"ഗിരിദീപം എൽ.പി.എസ്സ് പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്ക്കൂൾ intro) |
|||
വരി 60: | വരി 60: | ||
}} | }} | ||
പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 90 വർഷത്തിലേറയായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീ ക്ഷേത്രമാണിത്. | |||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. '''‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ'''' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മലഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. '''‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ'''' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മലഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു. |
11:10, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗിരിദീപം എൽ.പി.എസ്സ് പന്തളം | |
---|---|
വിലാസം | |
കൈപ്പുഴ നോർത്ത് PANDALAM GIRIDEEPOM L P S , കൈപ്പുഴ നോർത്ത് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | pandalamgirideepom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37420 (സമേതം) |
യുഡൈസ് കോഡ് | 32120200603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെറിൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഗിരിജ പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായാ സജി |
അവസാനം തിരുത്തിയത് | |
04-02-2022 | 37420 |
പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് ഇവിടുത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 90 വർഷത്തിലേറയായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതീ ക്ഷേത്രമാണിത്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുുളനട പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു സരസ്വതീക്ഷേത്രമാണിത്. ‘ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ' എന്ന സഭാവിഭാഗത്തിന്റെ താല്പര്യപ്രകാരം അന്നത്തെ മിഷനറിയായിരുന്ന റവ.പി.ജെ.ഫിലിപ്പ് മാനേജ്മെന്റ് പ്രതിനിധിയായി നേതൃത്വം നൽകി സ്ഥലവാസിയായ മലഞ്ചരുവിൽ ശ്രീ. കൊച്ചുകുഞ്ഞ് വർഗ്ഗീസ് എന്ന വ്യക്തിയുടെ കയ്യിൽനിന്നും കൊല്ലവർഷം 19-1-1099 (1924) ൽ 30 സെന്റ് ഭൂമി വാങ്ങുകയും അതിൽ നാട്ടുകാരുടെയും സ്ഥലവാസികളുടേയും സഹായത്തോടെ മാനേജർ നിർമ്മിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാനപ്പെട്ട ഐ.എച്ച്.ഡി.പി. കോളനികളായ കടലിക്കുന്ന്, കരിമല അംബേദ്ക്കർ കോളനി,മുടന്തിയാക്കൽ പട്ടികജാതി കോളനി എന്നിവയുടെ മധ്യത്തിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
പ്രകൃതിഭംഗികൊണ്ടും പ്രശാന്തസുന്ദരമായ അന്തരീക്ഷം കൊണ്ടും അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്.വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗം നിരപ്പാക്കി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നു.സ്ക്കൂൾ കെട്ടിടം l-shape-ൽ ഉള്ളതാണ്.5 ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും കൂടാതെ സ്ക്കൂളിനുമുമ്പിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്.
ക്ലാസ് മുറികൾ
4 ക്ലാസ്മുറികളും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളും ഫാൻ,ലൈറ്റ്,പവർ സോക്കറ്റ് എന്നിവയുണ്ട്.
ലൈബ്രറി
വളരെ മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ വിദ്യാലയത്തിനുണ്ട്.ബുക്കുകൾ സൂക്ഷിക്കാനായി പ്രത്യേകം ഷെൽഫുകൾ എല്ലാ ക്ലാസ്മുറികളിലും ഉണ്ട്.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി വായനാകുറിപ്പുകൾ എഴുതാനും അത് വെള്ളിയാഴ്ചകളിൽ കൂടുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിംഗുകളിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു.
ജല ലഭ്യത
ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു കിണറും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള ജല പരിശോധനയും കൃത്യമായി തന്നെ നടത്തുന്നുണ്ട്.
വാട്ടർ പ്യൂരിഫയർ
കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
ടോയിലറ്റ് കോംപ്ലക്സ്
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്മുറിയുടെ അടുത്തുതന്നെ ശുചിമുറികളും യൂറോപ്യൻ ക്ലോസറ്റ് സംവിധാനവും ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളും ഉണ്ട്.
ബയോഗ്യാസ് പ്ലാന്റ്
വിദ്യാലയത്തിലേക്കുള്ള വാതകലഭ്യത ഉറപ്പുവരുത്തുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.ഇതിലൂടെ സ്ക്കൂളിലെ മാലിന്യനിർമാർജനവും കാര്യക്ഷമമായി നടക്കുന്നു.
മികവുകൾ
മുൻസാരഥികൾ
ക്രമ
നമ്പർ |
മുൻ
പ്രധാനാധ്യാപകർ |
എന്നു
മുതൽ |
എന്നു
വരെ |
---|---|---|---|
1 | എം.എം.ചെറിയാൻ | 1924 | 1956 |
2 | റ്റി.കെ.ജോൺ | 1956 | 1973 |
3 | പി.സി.ജോർജ് | 1973 | 1976 |
4 | പി.റ്റി.മറിയാമ്മ | 1976 | 1988 |
5 | കെ.കുഞ്ഞമ്മ | 1988 | 1992 |
6 | ഏലിയാമ്മ | 1992 | 1999 |
7 | ലാലി ജോർജ് | 1999 | 2017 |
അധ്യാപകർ
- ഷെറിൻ ജോർജ്(പ്രധാനാധ്യാപിക)
- ഷൈല ജോൺ
- സ്വാതി രാജേന്ദ്രൻ
- ഹസീന എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ജോൺ മത്തായി (മുൻ ചീഫ് സെക്രട്ടറി)
- ആർച്ച് ബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാ ബാവ ( മലങ്കര കാത്തോലിക്കാ സഭ മുൻ മേലദ്ധ്യക്ഷൻ)
- ഫാ. ജോർജ്ജ് മത്തായി മലഞ്ചരുവിൽ (മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ)
- ഡോ. പി.സി തോമസ് (ബറാംപൂർ ഫിഷറീസ് കോളേജ് മുൻ പ്രിൻസിപ്പൽ)
- ഡോ. ഗ്രേസ് ജോർജ്ജ് കടമ്പാട്ടിൽ
- ഡോ. സഖറിയ പനച്ചക്കുന്നിൽ
- ഡോ. കെ.സി വർഗീസ് കക്കുന്നിൽ
- ഡോ. സുധാകുമാരി കുുമരം കണ്ടത്തിൽ
- ശ്രീ. ആനന്ദൻ (പത്തനംതിട്ട മുൻ സി.ഐ)
- കൂടാതെ നിരവധി പോലീസ് ഉദ്യോഗസ്ഥർ, ജവാൻമാർ, ബാങ്ക് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഇവിടെനിന്നും പഠനനേട്ടം കൈവരിച്ചവരാണ്.
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
അവലംബം
==വഴികാട്ടി=={{#multimaps: 9.2495199,76.6847636|zoom=10}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37420
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ