘടന തന്നെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതൃഭാഷയുടെ ഘടനയിലാണ് ഒരു വ്യക്തി ലോകത്തെ ഗ്രഹിച്ചു തുടങ്ങുന്നത്.... മാതൃഭാഷയിലൂടെ സ്വന്തം ചിന്തകളെയും സ്വത്വത്തെയും തിരിച്ചറിയുക കൂടിയാണ് ചെയ്യുന്നത്....
പരിപാടിയിൽ ഹാഷ്മി വിലാസിനി ടീച്ചർ സ്വാഗതം പറഞ്ഞു. മാതൃഭാഷയെ കുറിച്ചും ഭാഷാദിന പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ജാഫർ സർ,സംസാരിച്ചു. മാതൃഭാഷാ ദിന പ്രതിജ്ഞ സജിന ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളായ ഹനൂഫ മോൾ, ഫിദ ഫാത്തിമ, അജസ് എന്നിവർ മാതൃഭാഷയുമായി ബന്ധപ്പെട്ട ചിന്തകൾ പങ്കുവെച്ചു. മിൻഹ ഫാത്തിമ മാതൃഭാഷാ ദിന ഗാനം ആലപിച്ചു.... മൈമൂന ടീച്ചർ പരിപാടിയിൽ നന്ദി അറിയിച്ചു. മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എഴുത്തു മത്സരങ്ങൾ തുടർ ദിനങ്ങളിലായി നടത്തി.മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾനൽകുന്ന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സിൽ പാസ് വേഡിന് തുടക്കം
മുക്കം: സംസ്ഥാന ന്യുനപക്ഷ വകുപ്പ് ജില്ലാ ന്യുനപക്ഷ വിഭാഗം മുഖേന ന്യുനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് ക്യാമ്പിന് മണാശ്ശേരി എം. കെ. എച്ച്. എം.എം.ഒ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. വിവിധ ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നായി 120 ഓളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ജീവിത നൈപുണി, വ്യക്തിത്വ വികാസം,കരിയർ ഗൈഡൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുത്തു.കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിജയോത്സവം 2021-22
2021-2022 വർഷത്തെ പത്താം തരത്തിൽ 100 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.സർവ്വേ യുടെ അടിസ്ഥാനത്തിലാണ് കുട്ടികളിലേക്ക് പദ്ധതി ആവിഷ്കരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വേ യിൽ കുട്ടിയുടെ പഠന, ഭൗധിക, സാമ്പത്തിക പശ്ചാത്തലത്തെ അറിയുന്നതിനുള്ള ചോദ്യവാലികൾ ഉണ്ടായിരുന്നു. ഓൺലൈൻ പഠനത്തിന് അനുയോജ്യമായ സമയം എന്നിവ ഉൾപെടുത്തിയിരുന്നു.സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകലക്കി വേർതിരിച്ചു ഓരോ അധ്യാപകനും ചാർജ് നൽകി കുട്ടികൾക്കുള്ള പിന്തുണ നൽകാൻ തീരുമാനിച്ചു. ജൂൺ അത്യാവാരം തന്നെ പിന്തുണ നൽകുകയും പാടവിവരണങ്ങൾ ദിവസവും ടൈംറ്റബിൾ അടിസ്ഥാനത്തിൽ നൽകുകയും ചെയ്തു. സമയബന്ധിതമായി രക്ഷിതാക്കളുമായി ഓൺലൈൻ മീറ്റിംഗ് നടത്തുകയുണ്ടായി. മീറ്റിംഗ് ഫലപ്രതമാക്കാൻ പിയർ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരുന്നു മീറ്റിംഗ് സംഘടിപ്പിച്ചത്. പഠനത്തിലുള്ള അവരുടെ പ്രകടനമനുസരിച്ച കൂടുതൽ ശ്രദ്ധ നൽകാൻ A+ ക്ലബും D+ ക്ലബും രൂപീകരിച്ചു.സ്കൂൾ തുറന്നത്തോടെ അവരുടെ പദപുസ്തകങ്ങൾ നോട്സ് എന്നിവ പിയർ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നോക്കി കൊടുത്തു. A+ കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് ആരംഭിച്ചു. അവരെ ലിറ്റിൽ ട്യൂട്ടോർസ് ആയി
വിജയോത്സവം 2018-19കുറിച്ച് അറിയുന്നതിന് ഇവിടെ ക്ലിക്ക്ചെയ്യുക
അതിജീവനം
![](/images/thumb/8/8d/47089_athijeevanam.jpeg/304px-47089_athijeevanam.jpeg)
യു നിസെഫ് അതിജീവനം ,മാനസിക ആരോഗ്യ പരിപാടി ശില്പശാല ഉദ്ഘാടനം 2021ഡിസംബർ 8 ബുധൻ രാവിലെ 10 മണിക്ക് വാർഡ് മെമ്പർ വി ജി നമോഹൻ നിർവഹിച്ചു. അധ്യക്ഷൻ PTAപ്രസിഡൻ്റ മുഹമ്മദ് സാദിഖ്, mp TA ജയ 'ഹെഡ്മാസ്റ്റർ എം പി ജാഫർ സർ എന്നിവർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളായാണ് ക്ലാസ് നടന്നത്.
ആദ്യഘട്ടം ക്ലാസ് ഹാഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഉദ്ഘാടന ദിവസം നടന്നു. സജിന ടീച്ചർ, മൈമൂന ടീച്ചർ എന്നിവരും ഉണ്ടായിരുന്നു' PT അധ്യാപകനായ അലി മുൻതസിർ ചിക്കൻ ഡാൻസ് കുട്ടികൾക്ക് പരിശീലിപ്പിച്ചു' ' - കുട്ടികൾക്ക് ആസ്വാദ്യകരമായി. നാടൻപാട്ട്, ചിത്രവര'മാനസിക ഉല്ലാസം നൽകുന്ന കളികൾ എന്നിവ പരിശീലിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ 'കുത്തിവര ,പതിപ്പ് വാർഡ് മെമ്പറെ കൊണ്ട് പ്രകാശനം ചെയ്യിപ്പിച്ചു.വ്യായാമങ്ങൾ ( എയ്റോബിക് 'സ്ട്രങ് തനിങ്' ''സ്ട്രച്ചിംങ് ) എന്നിവയും പരിശീലിപ്പിച്ചു.കുട്ടികൾക്ക് കൗമാര വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ് നൽകി. രണ്ടാം ഘട്ടം ജനവരി 14 ന് നടത്തി. കുട്ടികളുടെ മാനസിക ആരോഗ്യനില മെച്ചപെടുത്തുന്നതിന് ഉപകാരപ്രദമായ പരിപാടി ആയിരുന്നു അതിജീവനം
ഇൻസ്പെയർ 2022.......
![](/images/thumb/5/5e/47089_inspire.jpeg/300px-47089_inspire.jpeg)
20-1-2022ന് അതിജീവനത്തിന്റെ ഭാഗമായി എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് ഇൻസ്പെയർ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻസ്പെയർ 2022 എന്ന ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചത് പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാറായിരുന്നു. മാത്രമല്ല എടുത്തു പറയേണ്ട കാര്യം എല്ലാ അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടെ യും സഹകരണം ഈ പരിപാടിയെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചു. പരിപാടിയിലെ പ്രധാന അതിഥി ഷമീം സാർ ആയിരുന്നു. അദ്ദേഹം വളരെ നന്നായി ക്ലാസ്സ് എടുക്കുകയും കുട്ടികൾക്ക് കഠിനാധ്വാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. കുട്ടികളെ മുഷിപ്പിക്കാത്ത രീതിയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയിട്ടുള്ള ഒരു മോട്ടിവേഷൻ ക്ലാസ് ആയിരുന്നു ഇത്. വളരെ മനോഹരമായ രീതിയിൽ ഈ സെക്ഷൻ കൈകാര്യം ചെയ്യുന്നതിനു വേണ്ടി അദ്ദേഹം പല പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും അവരുടെ കഴിവുകളെ വളർത്താൻ ഉതകുന്ന തരത്തിലുള്ള പല പരിപാടികളും അദ്ദേഹം മുന്നോട്ടു വെക്കുകയും ചെയ്തു. പരിപാടിക്ക് പൂർണപിന്തുണയുമായി പരിപാടിയുടെ അവസാനഘട്ടം വരെ ജാഫർ സർ അലി സർ മൻസൂർ സർ സാജിത മിസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹൈസ്കൂൾ ജീവിതം വളരെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കുക എന്ന സന്ദേശം തുടക്കത്തിൽതന്നെ നൽകുക എന്ന ഉദ്ദേശത്തോടുകൂടി എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ ആയിരുന്നു ഈ പരിപാടിക്ക്തെരഞ്ഞെടുത്തത്. മൊബൈലിന്റെ യും ഇന്റർനെറ്റിന്റെയും ഇക്കാലത്ത് വ്യത്യസ്തമായ രീതിയിൽ എങ്ങനെയെല്ലാമാണ് തങ്ങളിലെ കഴിവിനെ തിരിച്ചറിയുക എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ഇൻസ്പെയർ 2022 എന്ന ഈ പരിപാടി നടത്തിയത്
അമൃതമഹോത്സവം
![](/images/thumb/5/5d/47089_amrutholsavam.jpg/200px-47089_amrutholsavam.jpg)
3-12-2021 ന് ചരിത്ര ചിത്രരചനാ മത്സരത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സമൂഹ ചരിത്ര ചിത്ര രചനോത്സവം സംഘടിപ്പിച്ചു.
'നമ്മുടെ സ്വാതന്ത്ര്യസമരവും അധിനിവേശത്തിനെതിരെയുണ്ടായ മുന്നേറ്റവും ' എന്ന വിഷയത്തിലാണ് ചിത്രരചന സംഘടിപ്പിച്ചത്. മുക്കം ഗേൾസ് ഹൈസ്കൂൾ ചിത്രകലാധ്യാപകനായ റിയാസ് സർ പരിപാടി ഉൽഘാടനം ചെയ്തു. ഏകദേശം 55 ഓളം കുട്ടികൾ പങ്കെടുത്ത ചിത്ര രചന കുട്ടികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായി..
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
![](/images/thumb/1/1c/47089_club_news.jpeg/300px-47089_club_news.jpeg)
![](/images/thumb/0/0f/47089_club2.jpeg/200px-47089_club2.jpeg)
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം
2021 ജൂലൈ 18ന് ഗൂഗിൾ മീറ്റിലൂടെ സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും സംയുക്തമായ ഉദ്ഘാടനം നടന്നു. ത്രിപുരയിലെ സബ്കളക്ടർ ഉം മലയാളി ഐഎഎസ് ഓഫീസറുമായ ശ്രീ മുഹമ്മദ് സജാദ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം പി ജാഫർ സാർ അധ്യക്ഷനായിരുന്നു. അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ ഓൺലൈൻ വഴി പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ അധ്യാപികയും റേഡിയോ ജോക്കി ഡബ്ബിങ് ആർട്ടിസ്റ്റ് മായ ശ്രീമതി ആർ ദിവ്യ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ മൻസൂർ അലി , മുഹമ്മദ് ഇഖ്ബാൽ, പി മൈമൂന, എ കെ ജാഫർ, ശ്രീമതി മസ്ന എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോഡിനേറ്റർ റഷീദ് കെ എം സ്വാഗതവും സയൻസ് ക്ലബ് കോ-ഓർഡിനേറ്റർ സൗമ്യ സണ്ണി നന്ദിയും പറഞ്ഞു
ക്ലബ്ബ് ഉദ്ഘാടന പരിപാടികളുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മൊബൈൽ ഫോൺ വിതരണം
കൊറോണ കാരണം അധ്യാപനം ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ മൊബൈൽഫോൺ ഉൾപ്പെടെയുള്ള പഠനസാമഗ്രികൾ ഇല്ലാത്ത വിദ്യാർഥികളെ പ്രത്യേകം കണ്ടെത്താൻ ഒരു സർവേ നടത്തി. സ്റ്റാർ കൗൺസിൽ യോഗം ചേർന്നു ഫോണുകൾ വാങ്ങുന്നതിനുള്ള തുക സ്റ്റാഫ് അംഗങ്ങളിൽ നിന്ന് തന്നെ ശേഖരിക്കാൻ തീരുമാനിച്ചു. കൂടാതെ മാനേജ്മെൻറ് അംഗങ്ങളും പൊതുജനങ്ങളും ഈ ഉദ്യമത്തിന് ഞങ്ങളെ സഹായിച്ചു. എട്ട് മൊബൈൽ ഫോണുകൾ അർഹതയുള്ള കരങ്ങളിൽ എത്തിച്ചു. ഈ സഹായത്തിന്റെ ഔപചാരിക ഉദ്ഘാടനം മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു സാർ നിർവഹിച്ചു .ചടങ്ങിൽ മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജി പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സാർ, പ്രിൻസിപ്പാൾ സന്തോഷ് മൂത്തേടം, പിടിഎ പ്രസിഡൻറ് വിനോദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മൊബൈൽഫോൺ വിതരണ പരിപാടിയുടെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ഈ സ്ഥാപനത്തിലെ സ്റ്റാഫ് അംഗങ്ങൾ വാങ്ങിയ മൊബൈൽ ഫോൺ മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു സാർ മുക്കം മുസ്ലിം ഓർഫനേജ് മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി വി അബ്ദുല്ലക്കോയ ഹാജിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു
-
പി ടി ബാബു സാർ
-
-
ഗൃഹസന്ദർശനം
കോവിഡ മഹാമാരി മൂലം പ്രയാസപ്പെടുന്ന രക്ഷിതാക്കളെയും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ അഭാവംമൂലം പഠനം തടസ്സപ്പെടുന്ന വിദ്യാർഥികളെയും നേരിട്ട് കണ്ടെത്തുക എന്ന് ലക്ഷ്യത്തോടെയാണ് 14- 7- 2021 ഗൃഹ സന്ദർശനത്തിന് തുടക്കം കുറിച്ചത്. ഹെഡ്മാസ്റ്റർ ജാഫർ സർ, മൻസൂർ മാസ്റ്റർ ,ഇക്ബാൽ മാസ്റ്റർ, എന്നിവരാണ് ആദ്യഘട്ടത്തിൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ചത്. തുടർന്ന് അധ്യാപകരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. കുട്ടികളുടെ ഗൃഹാന്തരീക്ഷംവും അവർ അനുഭവിക്കുന്നസാമ്പത്തികവും മാനസികവുമായ പ്രയാസങ്ങളും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. ഈ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്ക് മൊബൈൽ ഫോണുകൾ നൽകുകയും ചെയ്തു. അതുപോലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വർക്ക് സഹായവും നൽകി. അധ്യാപകനെ മുൻപിലേക്ക് വരുന്ന ഓരോ കുട്ടിയേയും കൃത്യമായി മനസ്സിലാക്കാൻ ഗൃഹസന്ദർശനം അനിവാര്യമാണ് എന്ന് വലിയ പാഠം അധ്യാപകർക്ക് ലഭിച്ചു മാത്രമല്ല രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
എസ് എസ്എൽസി അനുമോദനം
2021 ൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാർഥികളെ അനുമോദിച്ചു. കൊറോണക്കാലം അനുവദിക്കാത്തതിനാൽ ഈ ചടങ്ങ് വളരെ ലളിതമായാണ് സംഘടിപ്പിച്ചത്. 100% വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിജയോത്സവം കൺവീനർ സൗമ്യ ടീച്ചറെ പൊന്നാട അണിയിച്ചു ആദരിച്ചു. മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ വിജിന മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജാഫർ സാറിനെ അധ്യക്ഷതയിൽ മാനേജ്മെൻറ് അംഗം വി അബ്ദുല്ലക്കോയ ഹാജി കുട്ടികൾക്ക് ഉപദേശങ്ങൾ നൽകി. സൗമ്യ ടീച്ചർ സ്വാഗതവും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു
- എസ് എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് വാർഡ് മെമ്പർ വിജിന മോഹനൻ ഉപഹാരങ്ങൾസമ്മാനിക്കുന്നു
-
-
-
-
-
-
പോഷൻ അഭിയാൻ
ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന് മഹത്തായ ലക്ഷ്യം മുന്നിൽ വച്ചുകൊണ്ട് കേന്ദ്ര സർക്കാരിൻറെ നിർദ്ദേശപ്രകാരം പോഷൻ അഭിയാൻ എന്ന പദ്ധതി നടപ്പിലാക്കുകയാണ് 2021 സെപ്റ്റംബർ മാസത്തോടെ വിവിധ പദ്ധതികളാണ് ഇതോടെ വിദ്യാലയങ്ങളിൽ തുടക്കം കുറിക്കുന്നത് . കോവിഡ മഹാമാരി കാരണം വെർച്ചൽ അസംബ്ലി സംഘടിപ്പിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവൽക്കരിച്ചു. 2021 സെപ്റ്റംബർ പന്ത്രണ്ടാം തീയതി രാത്രി 7 30ന് ആണ് രക്ഷിതാക്കൾക്കുള്ള ബോധ വൽക്കരണം നടന്നത്. ജീവിതശൈലീ രോഗങ്ങൾക്കുള്ള കാരണങ്ങളും പരിഹാരങ്ങളും. വീട്ടിൽ വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുക. കൃത്യമായ വ്യായാമത്തിന് പ്രാധാന്യം തിരിച്ചറിയുക എന്നീ പ്രധാന ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. വർദ്ധിച്ചു വരുന്ന മാരകരോഗങ്ങൾക്ക് കാരണം മനുഷ്യന്റെ ഭക്ഷണശീലവും ജീവിതശൈലിയും ആണെന്ന് ഹെഡ്മാസ്റ്റർ ജാഫർ സാർ തൻറെ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. വീട്ടിൽ തയ്യാറാക്കുന്ന പച്ചക്കറി കൃഷിയുടെ ഫോട്ടോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുക്കാനും. വെബ്സൈറ്റിലൂടെ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കാനും ഹെഡ്മാസ്റ്റർ നിർദ്ദേശിച്ചു. ഈ ചടങ്ങിൽ നല്ല ആരോഗ്യ ശീലങ്ങൾ എന്ന തലക്കെട്ടിൽ മൻസൂർ അലി മാസ്റ്റർ ക്ലാസ്സെടുത്തു. മൈമൂന ടീച്ചർ സ്വാഗതവും ഇഖ്ബാല് മാസ്റ്റർ നന്ദിയും പറഞ്ഞു രാത്രി മണിക്ക് മീറ്റിംഗ് അവസാനിച്ചു. ഈ പ്രോഗ്രാമിന്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഓണാഘോഷം 2021
![](/images/thumb/1/12/47089_onam_2.jpeg/150px-47089_onam_2.jpeg)
2021 22 അധ്യയനവർഷത്തെ ഓണാഘോഷം പൂവിളി എന്ന പേരിൽ ഓൺലൈൻ ആയി നടന്നു. ഗൃഹാങ്കണ പൂക്കള മത്സരം നടന്നു. ക്ലാസ്സ് അടിസ്ഥാനത്തിൽ വീടുകളിൽ പൂക്കളം ഇട്ടതിന് ചിത്രം കുട്ടികൾ അതാത് ക്ലാസ് അധ്യാപകർക്ക് അയച്ചുകൊടുത്തു. മെച്ചപ്പെട്ട കണ്ടെത്തി വിജയികളെ പ്രഖ്യാപിച്ചു. ഹോം വിസിറ്റ് അടിസ്ഥാനത്തിൽ കണ്ടെത്തിയ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഓണംകിറ്റ് വിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജാഫർ സാർ ഉദ്ഘാടനം ചെയ്തു . ഓണത്തോടനുബന്ധിച്ച് ഓണപ്പൂക്കളം ചിത്രരചനാ മത്സരം നടത്തി അധ്യാപകർക്കുള്ള ഓണസദ്യ പ്ലാൻ ചെയ്തെങ്കിലും കൊറോണ കാരണം നടന്നില്ല.