"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 119: | വരി 119: | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
* 2009 - 2018 ശ്രീ. സോമരാജ് ജി. 2018 - 2019 ശ്രീമതി ചെല്ലമ്മ എം.എം. | * 2009 - 2018 ശ്രീ. സോമരാജ് ജി. | ||
* 2018 - 2019 ശ്രീമതി ചെല്ലമ്മ എം.എം. | |||
* 2019 - 2020 ശ്രീമതി രജനി കെ.വി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
15:01, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ളാക്കാട്ടൂർ ഗവ എൽപിഎസ് | |
---|---|
വിലാസം | |
ളാക്കാട്ടൂർ ളാക്കാട്ടൂർ പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1898 |
വിവരങ്ങൾ | |
ഫോൺ | 0481 2701190 |
ഇമെയിൽ | glpslakkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33515 (സമേതം) |
യുഡൈസ് കോഡ് | 32101100210 |
വിക്കിഡാറ്റ | Q87660897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ശ്രീലതാകുമാരി ആർ. |
പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി ആർ. |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ വി.ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മനീഷ് |
അവസാനം തിരുത്തിയത് | |
09-02-2022 | 33515 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
ചരിത്രം
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.
ഇന്നത്തെ ളാക്കാട്ടൂർ ഗവ. എൽ.പി. സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ളാക്കാട്ടൂർ മൂരിപ്പാറ വീട്ടിലെ ഒരു കാരണവർ പുലിയുറുമ്പു പുരയിടത്തിൽ സംഭാവനയായി നൽകിയ സ്ഥലത്ത് ഒരു പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. അവിടെ പഠിച്ചിരുന്നവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. ളാക്കാട്ടൂരിൽ ഒരു ആൺപള്ളിക്കൂടം കൂടി ആവശ്യമാണെന്ന് കൊറ്റമംഗലത്ത് ശ്രീ. ഗോവിന്ദപ്പിള്ള ആവശ്യപ്പെടുകയും അതിനു വേണ്ടി ഇപ്പോഴത്തെ സ്കൂൾ പുരയിടത്തിന് കിഴക്കു വശമുള്ള കുന്നിൻ മുകളിലെ വട്ടമല പുരയിടത്തിൽ 1/2 ഏക്കർ സ്ഥലം സംഭാവനയായി നൽകുകയും 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള മലയാളം പ്രൈമറി സ്കൂൾ ആരംഭിക്കുകയും ചെയ്തു. ഈ ആൺ പള്ളിക്കൂടത്തിന്റെ ആരംഭത്തോടെ പുലിയുറുമ്പിൽ പ്രവർത്തിച്ചിരുന്ന പെൺപള്ളിക്കൂടത്തിന്റെ പ്രവർത്തനം നിന്നു പോവുകയും ആ കെട്ടിടം പങ്ങട പ്രൈമറി സ്കൂളിന് വേണ്ടി പൊളിച്ചു കൊടുക്കുകയും ചെയ്തു എന്നാണറിവ്. വട്ടമല പുരയിടത്തിൽ ഇപ്പോഴത്തെ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ട് 125 വർഷത്തിൽ അധികമായിട്ടുണ്ട്.
വട്ടമല പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ കെട്ടിടത്തിന് ബലക്ഷയം വന്നപ്പോൾ ളാക്കാട്ടൂർ 231-ാം നമ്പർ NSS കരയോഗത്തിന്റെ ഭജന മഠത്തിലേയ്ക്ക് താൽക്കാലികമായി സ്കൂൾ പ്രവർത്തനം മാറ്റി. ഭജനമഠത്തിൽ സ്ഥല സൗകര്യക്കുറവ് പരിഹരിക്കുവാൻ നാട്ടുകാർ താൽക്കാലിക ഷെഡ് നിർമ്മിച്ചു കൊടുത്തു. ഏതാണ്ട് 10 വർഷത്തോളം ഭജനമഠത്തിൽ സ്കൂൾ നടത്തി. ഈ കാലഘട്ടത്തിൽ കൊറ്റമംഗലത്ത് ഗോവിന്ദപ്പിള്ളയുടെ പുത്രനായ ആശാരിപ്പറമ്പിൽ ശ്രീ. ഗോപാല പിള്ള വട്ടമല പുരയിടത്തിലെ സ്ഥലത്തിനു പകരം ളാക്കാട്ടൂർ കവല - മണ്ണനാൽ തോട് റോഡരികിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് 1/2 ഏക്കർ സ്ഥലം നൽകുകയും സർക്കാരിൽ സ്വാധീനം ചെലുത്തി അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ, പള്ളിയമ്പിൽ ശ്രീ. മത്തായി എന്ന കോൺട്രാക്ടർ ഇന്നു കാണുന്ന 100' x 18' കെട്ടിടം സർക്കാർ ചിലവിൽ പണിയിച്ച് ഭജന മഠത്തിൽ നിന്ന് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു ഏതാണ്ട് 45 വർഷം മുമ്പ്.
കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണിത്. കൂരോപ്പട പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ശ്രീ. മലമേൽ രാമൻ നായരും ആദ്യകാല പഞ്ചായത്ത് മെമ്പർമാരിൽ പലരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്നു. വെള്ളൂർ വെട്ടിപ്പറമ്പിൽ ശ്രീ. പാച്ചു പിള്ള , നീലം പേരൂർ രാമൻ നായർ, അരീപ്പറമ്പ് രാമവാര്യർ , കുമാരനല്ലൂർ ചക്രപാണി വാര്യർ, കായംകുളം പത്മനാഭപിള്ള, നീണ്ടൂർ ശ്രീമതി. ജാനകിയമ്മ, ഏറ്റുമാനൂർ ശ്രീ.എൻ. കേശവപിള്ള, കോത്തല M.P. കേശവൻ നായർ , പാമ്പാടി കൊട്ടാടിക്കൽ ശ്രീ. നാരായണപിള്ള, ളാക്കാട്ടൂർ വയലിൽ ശ്രീ. വി. കെ. രാമൻ നായർ , അരീപ്പറമ്പ് മറ്റത്തിൽ ശ്രീ. M.T തോമസ് , വെള്ളൂർ അച്ചാമ്മ വറുഗീസ് , ളാക്കാട്ടൂർ മണിക്കോയിക്കൽ ശ്രീ. M.K ഗോപാലകൃഷ്ണൻ നായർ, അരീപ്പറമ്പ് ശ്രീ. K.M ഫീലിപ്പോസ് എന്നീ പ്രധാനധ്യാപകരുടെ കാലത്താണ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നടന്നിട്ടുള്ളത്.
.തുടർന്നു വായിക്കുക.ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാലസാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ് തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ് പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...
ഗണിതശാസ്ത്രക്ലബ്
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
നേട്ടങ്ങൾ
- LSS പരീക്ഷയിലെ വിജയങ്ങൾ
- കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.
ജീവനക്കാർ
അധ്യാപകർ
- ടോണിയ മാത്യു
- അരുജ കുര്യൻ
- ശ്രീബ ബി
അനധ്യാപകർ
- മഹിളാമണി റ്റി.യു
മുൻ പ്രധാനാധ്യാപകർ
- 2009 - 2018 ശ്രീ. സോമരാജ് ജി.
- 2018 - 2019 ശ്രീമതി ചെല്ലമ്മ എം.എം.
- 2019 - 2020 ശ്രീമതി രജനി കെ.വി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.607234,76.638893|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33515
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ