"സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| വിദ്യാർത്ഥികളുടെ എണ്ണം = | | വിദ്യാർത്ഥികളുടെ എണ്ണം = | ||
| അദ്ധ്യാപകരുടെ എണ്ണം = 6 | | അദ്ധ്യാപകരുടെ എണ്ണം = 6 | ||
| പ്രധാന അദ്ധ്യാപകൻ = | | പ്രധാന അദ്ധ്യാപകൻ = ലാലി എം ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം 25837_schoolpic_2022.jpeg|}} | |സ്കൂൾ ചിത്രം 25837_schoolpic_2022.jpeg|}} |
20:51, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ | |
---|---|
വിലാസം | |
Paravur പി.ഒ, , 683513 | |
വിവരങ്ങൾ | |
ഫോൺ | 04842449176 |
ഇമെയിൽ | splpsnp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25837 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലി എം ജെ |
അവസാനം തിരുത്തിയത് | |
25-01-2022 | Splpsnp25837 |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ശക്തമായ മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.മികവാർന്ന ഉറപ്പുള്ള കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,കളിസ്ഥലം,ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്.മികവാർന്ന വാഹനസൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അക്കാദമികം
- എസ് ആർ ജി
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- സ്കോളർഷിപ്
- ഐ ടി അധിഷ്ഠിത പഠനം
- അസംബ്ലി
- പഠനയാത്ര
- മെഗാ ക്വിസ്
- സ്കൂൾ തല മേളകൾ
- ഓരോ ക്ലാസ്സിനും ഓരോ പത്രം
- സന്മാർഗ ബോധവത്കരണ വിദ്യാഭ്യാസം
ഓൺലൈൻ പടനാനുഭവങ്ങൾ
COVID-19 എന്ന മഹാമാരിയോട് പൊരുതി കൊണ്ട് നാം മുന്നോട്ടു പോയ്കൊണ്ടിരിക്കുക ആണ്.നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒന്നര വര്ഷം പിന്നിട്ടിരിക്കുക ആണ്.ഈ കാലയളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുവാനായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായി.ഗൂഗിൾ മീറ്റ് വഴി സാഹിത്യ സമാജം നടത്തുകയും കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുവാനും ഓർ പരിധി വരെ ഇത് സഹായകമായിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങൾ
- സ്കൂൾ ബസ് സൗകര്യം
- സൗജന്യ പഠനോപകരണങ്ങൾ
- ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
- ലൈബ്രെറി സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- വ്യക്തിത്വ വികസന ക്ലാസുകൾ
- കല കായിക പരിശീലനനങ്ങൾ
- രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.
പഠന കളരി
- പ്രസംഗം,ബാൻഡ് എന്നിവയുടെ പരിശീലനം
- കല,കായിക പരിശീലനം
- യോഗ ക്ലാസുകൾ
- പ്രവർത്തി പരിചയ പരിശീലനം
വിദ്യാലയ ശക്തീകേന്ദ്രങ്ങൾ
- പി ടി എ
- എം പി ടി എ
- പൂർവ വിദ്യാർത്ഥി സംഘടന
- എസ് എം സി
പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ
- അക്ഷര കളരി
- ഇംഗ്ലീഷ് - വാക്കുകൾ ഉണ്ടാക്കൽ
- അറബി -വാക്കുകൾ ഉണ്ടാക്കൽ
- ക്വിസ് മത്സരങ്ങൾ
വായനകൂട്ടം
- മാസത്തിൽ ഒരു പുസ്തകം
- ആഴ്ചയിൽ ഒരു പീരീഡ് വായനക്കായി
- പത്രങ്ങൾ
- ആഴ്ചയിൽ അസ്സെംബ്ലിയിൽ പുസ്തക പരിചയം
ദിനാചരണങ്ങളും ആഘോഷങ്ങളും
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ
നേട്ടങ്ങൾ
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2019-2020 അധ്യായന വർഷത്തെ മികവുകൾ
- പ്രവേശനോത്സവത്തിൽ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ചതിനു ശേഷം പ്രശസ്ത കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകുകയും കാർട്ടൂണുകൾ വരച്ചു കാണിച്ചു കാണിക്കുകയും ചെയ്തു.നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- ഹരിതകേരളം പദ്ധതി വഴി ലഭിച്ച ഫലവൃക്ഷതൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു.
- സ്കൂളും പരിസരവും വൃത്തി പ്ലാസ്റ്റിക് വിമുക്തമാക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കുന്നു.ഈ ലക്ഷ്യം മുൻ നിറുത്തി കുട്ടികൾ ബര്ത്ഡേ ക്ക് മിഠായി കൊണ്ട് വരുന്ന പതിവ് മാറ്റി ഇപ്പോൾ,ആ തുക കൊണ്ട് പച്ചക്കറി സാധനങ്ങൾ വാങ്ങി നൽകുന്നു.ഇതിനു തയ്യാറായ രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}