"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രതിരോധത്തിലൂടെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:58, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധത്തിലൂടെ അതിജീവിക്കാം

ശുചിത്വം നാം എവിടെ ചെന്നാലും പാലിക്കണം. വ്യക്തി ശുചിത്വം ആണ് ഏറ്റവും പ്രധാനം. ഒരു വ്യക്തിയിൽ നിന്ന് നാം പരിഗണിക്കുന്നത് വ്യക്തിശുചിത്വം ആണ് ഇല്ലെങ്കിൽ നമുക്ക് അസുഖങ്ങൾ കൂടും ജീവിതത്തിൽ നാം വ്യക്തിശുചിത്വം പാലിക്കണം. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരുന്ന ഒരു രോഗം ഇപ്പോൾ നമ്മുടെ നാട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൻറെ പേരാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019. ഈ രോഗം എല്ലാ ജനങ്ങളിലേക്കും പകരും അതൊരു മഹാമാരി ആണ്. ഇതിൽ മനുഷ്യനോ മൃഗമോ എന്ന് ഒന്നുമില്ല ആരിലേക്കും പകരാം. ഇതിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കും അതിനാൽ സർക്കാർ പറയുന്നതുപോലെ നാം ചെയ്യണം. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക, ആളുകളുമായി അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാൻ ഇരിക്കുക, യാത്രകൾ കഴിവതും ഒഴിവാക്കുക, രോഗികളുമായി അടുത്ത് ഇടപഴകാതിരിക്കുക , എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുക ഇവയെല്ലാം നമ്മെ രോഗം പകരുന്നതിൽനിന്നും രക്ഷിക്കും . അതിനായി നാം എപ്പോഴും ശുചിത്വം പാലിക്കുക, വൃത്തിയായി കൈകഴുകുക. വൃത്തിയിലൂടെയാണ് നാം ഇതിനെ പ്രതിരോധിക്കേണ്ടത്. നാം ഈ മഹാമായെ തരണം ചെയ്യുക. "ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്".

ഫാത്തിമ റെനീസ്
IV C സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം