"ജി.എം.എൽ.പി.എസ് അയിരാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആകെ കുട്ടികളുടെ എണ്ണം) |
No edit summary |
||
വരി 57: | വരി 57: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19304-logo.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} |
12:30, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് അയിരാണി | |
---|---|
വിലാസം | |
കൽപകഞ്ചേരി GMLP SCHOOL AYIRANI , കൽപകഞ്ചേരി പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | gmlps19304@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19304 (സമേതം) |
യുഡൈസ് കോഡ് | 32050800702 |
വിക്കിഡാറ്റ | Q64563815 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 89 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീരാഭായ്.പി |
പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ് കളളിയത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
അവസാനം തിരുത്തിയത് | |
12-01-2022 | 19304 |
ചരിത്രം
കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്ത് ഔപചാരികമായി കൈത്തിരി കൊളുത്തിയ ആദ്യത്തെ വിദ്യാലയമാണിത്.1925 ജൂലൈ 1നാണ് ബോർഡ് ഓഫ് ദി മാപ്പിള കംപൽസറി സ്കൂൾ എന്നപേരിൽ ഇന്നുകാണുന്നസ്ഥലത്ത് ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 91 ന്റെ നിറവിലാണ്.നവതി ആഘോഷം കഴിഞ്ഞ ഈ സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്.കുടിയോത്ത് സമ്പ്രദായത്തിൽ നടന്നിരുന്ന മതവിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അയിരാനിയിലെ മൊല്ലാക്ക മാരായ ചിറക്കൽ ഗസ്സാലി മൊല്ല,കമ്മു മൊല്ല എന്നീ സഹോദരൻമാരുടെ വീട്ടിൽ മദ്രസ്സ ക്ലാസുകൾ നടന്നിരുന്നപ്പോൾ നലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യസം ലക്ഷ്യമാക്കി പ്രബുദ്ധരായ വ്യക്തികളേക്കൂടി ഈ മതവിദ്യാലയത്തിൽ ഉൾപ്പെടുത്തി.അതനുസരിച്ച് ആനപ്പടിക്കൽ അബ്ദുറഹ്മാൻ കുട്ടി മാസ്ററർ,ഒരു അധ്യാപിക എന്നിവരും ഇതിൽ ചേർക്കപ്പെട്ടു.ഇവരുടെ നേതൃത്വത്തിൽ കൂടുതൽ പഠിതാക്കൾ ചേരുകയും സൗകര്യങ്ങൾ അപര്യാപ്തമാവുകയും ചെയ്തപ്പോൾ കൽപ്പകൻഞ്ചേരി താഴെ അങ്ങാടിയിലെ ഒരു പീടികയുടെ മുകളിൽ ഭൗതിക വിദ്യാഭ്യാസത്തിന് പ്രത്യേകമായി സ്കൂൾ ആരംഭിച്ചു.അവിടേയുംഅസൗകര്യമേറിയപ്പോൾ വിദ്യാഭ്യാസ സമിതി കൂടിയാലോചനയോഗം ചേരുകയും ബഹുമാനപ്പെട്ട ശ്രീ തെയ്യമ്പാട്ടിൽ ബീരാൻ എന്നിവർ സ്വന്തം സ്ഥലത്ത് സ്കൂൾ കെട്ടിടം ഉണ്ടാക്കിത്തരാമെന്നേൽക്കുകയും ചെയ്തു.അന്ന് എൽ ആകൃതിയിലുളള ഒരു കെട്ടിടമാണ് പണിതത്.ഇതിനു പ്രതിഫലമായി ചെറിയൊരു ഗ്രാന്റും നൽകി.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ കെട്ടിടം ആവശ്യമായിവരികയും അദ്ദേഹത്തിന്റ അനന്തരാവകാശികളിൽപ്പെട്ട മകൻ മുഹമമദ് പേരമകൻ ശ്രീ വീരാൻ കുട്ടി എന്ന ബാവ എന്നിവർ വാടക കെട്ടിടങ്ങൾ നിർമ്മിച്ച് കൊടുക്കുകയുണ്ടായി.കൂടാതെ ശ്രീ കളളിയത്ത് മേനോൻ ബീരാവുണ്ണി,കാനാഞ്ചേരി മാമ്പ്ര ബാപ്പുതങ്ങൾ ,ശ്രീ.കെഎം കുഞ്ഞികോയ തങ്ങൾ തുടങ്ങിയ ഒട്ടേറെ വ്യക്തികൾ സഹകരിച്ച് പ്രവർത്തിച്ചതായും അറിയുന്നു. 184രൂപ മാത്രം വാടക നൽകുകയും പ്രാഥമിക സൗകര്യങ്ങൾ എല്ലാം നിർമ്മിച്ച് നൽകേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തതോടെഅന്നത്തെ കെട്ടിട ഉടമ,കുട്ടി ബീരാൻഎന്ന ബാവ ശ്രീ വാക്കയിൽ മുഹമ്മദ് എന്നവ്യക്തിക്ക് വിൽക്കകയും വാടക പ്രശ്നങ്ങൾ വർദ്ധിച്ചതോടെ അദ്ദേഹം ആസ്ഥാനം ശ്രീ കുരിക്കളകത്ത് അബ്ദുൾ ഹാജി എന്നിവർക്ക് കൈമാറുകയും ചെയ്തു.അദ്ദേഹം മരിച്ചപ്പോൾ ഭാര്യ സൈനബ സ്കൂൾ ഏറ്റെടുത്തു. ഭൗതികസൗകര്യങ്ങൾമെച്ചപ്പെടുത്താൻവാടകകെട്ടിടങ്ങൾക്ക് സർക്കാർഫണ്ട്അനുവധിക്കാത്തതിനാൽ സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ PTA യും സ്കൂൾ വെൽഫയർ കമ്മറ്റിയും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്തും 16.5 സെന്റ് വാങ്ങുകയുണ്ടായി.SSA ഫണ്ട് 23ലക്ഷവും കൽപ്പകൻഞ്ചേരി ഗ്രാമപഞ്ചായത്ത് ഫണ്ട് 4ലക്ഷവുമുപയോഗിച്ചാണ് 4ക്ലാസ് റൂമുകൾ നിർമ്മിച്ചിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.933215,75.990562|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19304
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ