"പൊയിൽക്കാവ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 64: | വരി 64: | ||
കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത് | കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത് | ||
== ചരിത്രം == | == '''ചരിത്രം''' == | ||
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്. | നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്. | ||
12:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊയിൽക്കാവ് യു പി എസ് | |
---|---|
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു | |
വിലാസം | |
പൊയിൽക്കാവ് എടക്കുളം പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0496 2686620 |
ഇമെയിൽ | poilkaveupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16359 (സമേതം) |
യുഡൈസ് കോഡ് | 32040900310 |
വിക്കിഡാറ്റ | Q64551890 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 311 |
ആകെ വിദ്യാർത്ഥികൾ | 640 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു സന്തോഷ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | രജിലേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിഷ |
അവസാനം തിരുത്തിയത് | |
14-01-2022 | 16359 |
ആമുഖം
കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്
ചരിത്രം
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 99 വർഷം പിന്നിട്ടു കഴിഞ്ഞു. ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂളായി മാറ്റാൻ കഴിഞ്ഞ ഈ സ്ഥാപനത്തിൻ്റെ അസൂയാവഹമായ പുരോഗതിയ്ക്ക് നേതൃത്വം നൽകിയ മൺമറഞ്ഞു പോയവരും അല്ലാത്തവരുമായ എല്ലാ മഹത് വ്യക്തികളും ഈ സ്കൂളിൻ്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. 1976 ൽ കനകജൂബിലിയും 1992 ൽ പ്ലാറ്റിനം ജൂബിലിയും വിപുലമായി ആഘോഷിക്കപ്പെട്ടു. യശ:ശരീരനായ ശ്രീ.കെ.രാമൻ കിടാവാണ് ഇതിൻ്റെ സ്ഥാപക മാനേജർ. ഇപ്പോഴത്തെ മാനേജർ ശ്രീ.ആർ.രാമാനന്ദ് ആണ്.
1925ൽ ഈ വിദ്യാലയം യു പി സ്കൂളായി അംഗീകാരം നേടി. 1931 ൽ ഹയർ എലിമെന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.എ.പി.കുഞ്ഞികൃഷ്ണൻ കിടാവായിരുന്നു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൊയിൽക്കാവിൽ രണ്ടു ദുർഗ്ഗാദേവീ ക്ഷേത്രങ്ങളുടെ മധ്യേയാണ് ഈ സരസ്വതി ക്ഷേത്രം.12 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ക്ഷേത്രക്കാവിൻ്റെ ശീതളച്ഛായയിൽ ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. സമുദ്രതീരത്തുനിന്ന് 500 മീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാഷണൽ ഹൈവേയിൽ നിന്ന് റയിൽപാത കടന്നാണ് ഈ സ്കൂളിലേക്കുള്ള പ്രധാനവഴി. വിശാലമായ മൈതാനം സ്കൂളിന് മുതൽക്കൂട്ടാണ്.
ശ്രീ. പാച്ചുകട്ടിമാസ്റ്റർ, ശ്രീ. ഇ. കുഞ്ഞപ്പമാസ്റ്റർ, ശ്രീ.എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീ. ഇ.കെ.ഗോവിന്ദൻ മാസ്റ്റർ, ശ്രീ.സി.ശശിധരൻ മാസ്റ്റർ, ശ്രീ.എൻ.വി.സദാനന്ദ ൻ മാസ്റ്റർ, ശ്രീ.കെ.പി.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ പ്രധാനാധ്യാപകരായിരുന്നു. ശ്രീമതി.എം.വി.സുജാത ഇപ്പോൾ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
ശ്രീ. ആലുകണ്ടി ദാമോദരൻ മാസ്റ്റർ, ശ്രീ.കെ.വി.പ്രഭാകരൻ മാസ്റ്റർ, ശ്രീ.കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ അധ്യാപകരായിരുന്നു. ചരിത്രകാരനായ ശ്രീ.എം.ആർ.രാഘവവാര്യർ, സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീ.എ.പി.സുകുമാരൻ കിടാവ്, സാമൂഹ്യ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗത്ഭരായ പൂർവ്വവിദ്യാർത്ഥികളിൽ പ്രധാനികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- PRIMARY SCHOOL HI-TECH LAB 2019-20
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ചകൾ
- എൽ എസ് എസ്
- യു എസ് എസ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1 ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ
- 2 ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ
- 3 ശ്രീ എം. വി. കു രാമൻ മാസ്റ്റർ
- 4 ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ
- 5 ശ്രീ സി. ശശിധരൻ മാസ്റ്റർ
- 6 ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ
- 7 ശ്രീ കെ.പി. രാമകൃഷ്ണൻ മാസ്റ്റർ
- 8 ശ്രീ എം.വി സുജാത
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം ആർ രാഘവവാര്യർ
- എ പി സുകുമാരൻ കിടാവ്
- കൻമനശ്രീധരൻ മാസ്റ്റർ
വഴികാട്ടി
- വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ,ചെങ്ങോട്ടുകാവ് അങ്ങാടികൾ കഴിഞ്ഞ് വരുന്ന പൊയിൽക്കാവ് സ്റ്റോപ്പിൽ ഇറങ്ങി. ആൽ മരത്തിന് സമീപം ഉള്ള റോഡിലൂടെ 200 മീറ്റർ നടന്ന് 'പൊയിൽക്കാവ് ' യു .പി സ്കൂളിൽ എത്താം
{{#multimaps:11.40854,75.71549| zoom=15 }}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16359
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ