"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GMUPS VELUR}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി

19:44, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം യു പി എസ് വേളൂർ
വിലാസം
അത്തോളി

അത്തോളി പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 3 - 1918
വിവരങ്ങൾ
ഫോൺ0496 2673326
ഇമെയിൽgmupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16341 (സമേതം)
യുഡൈസ് കോഡ്32040900610
വിക്കിഡാറ്റQ64550006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ551
ആകെ വിദ്യാർത്ഥികൾ1201
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ സി
പി.ടി.എ. പ്രസിഡണ്ട്മനോജ്കുമാർ വി എം
എം.പി.ടി.എ. പ്രസിഡണ്ട്വിനിഷ
അവസാനം തിരുത്തിയത്
26-01-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

അത്തോളി ടൗണിന്റെ തെക്കു ഭാഗത്ത് അത്തോളി പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന സ‍ർക്കാ‍ർ വിദ്യാലയമാണ് വേളൂർ ജി എം യു പി സ്ക്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ പ്രൈമറിവിദ്യാലയം പ്രാദേശികമായി മാപ്പിള സ്ക്കൂൾ എന്നും അറിയപ്പെടുന്നു.

ചരിത്രം

വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അത്തോളി പൊലീസ് സ്റ്റേഷന് എതിർഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 40 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഏഴ് സ്മാർട്ട് ക്ലാസ് റൂം , ബാലുശ്ശേരി എം എൽ എ ശ്രീ.പുരുഷൻ കടലുണ്ടിയുടെ എന്റെ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട് റൂമും സ്മാർട് ബോർഡും ലഭിക്കുകയുണ്ടായി.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.പതിനഞ്ച് ലാപ് ടോപ്പുകളും ആറ് മൾടി മീഡിയ പ്രൊജക്ടറുകളും പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് ലഭിക്കുകയുണ്ടായി.പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ വിപുലമായ ശാസ്ത്രലാബും ലൈബ്രറി ഹാളും ഒരുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. ക്ലാസ് റും നവീകരണത്തിനായി ഷാർജ KMCCയുടെ വക 25000രൂപ ലഭിക്കുകയുണ്ടായി. എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :

No അധ്യാപകൻ കാലഘട്ടം
1 ബാലസുന്ദരൻ
2 അസ്സൈൻ കൂട്ടിൽ
3 ഹുസൈൻ ചെരിയാരംകണ്ടി
4 സരസൻ എൻ.പി
5 ഡേവിഡ് മോഹനൻ കെ.ടി
6 ഗംഗാധരൻ കെ.കെ
7 ശ്രീധരൻ കെ
8 അബ്ദുള്ളക്കോയ കെ.വി
9 വിജയൻ എം വി
10 സുരേന്ദ്രൻ കെ കെ

നേട്ടങ്ങൾ

അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.കൂടാതെ പ്രൈമറി വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട കൊയിലാണ്ടി ഉപജില്ലയിലെ ഏകവിദ്യാലയവും ഇതാണ്.മുപ്പത് ലാപ് ടോപ്പുകളും പതിനൊന്ന് മൾടി മീഡിയ പ്രൊജക്ടറുകളും സ്ക്കൂളിന് ലഭിക്കുകയുണ്ടായി.വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷം 2018 ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി.എസ് എസ് കെ യുടെ ധനസഹായത്തോടെ എട്ടു ക്ലാസ് മുറികളുള്ള കെട്ടിടം 2021-22 വർഷത്തിൽ നിർമ്മിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.എച്ച്.മുഹമ്മദ് കോയ
  2. എം.മെഹബൂബ്
  3. അബ്ദുൽഹമീദ്

വഴികാട്ടി

  • കോഴിക്കോട് നിന്ന് കുറ്റ്യാടി റോഡിൽ 30 മിനുറ്റ് ബസ് യാത്ര ചെയ്താൽ(17 കിലോമീറ്റർ)വേളൂർ ജി എം യു പി സ്ക്കൂളിലെത്താം.
  • രാമനാട്ടുകര-വെങ്ങളം ബൈപാസ് റോഡിൽ പൂളാടിക്കുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ടു തിരിഞ്ഞ് യാത്ര ചെയ്താലും എത്താവുന്നതാണ്.
  • കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലെ (NH-66 )തിരുവങ്ങൂര് നിന്ന് കുനിയിൽകടവ് പാലം വഴി 3കിലോ മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.
  • കൊയിലാണ്ടി നിന്നും ഉള്ള്യേരി വഴിയും എത്താവുന്നതാണ്.
  • അത്തോളി പോലീസ് സ്റ്റേ‍ഷൻ സമീപമാണ് വിദ്യാലയം.



{{#multimaps:11.382101,75.758146|zoom=18|width=800px}}


"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_വേളൂർ&oldid=1421175" എന്ന താളിൽനിന്ന് ശേഖരിച്ചത്