"ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32040100414
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=673612
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=ghsskokkalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|ഉപജില്ല=ബാലുശ്ശേരി
വരി 33: വരി 33:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽപി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യുപി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 41: വരി 41:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=767
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1735
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 155: വരി 155:
|}
|}
{{#multimaps: 11.4455113,75.8008247| width=500px | zoom=13}}
{{#multimaps: 11.4455113,75.8008247| width=500px | zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:28, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.

ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ
വിലാസം
കോക്കല്ലൂർ

673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽghsskokkalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47050 (സമേതം)
യുഡൈസ് കോഡ്32040100414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ767
ആകെ വിദ്യാർത്ഥികൾ1735
അവസാനം തിരുത്തിയത്
12-01-202247050


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഴയ കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാല‌ഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർ‍ഡിന്റെ കീഴിൽ ബോർ‍ഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.

1924 ലാണ് ആറാംതരം ആരംഭിച്ചത്.പിന്നീട് ഏഴ്,എട്ട് സ്റ്റാൻ‍‍‍‍ഡേർഡുകളും ആരംഭിച്ചു.1959 ലാണ് ​​എട്ടാം തരം ഒഴിവാക്കി അപ്പർ പ്രൈമറി സ്കൂളായി മാറിയത്. ആരംഭദശയിൽ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച ചില പ്രഗത്ഭ അധ്യാപകരാണ് വി.പി കൃഷ്​ണൻ നമ്പ്യാർ, പാലക്കാട് സ്വദേശി നാരായണസ്വാമി, എം എസ്സ്.കൃഷ്ണയ്യർ, എൻ.കെ അപ്പുക്കുറുപ്പ്,പാച്ചർ മാസ്റ്റർ എന്നിവർ. എം കൃഷ്ണയ്യർ 1960ൽ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യുന്നതുവരെ സ്കൂളിന്റെ ഭാഗമായി ജീവിച്ച വ്യക്തിയായിരുന്നു.

1942 ലാണ് ഇ എസ്.എൽ സി.പബ്ലിക് പരീക്ഷ ആദ്യമായി സ്കൂളിൽ ആരംഭിച്ചത്. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസസങ്കല്പത്തിന്റെ ഭാഗമായി നെയ്ത്ത്,ആശാരിപ്പണി, കൃഷി എന്നീ തൊഴിൽ മേഖലകളിൽ പരിശീലനവും ഇവിടെ നടന്നിരുന്നു.

1980 ലാണ് ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തിയത്. ആവശ്യമായ സ്ഥലം നിലവിലില്ലാത്തതിനാൽ ഒരേക്കർ 40 സെന്റ് സ്ഥലം നാട്ടുകാർ പണം പിരിച്ചെടുത്തു വിലക്ക് വാങ്ങുകയായിരുന്നു. കുഞ്ഞിശങ്കരൻ നമ്പ്യാർ ആയിരുന്നു ആദ്യത്തെ ടീച്ചർ ഇൻ ചാർജ് .പിന്നീട് കണ്ണിയത്ത് അബ്ദുള്ള ആദ്യ ഹൈസ്കൂൾ ഹെ‍ഡ്‍മാസ്റ്ററായി നിയമിക്കപ്പെട്ടു.

കോളേജുകളിൽ നിന്നും പ്രീഡിഗ്രിവേർപ്പടുത്തുന്നതിന്റ ഭാഗമായി 1990-ൽ കേരളത്തിലെ 31 ഗവഃ ഹൈസ്കൂളുകളിൽ ഹയർസെക്കന്ററി കോഴ്‍സ് ആരംഭിച്ചു.ഹയർസെക്കൻഡറി സ്കൂൾ ആയി മാറിയ ഈ സ്കൂളിൽ വച്ച് 1990 ആഗസ്റ്റ് 6 ന് ആയിരുന്നു സംസ്ഥാനതല ഉദ്ഘാടനം.സയൻസ് ഗ്രൂപ്പാണ് ഇവിടെ അനുവദിക്കപ്പെട്ടത്.ആദ്യകാലത്ത് രണ്ടു ബാച്ചുകൾ അനുവദിച്ചു. ഉദ്ഘാടന ദിവസം ക്സാസ്. പി. വിജയൻ മാസ്റ്റർ ആണ് ,അങ്ങനെ അദ്ദേഹം കേരളത്തിലെ ആദ്യത്തെ ഹയർസെക്കന്ററി അധ്യാപകനായി.1990 ൽ അന്ന് ഹെഡ്‍മിസ്ട്രസ്സായിരുന്ന ടി സതീദേവിയാണ് പ്രഥമ പ്രിൻസിപ്പാൾ.


സ്കുളിന്റെ ചരിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ദുരന്തമാണ് 1994 ജൂലൈ13ന് സംഭവിച്ചത്. ഒരു താൽക്കാലികകെട്ടിടം കാറ്റിലുെ മഴയിലും നിലം പതിച്ച് നാലാം തരം വിദ്യാർത്ഥി പി. പി. നാസിഫ് അകാലമൃത്യുവിന് ഇരയായതാണ് ആ ദാരുണസംഭവം.

1983 മാർച്ചിലാണ് സ്കൂളിലെ പ്രഥമ എസ്.എസ്. എൽ. സി ബാച്ച് പരീക്ഷക്ക് ഇരുന്നത് . അന്നത്തെ ഏറ്റവും ഉയർന്നമാർക്ക് 514 (യു.കെ.അബ്ദുൽ ജബ്ബാർ).വടകര വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂളുകളിൽ ഏറ്റവും ഉയർന്ന വിജയശതമാവും ഇവിടെയായിരുന്നു(41%).1998ൽ ഹയർസെക്കന്ററി സയൻസ് ഗ്രൂപ്പിൽ സംസ്ഥാനതലത്തിൽ രണ്ടാംറാങ്ക് ലഭിച്ചത് ഈ വിദ്യാലയത്തിലെ അരവിന്ദിനാണ്.
നാട്ടുകാർ വിലയ്ക്കെടുത്ത് സർക്കാരിലേക്കു നൽകിയ ഒരേക്കർ 40 സെന്റിനു പുറമെ വടകര സ്വദേശികളായ സഫിയ,ഉമ്മർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ 63 സെന്റ് സ്ഥലം കൂടി ഉൾപ്പെട്ടതാണ് സ്കൂൾ കാമ്പസ്.18 മുറികളുള്ള മൂന്നുനിലകെട്ടിടത്തിനു പുറമെ 12 കെട്ടിടങ്ങൾ വേറയുണ്ട്.
ഇന്നത്തെ സ്കൂളിന്റെ ഉയർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ എ.സി.ഷൺമുഖദാസ്,കെ.മുരളീധരൻ,പി.കെ.കെ.ബാവ,സന്തോഷ് കുറുമ്പോയിൽ,കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ,കുഞ്ഞികൃഷ്ണമേനോക്കി,പുത്തുർ രാമകൃഷ്ണൻനായർ,തെയ്യത്താംകണ്ടി ഭാസ്കരൻ, ഒ.സി.മുഹമ്മദ് കോയ,ഇ.സി.കുട്ട്യാലി മാസ്റ്റർ.എ എം ഗോപാലൻ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.സ്കൂളിന് സ്ഥലം ലഭ്യമാക്കുന്നതിൽ പുന്നോട്ടുമ്മൽ ഗോപാലൻനായർ വഹിച്ച പങ്കു ചെറുതല്ല.


പാഠ്യ,പാഠ്യേതര രംഗങ്ങളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗവഃ ഹയർസെക്കന്ററി സ്കൂളുകളിലെന്നാണ് കോക്കല്ലൂർ.അതോടപ്പം തന്നെ സമൂഹത്തിനും കുടുംബത്തിനുമുതകുന്ന നല്ല മനുഷ്യരാകുകയാണ് വേണ്ടതെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ ഈ സ്ഥാപനം എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
ചരിത്രത്തിൽ നിന്നാണ് വർത്തമാവും ഭാവിയും പിറക്കുന്നത്. ശോഭനമായ ഭാവിയിലേക്കു കുതിക്കാനുള്ള ഊർജദായകമായ ഓർമ്മകളാണ് ഈ സ്ഥാപനത്തിന്റെ ചരിത്രം നമുക്കായി കാത്തുവെച്ചിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിന് 22 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. സയൻസ് ലാബ് ,ലൈബ്രററിയും കമ്പ്യുട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.

‌‌എം എൽ എ പുരുഷൻ കടലുണ്ടി സ്കൂളിന് അനുവദിച്ച 5 ക്ലാസ് മുറികൾ ജൂലൈ 4 ന് ഉദ്ഘാടനം ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

little kites

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

.

ടി കെ പ്രദീപ് കുമാർ
ലക്ഷ്മി ഭായ്
എ കെ ബാലൻ മാസ്റ്റർ
നാരായണൻ
ഗിരിജ മേനോൻ
സുകുമാരൻ
രാജേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.4455113,75.8008247| width=500px | zoom=13}}