ഒപ്പം -/സമഗ്ര എൽ എസ് എസ് ,യു എസ് എസ് പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

ഏതൊരു വിദ്യാലയത്തിന്റെയും പഠന നിലവാരത്തിന് സമൂഹം ആദ്യം പരിഗണിക്കുന്ന അളവുകോലുകളിലൊന്നാണ് ആ വിദ്യാലയത്തിലെ എൽ എസ് എസ് ,യു എസ്എസ് വിജയികളുടെ എണ്ണം.കൊയിലാണ്ടി ഉപജില്ലയിലെ മുൻവർഷങ്ങളിലെ എൽ.എസ് .എസ് ,യു .എസ്.എസ് വിജയികളുടെ എണ്ണമെടുത്താൽ എറ്റവും കൂടുതൽ വിജയികളുള്ളത് ഈ വിദ്യാലയത്തിലാണെന്നു കാണാവുന്നതാണ്.

ചിട്ടയായ പരിശീലനങ്ങളിലൂടെയാണ് വിദ്യാലയം ഈ നേട്ടം കൈവരിക്കുന്നത്. ആറ് ,ഏഴ് ക്ലാസുകളിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുകയും വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസുകൾ നൽകിയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ നടത്തിയും കുട്ടികളെ ഒരുക്കുകയാണ് ആദ്യം ചെയ്യുന്നത്.പിന്നീട് ഏഴാം തരക്കാരെ പ്രത്യേകം ഗ്രൂപ്പുകളാക്കുകയും പഠനസാമഗ്രികൾ നൽകുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങൾ ഫലം കണ്ടു എന്നാണ് 2020-21 വർഷത്തെ എൽ.എസ് .എസ് ,യു .എസ്.എസ് വിജയികളുടെ എണ്ണമെടുത്താൽ നമുക്കു കാണാൻ കഴിയുന്നത്.

23 യു .എസ്.എസും 16 എൽ.എസ് .എസും ഇവിടുത്തെ കുട്ടികൾ നേടുകയുണ്ടായി.