"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം താൾ തിരുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി ഒരു പതിറ്റാണ്ടിനിടയിൽ അടിസ്ഥാനവികസനകാര്യത്തിൽ വൻമുന്നേറ്റം സ്കൂളിനുണ്ടായി. പുതിയ വിഎച്ച്എസ്ഇ കെട്ടിടം, ഹയർസെക്കൻഡറി വിഭാഗം കെട്ടിടം, ആധുനികസൗകര്യത്തോടുകൂടിയ ഊട്ടുപുര എന്നിവ ഇതിൽ എടുത്തുപറയത്തക്കതാണ്. 1920കളുടെ തുടക്കത്തിൽ സ്ഥലത്തെ പൗരപ്രധാനിയായിരുന്ന ഇ പി ഗോപാലൻ നായർ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചതുമുതലാണ് ഈ വിദ്യാലയത്തിൻെറ ചരിത്രം ആരംഭിക്കുന്നത്. 1924 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടം ഏറ്റെടുത്ത് എലിമെൻററി സ്കൂളാക്കി ഉയർത്തി. 1949 ൽ ഇത് ഹയർ എലിമെൻററി സ്കൂളാക്കി ഉയർത്തപ്പെട്ടു. ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തിൻെറ കിഴക്കുഭാഗത്തുള്ള പറമ്പിലായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കൊയിലാണ്ടി താലൂക്കിൽ അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
1957 ലാണ് ഈ വിദ്യാലയം സെക്കൻററി തലത്തിലേക്ക് ഉയർത്തപ്പെട്ടത്. അന്ന് നാട്ടുകാർ ഒരു കമ്മറ്റി രൂപീകരിക്കുകയും 1000 രൂപ പിരിച്ചെടുത്ത് ഉണ്യാൻകണ്ടി മൊയ്തീൻകോയ എന്ന ആളിൽ നിന്ന് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം തീറെഴുതി വാങ്ങി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയുമായിരുന്നു. ബാക്കി സ്ഥലം 1969-70 കാലത്ത് സർക്കാർ അക്വയർ ചെയ്തതാണ്. സ്കൂൾ കെട്ടിടനിർമാണത്തിലേക്കാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിൽ പൗരപ്രമുഖനായിരുന്ന അച്ചുകുട്ടി നായരുടെ നിർലോഭമായ സഹായം ലഭിച്ചിരുന്നു. കുനിയിൽ മുഹമ്മദ് ഹാജി, മോയിൻകുട്ടി സാഹിബ് , കവലായി കുഞ്ഞിരാമൻ കൂട്ടിൽ കുട്ടിപെരവൻ എന്നിവരും ഈ സ്കൂളിന് വേണ്ടി ആദ്യകാലത്ത് പ്രവർത്തിച്ച മഹത് വ്യക്തിത്വങ്ങളാണ്. | |||
1958-59 ൽ 33 കുട്ടികളുമായി ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1961 പുറത്തിറങ്ങിയ ആദ്യ എസ് എസ് എൽ സി ബാച്ചിൽ 65 ശതമാനം വിജയം നേടാൻ കഴിഞ്ഞു. കെ വി രാമൻ നമ്പീശൻ ആയിരുന്നു ആദ്യപ്രധാനാധ്യാപകൻ. | |||
‘C’ ആകൃതിയിലുള്ള കെട്ടിടവും തെക്കുഭാഗത്ത് ഒരു ഷെഡും അടങ്ങുന്നതായിരുന്നു ആദ്യകാല കെട്ടിടങ്ങൾ . നാല് നെയ്ത്തുതറികളും അനുബന്ധ ഉപകരണങ്ങളുമായി ഒരു ക്രാഫ്റ്റ് റൂം 1999 വരെ നല്ലനിലയിൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു. | |||
1967 -68 വർഷത്തിൽ ലാബിന് വേണ്ടി രണ്ട് മുറികളുള്ള കെട്ടിടവും 1968 -69 ൽ അഞ്ച് മുറികളുള്ള ആസ്ബസ്റ്റോസ് ഷെഡും 1969- 70 ൽ നാല് മുറികളുള്ള മറ്റൊരു കെട്ടിടവും പണി കഴിപ്പിക്കുകയുണ്ടായി. വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ 1973 മുതൽ 1983 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1983 ൽ 20 മുറികളുള്ള കെട്ടിടം സ്ഥാപിച്ചതോടെയാണ് ഷിഫ്ററ് സമ്പ്രദായം മാറ്റിയത്. 2001 ൽ ജില്ലാ പഞ്ചായത്തും പി ടി എയും ചേർന്ന് നാല് മുറികളുള്ള മറ്റൊരു കെട്ടിടവും പണി കഴിപ്പിച്ചു. സ്കൂളിൻെറ ചുറ്റുമതിൽ പി ടി എ പണികഴിപ്പിച്ചതാണ്. 1994 – ലാണ് വിദ്യാലത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത് . പി ടി എ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ പിരിച്ചെടുത്താണ് ഇതിനായി ലാബ് സജ്ജീകരിച്ചത്. തുടക്കത്തിൽ അഞ്ച് കമ്പ്യൂട്ടറുമായി തുടങ്ങിയ കമ്പ്യൂട്ടർ പഠനം ഇന്ന് കൈറ്റ് സഹകരണത്തോടെ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ലാബും എച്ച് എസ് എസ്, വി എച്ച് എസ് ഇ , യു പി വിഭാഗങ്ങലിൽ ഓരോ ലാബ് വീതവുമായി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല നിലയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. | |||
[[പ്രമാണം:Sch111.jpg|നടുവിൽ|ലഘുചിത്രം|180x180ബിന്ദു|വിദ്യാലയ കവാടം]]മികച്ച ലൈബ്രറി സംവിധാനം സ്കൂളിലുണ്ട്. വിവിധ അവാർഡുകൾ നേടിയ സ്കൂൾ ലൈബ്രറിയിൽ 15000 ത്തോളം പുസ്തകങ്ങളുണ്ട്. സമ്പൂർണ ക്ലാസ് ലൈബ്രറി സംവിധാനം നടപ്പാക്കിയ വടകര വിദ്യാഭ്യാസ ജില്ലയിലെ ആദ്യസ്കൂളുകളിലൊന്ന് ജിവിഎച്ച്എസ്എസ് അത്തോളിയായിരുന്നു. ഇതിനായി നാട്ടുകാരുടെ സഹകരണത്തോടെ എല്ലാക്ലാസ് മുറികളിലേക്കും ലൈബ്രറി ഷെൽഫുകൾ സാധ്യമാക്കി. പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിയാണ് സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം നടത്തിയത്. | |||
[[പ്രമാണം:Masterpl.jpg|നടുവിൽ|ലഘുചിത്രം]]കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അക്കാദമിക മേഖലയിലും അടിസഥാന സൗകര്യവികസനത്തിലും വൻ മുന്നേറ്റമാണ് സ്കൂളിനുണ്ടായിട്ടുള്ളത്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിൽ വരുന്ന ഈ വിദ്യാലയം ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 2014 ൽ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് സ്കൂളിൻെറ വികസനകാര്യത്തിൽ മുതൽക്കൂട്ടായി. സംസ്ഥാനസരക്കാർ, ജപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾ, പൂർവവിദ്യാർത്ഥികൾ, പി ടി എ, നാട്ടൂകാർ എന്നിവരുടെ കൂട്ടായ്മയും സഹായസഹകരണവുമാണ് സ്കൂളിന് കരുത്തായത്. നിലവിൽ എല്ലാ വിഭാഗങ്ങളിലും ഹൈടെക് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിക്കൊണ്ടുള്ള ക്ലാസുകളാണുള്ളത്. നിലവിൽ വിദ്യാലയത്തിലെ ഭുരിഭാഗം കെട്ടിടങ്ങളും ആധുനിക സൗകര്യത്തോടെയുള്ളതാണ് ജില്ലാപഞ്ചായത്ത് , എം എൽ എ ഫണ്ട്, മറ്റു തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ നിർമിച്ച ഹയർസെക്കൻററി, വിഎച്ച്എസ്ഇ, ഹൈസ്കൂൾ വിഭാഗത്തിലെ ഭക്ഷണപ്പുര, സ്കൂൾ കവാടം എന്നിവ വിദ്യാലയത്തിൻെറ മികവേറ്റുന്നതാണ്. സംസ്ഥാനസർക്കാർ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് മേൽനോട്ടത്തിൽ നിർമിച്ച് കൈമാറിയ 17 ക്ലാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങുന്ന ഏറ്റവും പുതിയ കെട്ടിടം സ്കൂളിൻെറ പ്രൗഢി വിളിച്ചോതുന്നതാണ്. |
20:10, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിൽ നിന്നും 18കിലോമീറ്റർ വടക്കായി ഉള്ളിയേരി പുതിയങ്ങാടി റൂട്ടിൽ അത്തോളി പഞ്ചായത്തിലാണ് അത്തോളി ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ള അക്കാദമികവും ഭൗതികവമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറാൻ ജിവിഎച്ച്എസ്എസ് അത്തോളിക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഈ വിദ്യാലയത്തെ 2014 ൽ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടങ്ങളിലൊന്നായിരുന്നു. അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം ഭൗതികസൗകര്യങ്ങളൊരുക്കാനും ജില്ലാപഞ്ചായത്തിൻെറ ഇടപെടൽ കാലകാലങ്ങളിൽ സ്കൂളിന് തുണയായി. സംസ്ഥാന സർക്കാർ, ജനപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾഎന്നിവയുടെ കൃത്യമായ ഇടപടലിൻെറ ഭാഗമായി ഒരു പതിറ്റാണ്ടിനിടയിൽ അടിസ്ഥാനവികസനകാര്യത്തിൽ വൻമുന്നേറ്റം സ്കൂളിനുണ്ടായി. പുതിയ വിഎച്ച്എസ്ഇ കെട്ടിടം, ഹയർസെക്കൻഡറി വിഭാഗം കെട്ടിടം, ആധുനികസൗകര്യത്തോടുകൂടിയ ഊട്ടുപുര എന്നിവ ഇതിൽ എടുത്തുപറയത്തക്കതാണ്. 1920കളുടെ തുടക്കത്തിൽ സ്ഥലത്തെ പൗരപ്രധാനിയായിരുന്ന ഇ പി ഗോപാലൻ നായർ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചതുമുതലാണ് ഈ വിദ്യാലയത്തിൻെറ ചരിത്രം ആരംഭിക്കുന്നത്. 1924 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ പള്ളിക്കൂടം ഏറ്റെടുത്ത് എലിമെൻററി സ്കൂളാക്കി ഉയർത്തി. 1949 ൽ ഇത് ഹയർ എലിമെൻററി സ്കൂളാക്കി ഉയർത്തപ്പെട്ടു. ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തിൻെറ കിഴക്കുഭാഗത്തുള്ള പറമ്പിലായിരുന്നു അന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നത്. കൊയിലാണ്ടി താലൂക്കിൽ അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്.
1957 ലാണ് ഈ വിദ്യാലയം സെക്കൻററി തലത്തിലേക്ക് ഉയർത്തപ്പെട്ടത്. അന്ന് നാട്ടുകാർ ഒരു കമ്മറ്റി രൂപീകരിക്കുകയും 1000 രൂപ പിരിച്ചെടുത്ത് ഉണ്യാൻകണ്ടി മൊയ്തീൻകോയ എന്ന ആളിൽ നിന്ന് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം തീറെഴുതി വാങ്ങി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയുമായിരുന്നു. ബാക്കി സ്ഥലം 1969-70 കാലത്ത് സർക്കാർ അക്വയർ ചെയ്തതാണ്. സ്കൂൾ കെട്ടിടനിർമാണത്തിലേക്കാവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിൽ പൗരപ്രമുഖനായിരുന്ന അച്ചുകുട്ടി നായരുടെ നിർലോഭമായ സഹായം ലഭിച്ചിരുന്നു. കുനിയിൽ മുഹമ്മദ് ഹാജി, മോയിൻകുട്ടി സാഹിബ് , കവലായി കുഞ്ഞിരാമൻ കൂട്ടിൽ കുട്ടിപെരവൻ എന്നിവരും ഈ സ്കൂളിന് വേണ്ടി ആദ്യകാലത്ത് പ്രവർത്തിച്ച മഹത് വ്യക്തിത്വങ്ങളാണ്.
1958-59 ൽ 33 കുട്ടികളുമായി ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു. 1961 പുറത്തിറങ്ങിയ ആദ്യ എസ് എസ് എൽ സി ബാച്ചിൽ 65 ശതമാനം വിജയം നേടാൻ കഴിഞ്ഞു. കെ വി രാമൻ നമ്പീശൻ ആയിരുന്നു ആദ്യപ്രധാനാധ്യാപകൻ.
‘C’ ആകൃതിയിലുള്ള കെട്ടിടവും തെക്കുഭാഗത്ത് ഒരു ഷെഡും അടങ്ങുന്നതായിരുന്നു ആദ്യകാല കെട്ടിടങ്ങൾ . നാല് നെയ്ത്തുതറികളും അനുബന്ധ ഉപകരണങ്ങളുമായി ഒരു ക്രാഫ്റ്റ് റൂം 1999 വരെ നല്ലനിലയിൽ സ്കൂളിൽ പ്രവർത്തിച്ചിരുന്നു.
1967 -68 വർഷത്തിൽ ലാബിന് വേണ്ടി രണ്ട് മുറികളുള്ള കെട്ടിടവും 1968 -69 ൽ അഞ്ച് മുറികളുള്ള ആസ്ബസ്റ്റോസ് ഷെഡും 1969- 70 ൽ നാല് മുറികളുള്ള മറ്റൊരു കെട്ടിടവും പണി കഴിപ്പിക്കുകയുണ്ടായി. വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ 1973 മുതൽ 1983 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1983 ൽ 20 മുറികളുള്ള കെട്ടിടം സ്ഥാപിച്ചതോടെയാണ് ഷിഫ്ററ് സമ്പ്രദായം മാറ്റിയത്. 2001 ൽ ജില്ലാ പഞ്ചായത്തും പി ടി എയും ചേർന്ന് നാല് മുറികളുള്ള മറ്റൊരു കെട്ടിടവും പണി കഴിപ്പിച്ചു. സ്കൂളിൻെറ ചുറ്റുമതിൽ പി ടി എ പണികഴിപ്പിച്ചതാണ്. 1994 – ലാണ് വിദ്യാലത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത് . പി ടി എ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ പിരിച്ചെടുത്താണ് ഇതിനായി ലാബ് സജ്ജീകരിച്ചത്. തുടക്കത്തിൽ അഞ്ച് കമ്പ്യൂട്ടറുമായി തുടങ്ങിയ കമ്പ്യൂട്ടർ പഠനം ഇന്ന് കൈറ്റ് സഹകരണത്തോടെ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് ലാബും എച്ച് എസ് എസ്, വി എച്ച് എസ് ഇ , യു പി വിഭാഗങ്ങലിൽ ഓരോ ലാബ് വീതവുമായി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നല്ല നിലയിൽ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
മികച്ച ലൈബ്രറി സംവിധാനം സ്കൂളിലുണ്ട്. വിവിധ അവാർഡുകൾ നേടിയ സ്കൂൾ ലൈബ്രറിയിൽ 15000 ത്തോളം പുസ്തകങ്ങളുണ്ട്. സമ്പൂർണ ക്ലാസ് ലൈബ്രറി സംവിധാനം നടപ്പാക്കിയ വടകര വിദ്യാഭ്യാസ ജില്ലയിലെ ആദ്യസ്കൂളുകളിലൊന്ന് ജിവിഎച്ച്എസ്എസ് അത്തോളിയായിരുന്നു. ഇതിനായി നാട്ടുകാരുടെ സഹകരണത്തോടെ എല്ലാക്ലാസ് മുറികളിലേക്കും ലൈബ്രറി ഷെൽഫുകൾ സാധ്യമാക്കി. പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിയാണ് സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അക്കാദമിക മേഖലയിലും അടിസഥാന സൗകര്യവികസനത്തിലും വൻ മുന്നേറ്റമാണ് സ്കൂളിനുണ്ടായിട്ടുള്ളത്. കോഴിക്കോട് ജില്ലാപഞ്ചായത്തിന് കീഴിൽ വരുന്ന ഈ വിദ്യാലയം ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. 2014 ൽ ജില്ലാപഞ്ചായത്ത് ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി തെരഞ്ഞെടുത്തത് സ്കൂളിൻെറ വികസനകാര്യത്തിൽ മുതൽക്കൂട്ടായി. സംസ്ഥാനസരക്കാർ, ജപ്രതിനിധികൾ , തദ്ദേശസ്ഥാപനങ്ങൾ, പൂർവവിദ്യാർത്ഥികൾ, പി ടി എ, നാട്ടൂകാർ എന്നിവരുടെ കൂട്ടായ്മയും സഹായസഹകരണവുമാണ് സ്കൂളിന് കരുത്തായത്. നിലവിൽ എല്ലാ വിഭാഗങ്ങളിലും ഹൈടെക് സംവിധാനം കാര്യക്ഷമമായി നടപ്പാക്കിക്കൊണ്ടുള്ള ക്ലാസുകളാണുള്ളത്. നിലവിൽ വിദ്യാലയത്തിലെ ഭുരിഭാഗം കെട്ടിടങ്ങളും ആധുനിക സൗകര്യത്തോടെയുള്ളതാണ് ജില്ലാപഞ്ചായത്ത് , എം എൽ എ ഫണ്ട്, മറ്റു തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ നിർമിച്ച ഹയർസെക്കൻററി, വിഎച്ച്എസ്ഇ, ഹൈസ്കൂൾ വിഭാഗത്തിലെ ഭക്ഷണപ്പുര, സ്കൂൾ കവാടം എന്നിവ വിദ്യാലയത്തിൻെറ മികവേറ്റുന്നതാണ്. സംസ്ഥാനസർക്കാർ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് മേൽനോട്ടത്തിൽ നിർമിച്ച് കൈമാറിയ 17 ക്ലാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങുന്ന ഏറ്റവും പുതിയ കെട്ടിടം സ്കൂളിൻെറ പ്രൗഢി വിളിച്ചോതുന്നതാണ്.