ഗിരിദീപം എൽ.പി.എസ്സ് പന്തളം/സൗകര്യങ്ങൾ
പ്രകൃതിഭംഗികൊണ്ടും പ്രശാന്തസുന്ദരമായ അന്തരീക്ഷം കൊണ്ടും അനുഗ്രഹീതമായ കടലിക്കുന്ന് മലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന 30 സെന്റ് ഭൂമിയാണ് വിദ്യാലയത്തിനുള്ളത്.വിദ്യാലയത്തിന് ചുറ്റുമുള്ള ഭാഗം നിരപ്പാക്കി കുട്ടികൾക്ക് കളിസ്ഥലമായി ഉപയോഗിക്കുന്നു.സ്ക്കൂൾ കെട്ടിടം l-shape-ൽ ഉള്ളതാണ്.5 ക്ലാസ്മുറികളും ഒരു ഓഫീസ് മുറിയും കൂടാതെ സ്ക്കൂളിനുമുമ്പിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്.
ക്ലാസ് മുറികൾ 4 ക്ലാസ്മുറികളും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളും ഫാൻ,ലൈറ്റ്,പവർ സോക്കറ്റ് എന്നിവയുണ്ട്.
ലൈബ്രറി വളരെ മികച്ച ഒരു ലൈബ്രറി സംവിധാനം തന്നെ വിദ്യാലയത്തിനുണ്ട്.ബുക്കുകൾ സൂക്ഷിക്കാനായി പ്രത്യേകം ഷെൽഫുകൾ എല്ലാ ക്ലാസ്മുറികളിലും ഉണ്ട്.ക്ലാസ് ലൈബ്രറിയുടെ പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി വായനാകുറിപ്പുകൾ എഴുതാനും അത് വെള്ളിയാഴ്ചകളിൽ കൂടുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ മീറ്റിംഗുകളിൽ അവതരിപ്പിക്കാനും അവസരം നൽകുന്നു.
ജല ലഭ്യത ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഒരു കിണറും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിനുള്ള ജല പരിശോധനയും കൃത്യമായി തന്നെ നടത്തുന്നുണ്ട്.
വാട്ടർ പ്യൂരിഫയർ കുട്ടികൾക്ക് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
ടോയിലറ്റ് കോംപ്ലക്സ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ക്ലാസ്മുറിയുടെ അടുത്തുതന്നെ ശുചിമുറികളും യൂറോപ്യൻ ക്ലോസറ്റ് സംവിധാനവും ഉണ്ട്.കൂടാതെ ആൺകുട്ടികൾക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികളും ഉണ്ട്.
ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിലേക്കുള്ള വാതകലഭ്യത ഉറപ്പുവരുത്തുന്നതിനായി ബയോഗ്യാസ് പ്ലാന്റ് ഉണ്ട്.ഇതിലൂടെ സ്ക്കൂളിലെ മാലിന്യനിർമാർജനവും കാര്യക്ഷമമായി നടക്കുന്നു.