"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 51: വരി 51:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
1 മുതൽ 7വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായും,
* '''സ്കൂൾ കെട്ടിടം'''
ഓഫീസ്, നഴ്സറി,കമ്പ്യൂട്ടർ ലാബ്, എന്നിവ പ്രത്യേകം മുറികളിലായും പ്രവർത്തിക്കുന്നു.
* '''ക്ലാസ് മുറി'''
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ജലലഭ്യതയുള്ള ടോയ് ലറ്റ് സൗകര്യം
* '''ശുചിമുറി'''
* കുട്ടികൾക്ക് വിശാലമായ പ്ലേഗ്രൗണ്ട്
* '''പാചകപ്പുര'''
* കുടിവെള്ളത്തിന് കിണറും ,പൊതു ആവശ്യങ്ങൾക്ക് വാട്ടർ കണക്ഷനും, മഴവെള്ള സംഭരണിയും ഉണ്ട്.
* '''ലൈബ്രറി'''
* കുട്ടികളുടെ സുരക്ഷിതമായ യാത്രാ സൗകര്യത്തിന് സ്കൂൾ ബസും രണ്ട് ജീവനക്കാരും
* '''കമ്പ്യൂട്ടർ ലാബ്'''
* വിവിധ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല
* '''കളിസ്ഥലം'''
* വിവര സാങ്കേതിക വിദ്യാഭ്യാസത്തിനായി അഞ്ച് ലാപ്ടോപ്പുകളും ,രണ്ട് പ്രോജക്ടറുകളും, കമ്പ്യൂട്ടർ ലാബും, പരിചയ സമ്പന്നരായ അധ്യാപകരും ഉണ്ട്.
* സ്കൂൾ കെട്ടിടം ആകമാനം വൈദ്യുതീകരിച്ചതാണ്
* എല്ലാ ക്ലാസ് മുറികളിലും ലൈറ്റും, ഫാനും, പവർ പ്ലഗ്ഗ് പോയിൻ്റും ഉണ്ട്.
* അധിക വിജ്ഞാനത്തിനും വിനോദത്തിനും ഇൻ്റർനെറ്റ് & കേബിൾ കണക്ഷനും TV യും ഉണ്ട്.
* ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹിക ശാസ്ത്ര ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
* ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുരയുണ്ട്.
* ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള വിശാലമായ സ്റ്റോർ മുറികൾ ഉണ്ട്.
* ജലസേചനത്തിന് സഹായകരമായ വാട്ടർ ടാങ്കുകൾ, ടാപ്പ് കണക്ഷനുകൾ ആവശ്യത്തിന് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:48, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്
വിലാസം
പുന്നക്കാട്

സി.എം.എസ്.യു.പി. സ്കൂൾ പുന്നക്കാട്. പുന്നക്കാട് പി.ഓ കോഴഞ്ചേരി.
,
689652
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9446286116
ഇമെയിൽcmsupspunnakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38440 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി.
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ കുരുവിള
അവസാനം തിരുത്തിയത്
24-01-2022Cpraveenpta


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട റവന്യൂ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉപജില്ലാ ആസ്ഥാനത്തിന് തെക്കുഭാഗത്തായി രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്ത് പ്രവർത്തിച്ചു വരുന്ന- ഇൻഡ്യയിലെ തന്നെ- വളരെ പുരാതനമായ സ്കൂളാണ് AD 1885 ൽ സ്ഥാപിതമായ പുന്നയ്ക്കാട് സി.എം.എസ്.യു.പി.സ്കൂൾ.

ചരിത്രം

'ചാതുർവർണ്യ വ്യവസ്ഥ 'കൊടികുത്തി വാണിരുന്ന അക്കാലത്ത്, ഇന്ത്യയിൽ വിദ്യാഭ്യാസം എന്നത് ഉപരിവർഗത്തിൻ്റെ മാത്രം സവിശേഷ അവകാശമായിരുന്നു ... മഹാഭൂരിപക്ഷം വരുന്ന അരികു വൽക്കരിക്കപ്പെട്ടവർ അന്ധകാരത്തിലും, അടിമത്വത്തിലും ആയിരുന്നു. ഇവരുടെ ദയനീയത നേരിട്ട് കണ്ട് മനസ്സലിഞ്ഞ ബ്രിട്ടീഷ് പാതിരിമാരാണ്, ഇംഗ്ലണ്ടിൻ രൂപം കൊണ്ട " ചർച്ച് മിഷൻ സൊസൈറ്റിയെ (സി.എം.എസ്) ഇക്കാര്യം ധരിപ്പിച്ചതും അവർ ഇവിടെ വരാൻ ഇടയായതും. '

കേരളത്തിലെത്തിയ മിഷണറിമാർ മലബാർ (ഉത്തരകേരള), തിരുവിതാംകൂർ-കൊച്ചി (മദ്ധ്യകേരള), തിരുവിതാംകൂർ (ദക്ഷിണ കേരള) എന്നിങ്ങനെ തരം തിരിച്ച് യഥാക്രമം

(1) BEM - ബാസൽ ഇവാൻജലിക്കൽ മിഷൻ (2) CMS - ചർച്ച് മിഷൻ സൊസൈറ്റി (3) LMS - ലണ്ടൻ മിഷണറി സൊസൈറ്റി

ഈ വിധത്തിൽ പ്രേക്ഷിത പ്രയാണ ദൗത്യങ്ങൾക്ക് തുടക്കം കുറിച്ചു.

"അരികു വൽക്കരിക്കപ്പെട്ടവൻ്റെ അരികിലെത്തിയ മിഷണറി മാർ അവൻ്റെ പ്രാദേശിക ഭാഷ പഠിക്കുകയും അവൻ്റെ ഭാഷയിൽ തന്നെ "ദൈവത്തെ പഠിപ്പിക്കുന്നതിന് പള്ളികളും, ലോകത്തെ പഠിപ്പിക്കുന്നതിന്, ( പള്ളിയോട് ചേർന്ന്) പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ... അച്ചടി ശാലകൾ തുടങ്ങി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഫാക്ടറികളും, നെയ്ത്തു ശാലകളും തുടങ്ങി... അക്കാലത്തെ വിലയും മതിപ്പും അനുസരിച്ച് രാജാക്കന്മാരിൽ നിന്നും ഭൂമി വാങ്ങി പള്ളിയും, പള്ളിക്കൂടങ്ങളും, കേളേജുകളും സ്ഥാപിച്ചു ...

ജാതി മത വർഗ-വർണഭേദമന്യേ അനേകർ മിഷണറി പ്രവർത്തനങ്ങളിൽ അകൃഷ്ടരായി.... - അവരാണ് പിൽക്കാലത്തെ "നവോദ്ഥാന നായകർ " പുന്നയ്ക്കാട് സി.എം.എസ്.യു.പി. സ്ക്കൂളിൻ്റെ ആരംഭം

സേവന മനോഭാവത്തോടെ, മാവേലിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന സി.എം.എസ് മിഷണറിമാരുടെ ദൗത്യങ്ങളിൽ അകൃഷ്ടരായി ,തദ്ദേശീയരായ പുന്നയ്ക്കാട് മലയിൽ തര്യൻ, കിടങ്ങന്നൂർ പുളിയേലിൽ ചുമ്മാർ, കുഴിക്കാല പുതുച്ചിറ ഈശോ, നല്ലാനിക്കുന്ന് വെട്ടി നിൽക്കുന്നതിൽ കുര്യൻ, ഇലന്തൂർ തോമ്പിൽ വർക്കി എന്നിവർ മിഷണറിമാരെ നേരിട്ട് കാണുകയും അവരുടെ സഹായങ്ങൾ തേടുകയും ചെയ്തു. ആയതിലേക്കായിപള്ളിയും, പള്ളിയും പള്ളിക്കൂടവും പണിയുന്നതിന്- പുന്നയ്ക്കാട് പിളളമ്പറമ്പിൽ കോശി 30 സെൻ്റ് സ്ഥലം ദാനമായി നൽകി.അപ്രകാരം സഭയോട് ചേർന്ന് 1885 ൽ ഒരു സ്കൂൾ ഇവിടെ സ്ഥാപിതമായി

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായും, ഓഫീസ്, നഴ്സറി,കമ്പ്യൂട്ടർ ലാബ്, എന്നിവ പ്രത്യേകം മുറികളിലായും പ്രവർത്തിക്കുന്നു.

  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ജലലഭ്യതയുള്ള ടോയ് ലറ്റ് സൗകര്യം
  • കുട്ടികൾക്ക് വിശാലമായ പ്ലേഗ്രൗണ്ട്
  • കുടിവെള്ളത്തിന് കിണറും ,പൊതു ആവശ്യങ്ങൾക്ക് വാട്ടർ കണക്ഷനും, മഴവെള്ള സംഭരണിയും ഉണ്ട്.
  • കുട്ടികളുടെ സുരക്ഷിതമായ യാത്രാ സൗകര്യത്തിന് സ്കൂൾ ബസും രണ്ട് ജീവനക്കാരും
  • വിവിധ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല
  • വിവര സാങ്കേതിക വിദ്യാഭ്യാസത്തിനായി അഞ്ച് ലാപ്ടോപ്പുകളും ,രണ്ട് പ്രോജക്ടറുകളും, കമ്പ്യൂട്ടർ ലാബും, പരിചയ സമ്പന്നരായ അധ്യാപകരും ഉണ്ട്.
  • സ്കൂൾ കെട്ടിടം ആകമാനം വൈദ്യുതീകരിച്ചതാണ്
  • എല്ലാ ക്ലാസ് മുറികളിലും ലൈറ്റും, ഫാനും, പവർ പ്ലഗ്ഗ് പോയിൻ്റും ഉണ്ട്.
  • അധിക വിജ്ഞാനത്തിനും വിനോദത്തിനും ഇൻ്റർനെറ്റ് & കേബിൾ കണക്ഷനും TV യും ഉണ്ട്.
  • ഗണിത ലാബ്, സയൻസ് ലാബ്, സാമൂഹിക ശാസ്ത്ര ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഗ്യാസ് കണക്ഷനോടുകൂടിയ പാചകപ്പുരയുണ്ട്.
  • ഭക്ഷ്യവസ്തുക്കൾ, പാത്രങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള വിശാലമായ സ്റ്റോർ മുറികൾ ഉണ്ട്.
  • ജലസേചനത്തിന് സഹായകരമായ വാട്ടർ ടാങ്കുകൾ, ടാപ്പ് കണക്ഷനുകൾ ആവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാഷാപോഷണ പരിപാടി
  • കൃഷി മുറ്റം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 മണ്ണാകുന്നിൽ ദാനിയേൽ 1910
2 P. K. കോശി 1910-1931
3 M. K. കോശി 1931-32
4 M. G. ജോർജ് 1932-38
5 K. J. ഫിലിപ്പ് 1938-40
6 K.കുര്യൻ വർഗീസ് 1940-42
7 N. T.തോമസ് 1942-47
8 M. K.തോമസ് 1947-61
9 V. G. ഡേവിഡ് 1961-62
10 P. K. കോശി 1962
11 M. P. മാത്യു. 1962-64
12 N. E. ശോശാമ്മ 1964-68
13 സാറഐപ്പുണ്ണി 1966-68)
14 P. T. മത്തായി 1968-72
15 K.A.തോമസ് 1973- 75
16 K. T. മറിയാമ്മ 1975-78
17 M. G. മേരി 1978- 82
18 O. M.തോമസ് 1982-93
19 K.T. ഈപ്പൻ 1993-94
20 K. K. ഏബ്രഹാം 1994-96
21 ഡാർലി തോമസ് 1996-97
22 അക്കാമ്മ ഈപ്പൻ (1997-99) 1997-99
23 അന്നമ്മ K. V. 1999-2001
24 ഏലിയാമ്മ കുരുവിള 2001 - 2018
25 ബിറ്റി അന്നമ്മ തോമസ് 2018

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി