"സെന്റ് ജോർജ് യു.പി.എസ്.കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു.നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെനിലകൊള്ളുന്നു. കൃഷി ഒരു മുഖ്യ വരുമാനമാർഗ്ഗമായ ഈ സ്ഥലത്ത് മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്കം എല്ലാവർഷവും ഈ സ്കൂളിനെ ബാധിക്കാറുണ്ട്. അപ്പോൾ നാട്ടിലെ സാധാരണക്കാർക്ക് ഈ വിദ്യാലയം ഒരു അഭയകേന്ദ്രമാണ്. എന്നാൽ 2018 വർഷത്തെ മഹാപ്രളയം സ്കൂളിന്റെ ഭിത്തിയ്ക്കും തറയ്ക്കും കാര്യമായ കേടുപാടുകൾ വരുത്തി. എന്നാൽ സ്കൂൾ മാനേജ്മെന്റിന്റെ അവസരോചിതമായ ഇടപെടലുകൾ ഈ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചു. ഇന്ന് സ്കൂളിന്റെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായി അധ്യയനം തുടങ്ങാൻ പാകത്തിൽ സജ്ജമാണ്. ഒരേക്കർ 37 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ മുറ്റം ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്. പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ശാന്തത മനസ്സിനെ കീഴ്പ്പെടുത്തുന്നതാണ്. നിലവിൽ സ്കൂളിന് ഓട് പാകിയ 3 കെട്ടിടങ്ങൾ ആണുള്ളത്. 13 ക്ലാസ് മുറികൾ ആണുള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ഉൾപ്പെടെ ഒന്ന് മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. കെട്ടിടങ്ങളെല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുള്ളതാണ്. കൂടാതെ ആകർഷകമായ ചിത്രങ്ങൾ സ്കൂൾ കവാടം മികവുറ്റതാക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ ക്ലാസ്മുറികളിൽ ഉണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യമുണ്ട് ശരീര നില ശരിയായി ക്രമീകരിക്ക ത്തക്കവിധത്തിൽ ആണ് കുട്ടികളുടെ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്. മൂന്ന് ശൗചാലയങ്ങൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്. പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു മൈക്ക് സെറ്റ് ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി പൂർവവിദ്യാർഥികളുടെ സംഭാവനയായി ഒരു വാട്ടർ പ്യൂരിഫയർ ലഭിച്ചു. കൂടാതെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു മഴവെള്ളസംഭരണി സ്കൂളിന് ലഭിച്ചു. വിവരസാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറുന്നതിന് ആയി കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ നിന്ന് നാല് ലാപ്ടോപ്പ്, രണ്ട് പ്രൊജക്ടർ, രണ്ടു സ്പീക്കർ, എന്നിവ സ്കൂളിന് ലഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ അതിജീവിച്ച സ്കൂളിന്റെ പൂന്തോട്ടം ഒരു വേറിട്ട കാഴ്ചയാണ്. | ||
==മികവുകൾ== | ==മികവുകൾ== |
22:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് യു.പി.എസ്.കടപ്ര | |
---|---|
വിലാസം | |
നിരണം കിഴക്കുംഭാഗം പി.ഒ. , 689620 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0469 2610160 |
ഇമെയിൽ | stgeorgeupskadapra1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37265 (സമേതം) |
യുഡൈസ് കോഡ് | 32120900414 |
വിക്കിഡാറ്റ | Q87593239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സഖറിയ |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു |
അവസാനം തിരുത്തിയത് | |
30-01-2022 | 37265 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു.
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു.
ചരിത്ര ശേഷിപ്പുകൾ
-
ചരിത്രത്തിലേക്കുള്ള തുടക്കം .....ആദ്യത്തെ പ്രവേശനം
-
ആദ്യത്തെ അധ്യാപകർ
-
ആദ്യത്തെ കുട്ടികൾ
-
ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ...
-
ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ...
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു.നിലകൊള്ളുന്ന ഈ സ്ഥാപനം ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ട്. ഒരുകാലത്ത് ഒന്നു മുതൽ ഏഴു വരെ രണ്ടു ഡിവിഷനുകളിൽ 500 ലധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. എന്നാൽ മാറിയ സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി ചില കോട്ടങ്ങൾ നേരിട്ടു എങ്കിലും അതിനെയൊക്കെ മറികടന്ന് ഈ വിദ്യാലയം ഇന്നും പ്രൗഢിയോടെനിലകൊള്ളുന്നു. കൃഷി ഒരു മുഖ്യ വരുമാനമാർഗ്ഗമായ ഈ സ്ഥലത്ത് മഴക്കെടുതിയിൽ ധാരാളം നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്കം എല്ലാവർഷവും ഈ സ്കൂളിനെ ബാധിക്കാറുണ്ട്. അപ്പോൾ നാട്ടിലെ സാധാരണക്കാർക്ക് ഈ വിദ്യാലയം ഒരു അഭയകേന്ദ്രമാണ്. എന്നാൽ 2018 വർഷത്തെ മഹാപ്രളയം സ്കൂളിന്റെ ഭിത്തിയ്ക്കും തറയ്ക്കും കാര്യമായ കേടുപാടുകൾ വരുത്തി. എന്നാൽ സ്കൂൾ മാനേജ്മെന്റിന്റെ അവസരോചിതമായ ഇടപെടലുകൾ ഈ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചു. ഇന്ന് സ്കൂളിന്റെ അറ്റകുറ്റപ്പണികൾ എല്ലാം പൂർത്തിയായി അധ്യയനം തുടങ്ങാൻ പാകത്തിൽ സജ്ജമാണ്. ഒരേക്കർ 37 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വിശാലമായ മുറ്റം ഈ സ്കൂളിന്റെ ഒരു പ്രത്യേകതയാണ്. പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ശാന്തത മനസ്സിനെ കീഴ്പ്പെടുത്തുന്നതാണ്. നിലവിൽ സ്കൂളിന് ഓട് പാകിയ 3 കെട്ടിടങ്ങൾ ആണുള്ളത്. 13 ക്ലാസ് മുറികൾ ആണുള്ളത്. ഓഫീസ് റൂം, സ്റ്റാഫ് റൂം, ഉൾപ്പെടെ ഒന്ന് മുതൽ ഏഴ് വരെ ഓരോ ഡിവിഷനുകൾ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. കെട്ടിടങ്ങളെല്ലാം പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുള്ളതാണ്. കൂടാതെ ആകർഷകമായ ചിത്രങ്ങൾ സ്കൂൾ കവാടം മികവുറ്റതാക്കുന്നു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ പ്രവർത്തിപ്പിക്കാനുള്ള സൗകര്യങ്ങൾ ക്ലാസ്മുറികളിൽ ഉണ്ട്. എല്ലാ മുറികളിലും ഫാൻ സൗകര്യമുണ്ട് ശരീര നില ശരിയായി ക്രമീകരിക്ക ത്തക്കവിധത്തിൽ ആണ് കുട്ടികളുടെ ഇരിപ്പിടം സജ്ജീകരിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണത്തിനായി പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പാചകപ്പുര ഉണ്ട്. മൂന്ന് ശൗചാലയങ്ങൾ കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശുചിമുറി സൗകര്യമുണ്ട്. പൂർവ്വവിദ്യാർത്ഥികളുടെ സംഭാവനയായി ഒരു മൈക്ക് സെറ്റ് ലഭിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി പൂർവവിദ്യാർഥികളുടെ സംഭാവനയായി ഒരു വാട്ടർ പ്യൂരിഫയർ ലഭിച്ചു. കൂടാതെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു മഴവെള്ളസംഭരണി സ്കൂളിന് ലഭിച്ചു. വിവരസാങ്കേതികവിദ്യയിൽ കൂടുതൽ മുന്നേറുന്നതിന് ആയി കേരള ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ഫോർ എഡ്യൂക്കേഷനിൽ നിന്ന് നാല് ലാപ്ടോപ്പ്, രണ്ട് പ്രൊജക്ടർ, രണ്ടു സ്പീക്കർ, എന്നിവ സ്കൂളിന് ലഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കത്തെ അതിജീവിച്ച സ്കൂളിന്റെ പൂന്തോട്ടം ഒരു വേറിട്ട കാഴ്ചയാണ്.
മികവുകൾ
ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
കുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ(1to 7)
2016-17.... 62 2017-18.... 74 2018-19.....87 2019-20.... 87 2020-21... 105
എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്.
തനതു പ്രവർത്തനങ്ങൾ.....
..... വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ വായന കുറിപ്പ് തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. ....... മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ ...... വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പരിശീലനങ്ങൾ ...... വിവിധ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ ....... കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി സ്കൂളിൽ ഒരു കൃഷിത്തോട്ടം പരിപാടി ...... ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം ഈ സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾ ആണ്.
മുൻസാരഥികൾ
- പി ജി ജോർജ്
- കെ ജെ കോരുത്
- കെ വി തോമസ്
- വി പി നാണു
- ഡി തമ്പാൻ
- കെ ഒ അന്നമ്മ
- റിബെക്കാമ്മ മാത്യു
അദ്ധ്യാപകർ
- ശ്രീമതി ബിന്ദു സഖറിയ HM
- ശ്രീമതി കുമാരി എൻ ജ്യോതി UPST
- ശ്രീമതി അഞ്ജന പി എം LPST
- ശ്രീമതി സാജിത കെ എൻ LPST
- ശ്രീമതി ബിൽബി ഡി പെരേര UPST
- ശ്രീമതി ലീന എം LPST
- ശ്രീമതി സബീന എം വൈ Arabic Teacher
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* കൈയ്യെഴുത്തു മാസിക
- പതിപ്പുകൾ( കഥ, കവിത, കൃഷി, ഓണം, ഗണിതം,...)- ദിനാചരണങ്ങളുടെ യുംക്ലാസ്സ് തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം- പ്രവർത്തി പരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
- സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്
- ഇക്കോ ക്ലബ്ബ്- സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്
- പഠനയാത്ര
ക്ലബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ് പരിസ്ഥിതി ക്ലബ്, വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്, തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37265
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ