"PHSchoolFrame/Header/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,200 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ജനുവരി 2022
(ചെ.)
"PHSchoolFrame/Header/ചരിത്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))
(''''ജി .എച്ച്.എസ് പുളിഞ്ഞാൽ''' '''പ്രദേശികചരിത്രം'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("PHSchoolFrame/Header/ചരിത്രം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)))
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജി .എച്ച്.എസ് പുളിഞ്ഞാൽ'''


'''പ്രദേശികചരിത്രം'''
'''ഒരോരോ ജനതയുടെയും  രൂപപരിണാമ ചരിത്രമാണ്  അവരുടെ ആത്യന്തികമായ സംസ്കാരം രൂപപ്പെടുത്തുന്നത്. വിഭിന്നാചാരങ്ങളും വിഭിന്നവിശ്വാസങ്ങളും  ഉളള വിഭിന്നവിഭാഗങ്ങളെ കോർത്തിണക്കുന്ന സംസ്ക്കാരമാണ് വയനാടിനുളളത്. കേരളത്തിലെ ഗോത്ര സംസ്ക്കാരത്തിന്റെയും ,ചരിത്രത്തിന്റെയും സംഗമഭൂമിയാണ് വയനാട്. വയനാട്ടിലെ ഒാരോ പ്രദേശവും  തനതാചാരസംസ്ക്കാരിക ചരിത്രം  നിറം കെടാതെ സൂക്ഷിക്കുന്നുണ്ട്. അതാകട്ടെ എെതീഹ്യവുമായി ഇടകാലർന്നതായരരിക്കും.'''
'''വയനാട് ജില്ലയിലെ വടക്ക്പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വെളളമുണ്ടയ്ക്ക് പ്രാചീനവും  സുപ്രധാനവുമായ സാമൂഹിക ചരിത്രപശ്ചാത്തലമാണ് ഉളളത്. ഇതിഹാസപരാമർശിയായ ബാണാസുരന്റെ കഥയുമായി  ബന്ധമുളള പടിഞ്ഞാറു ഭാഗത്ത് പർവ്വതനിരയുടെ താഴ്വരയിലെ ഇാ പ്രദേശത്തിന് പൗരാണിക പാരമ്പര്യം  തന്നെ അവകാശപ്പെടുന്നുണ്ട്. കൊട്ടാരം കാക്കാൻ നിയോഗിക്കപ്പെട്ട ശിവൻ അതിന് വേണ്ടി  മലകയറി (മലക്കാരി) ദൈവമായി മാറി. കിരാതവേഷധാരിയായി കാവൽ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും  ചെയ്തു. ബാണയുദ്ധത്തിൽ അദ്ധേഹത്തിന്റെ കരങ്ങൾ ഛേദിച്ച സ്ഥലമത്രെ പുളിഞ്ഞാൽ പരിസരത്തുളള കരബാണചോദി (കരുവണശ്ശേരി).'''
'''ചരിത്രം'''
'''പുളിയ രാജവംശത്തിലെ  പിൻമുറക്കാരനായ പുളിയൻ നായർ - വിഭാഗത്തിന്റെ അധീനതയിലായിരുന്നു പുളിയൻ ചാല – പുളിയൻ ചാലയാണ്  പിന്നീട് പുളിഞ്ഞാൽ ആയതെന്ന് പറയപ്പെടുന്നു. പുളിഞ്ഞാൽ കോട്ടയും , കോട്ടമൈതാനവും പ്രസിദ്ധമാണ്. ഇൗ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ കാണാനുണ്ട്.'''
'''പുളിയവംശത്തിന്റെ ദുർഭരണവും  ജനദ്രേഹവും കൂടിവന്നപ്പോൾ അതിൽ നിന്ന് രക്ഷക്കായി  മംഗലശ്ശേരി വട്ടത്തോട ചെറുകര , കരിങ്ങാരി തരുവണ  തുടങ്ങിയ  നായർ നാടുവാഴികൾ അടങ്ങുന്ന വെളളായ്മ (പെരുന്നന്നൂർ) സ്വരൂപം കോട്ടയം സ്വരൂപത്തോട് (പഴശ്ശി) അപേക്ഷി ച്ചത് അനുസരിച്ച് പുളിയവംശത്തെ പഴശ്ശിരാജ തോൽപ്പിച്ചു. വെളളയ്മ അഥവാ പെരുന്നന്നൂർ സ്വരൂപം പഴശ്ശിരാജയുടെ  അധീനത്വം സ്വീകരിച്ചു എന്ന് ചരിത്രം.'''
'''പുളി‍ഞ്ഞാൽ ഗ്രാമത്തിന്റെ  ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവ. ഹൈസ്ക്കൂൾ പുളിഞ്ഞാലിന്'''
'''ഏറെ ചരിത്രപരമായ  പ്രാധാന്യം ഉണ്ട്. വയനാട് ജില്ല  രൂപീകരിക്കുന്നതിന് മുൻപ്  മലമ്പാർ  പ്രവിശ്യയിൽ ആയിരുന്ന ഇവിടത്തെ സാധാരണജനങ്ങൾക്കും ആദിവാസികൾക്കും  അക്ഷരമധുരം പകർന്നുനൽകാൻ പൗരപ്രവർത്തകനും , പ്രമാണിയുമായ ശ്രീകീഴട്ട മമ്മുഹാജിയും , തലശ്ശേരി സ്വദേശിയായിരുന്ന കുഞ്ഞബ്ദുളള മാഷും ചേർന്ന് സ്വന്തം സ്ഥലത്ത് (രണ്ട് ഏക്കർ 12സെന്റ്) സ്ഥാപിച്ച മാപ്പിള വിദ്യാലയം  1955 കാലത്ത് സർക്കാർ ഏറ്റെടുത്തു. ഇടകാലത്ത് കാറ്റിലും മഴയിലും  ഇൗ വിദ്യാലയത്തിന്റെ  ഒരു ഭാഗം തകർന്നുവീണു. നാട്ടുകാരുടെ സഹായത്തോടെ  സർക്കാർ വക സ്ഥലത്ത് നിർമ്മിച്ച ഒാലഷെഡിൽ‍ വീണ്ടും വിദ്യാലയത്തി‍ന്റെ പ്രവർത്തനം തുടർന്നു. ഏറേ കാലത്തിനുശേഷം  പ്രധാനഅധ്യാപകൻ പി.പോക്കർമാഷിന്റെയും കീഴട്ട മമ്മുഹാജിയുടെയും നേതൃത്വത്തിൽ  അന്നത്തെ വിദ്യാഭ്യാസമന്ത്രി  ആയിരുന്ന സി.എച്ച് മുഹമ്മദ്കോയയെ  സമീപിച്ച് സ്ക്കൂൾകെട്ടിടത്തിനാവശ്യമായ ഫണ്ട് ലഭ്യമാക്കി. ശ്രീ അവരയിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ അകമഴിഞ്ഞ സഹായത്തോടെ  പായോട് നിവാസികളായ ശ്രീ ജോർജ്ജ് , ശ്രീ ആന്റണി , ശ്രീ ഫ്രാൻസിസ്  തുടങ്ങിയവർ നിർമ്മിച്ചതാണ്  ഇന്നുകാണുന്ന ഇൗ വിദ്യാലയം  . പ്രത്യേക നിർമ്മാണത്തോടെ  1972 ൽ പുതുക്കി  പണിത  ഇൗ വിദ്യാലയത്തിന്റെ ഉദ്ഘാടനം  മാനന്തവാടി മുൻസിപ്പൽ കോടതിയിലെ പ്രഥമ  മജിസ്ട്രേറ്റും , പൗരപ്രമുഖനും ഇൗ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുളിഞ്ഞാൽ ഗ്രാമത്തിന്  പൊൻതിളക്കമേകുന്ന ഇൗ വിദ്യാലയം ഏറെ  ഇതിഹാസതുല്യമായ ചരിത്രങ്ങൾ  സൃഷ്ടിച്ചിരിക്കുന്നു.'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196195...1318717" എന്ന താളിൽനിന്ന് ശേഖരിച്ചത്