"മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== ചരിത്രം == | == ചരിത്രം == |
11:44, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മീനടം ഈസ്റ്റ് സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
വട്ടക്കുന്ന് വട്ടക്കുന്ന് പി.ഒ. , 686516 , കോട്ടയം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഇമെയിൽ | cmslpsmeenadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33519 (സമേതം) |
യുഡൈസ് കോഡ് | 32101100305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | അജിബെൻ ജി |
പ്രധാന അദ്ധ്യാപിക | അജിബെൻ ജി |
പി.ടി.എ. പ്രസിഡണ്ട് | സജി ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിത ഷിബു |
അവസാനം തിരുത്തിയത് | |
12-01-2022 | 33519 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ വട്ടക്കുന്ന് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ XV-ാം വാർഡിൽ വട്ടക്കുന്ന് പ്രദേശത്ത് മീനടം ഈസ്റ്റ് സി.എം.എസ് എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഈ സ്‌കൂൾ ഏകദേശം 128 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്നു. അക്കാലത്ത് വട്ടക്കുന്നും സമീപ പ്രദേശങ്ങളും വനമേഖലയ്ക്ക് സമാനമായ ഭൂപ്രകൃതിയും ജനവാസം വളരെ കുറഞ്ഞതുമായ പ്രദേശമായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് വളരെ ദൂരത്തേക്ക് പോകേണ്ട സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈ കാലത്തെല്ലാം ഒരു സ്‌കൂളിനായി ഈ പ്രദേശത്തെ ജനങ്ങൾ ആഗ്രഹിക്കുകയും അതിനായി എല്ലാവരും ഒന്നിച്ചുചേർന്ന് കോട്ടയത്ത് മിഷനറിമാരുടെ ആസ്ഥാനത്ത് ചെന്ന് അവരോടപേക്ഷിക്കുകയും മിനഷനറിമാർ ഈ പ്രദേശം സന്ദർശിച്ച് വട്ടക്കുന്നിൽ പള്ളിയും പള്ളിക്കൂടവും പണിയുന്നതിന് അനുമതി നൽകുകയും ചെയ്തു. 1888 ൽ സി.എം.എസ് മിഷനറി ആയിരുന്ന റവ. എ. എഫ് പെയ്ന്റർ (ബെർമിംഗ് ഹാം ഇംഗ്ലണ്ട്) ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മിനഷറി. വട്ടക്കുന്നിൽ സ്‌കൂൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതിനെ തുടർന്ന് ചർച്ച് മിഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനി അടങ്ങിയ ആത്മീയ ഗുരുക്കന്മാരുടെ ആശീർവാദത്തോടെ ഈ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവർത്തനഫലമായി മീനടം ഈസ്റ്റ് സി.എം.എസ്. എൽ.പി.സ്‌കൂൾ ഇന്നു കാണുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. 1980ൽ സ്‌കൂൾ കെട്ടിടം പുതുക്കി പണിതു. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഒന്നേകാൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ കലാലയ മുത്തശ്ശി പ്രഗത്ഭരായ നിരവിധി വ്യക്തികളെ രാജ്യത്തിനു സംഭാവന ചെയ്തു എന്ന് അഭിമാനപൂർവ്വം പറയാം. ഒരു കാലഘട്ടത്തിൽ ഈ പ്രദേശത്തെ ഭൂരിപക്ഷം ജനങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസം നൽകിയ ഈ വിദ്യാലയം 2014-2015 വർഷത്തിൽ പഞ്ചരജത ജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഓഫീസ് റൂം, ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്കായി നാല് ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ റൂം, ഭക്ഷണം പാകം ചെയ്യുന്നതിനായി പാചകപ്പുര, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഉപയോഗിക്കുന്നതിനായി ഒന്ന് വീതം ടോയ്‌ലറ്റുകളും ഉണ്ട്. വിശാലമായ ഒരു മൈതാനവും, മഴവെള്ള സംഭരണിയും ഉണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
. ക്ലബ്ബ് പ്രവർത്തനങ്ങൾ
. വീട്ടിലൊരു നല്ല പാഠം (ഭവന സന്ദർശനം, കോർണർ പി.റ്റി.എ)
. ദിനാചരണങ്ങൾ
. ക്വിസ്സ് പ്രോഗ്രാം
ജൈവ കൃഷി
രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിഷരഹിതമായ പച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉൾപ്പെടുത്തുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി റീന റെയ്ച്ചൽ ജോൺ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി അജിബെൻ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ശ്രീമതി റീന റെയ്ചൽ ജോൺ, ശ്രീ. രഞ്ചിത് ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- സബ്ജില്ല പ്രവർത്തി പരിചയം മെറ്റൽ എൻഗ്രേവിംഗ് എ ഗ്രേഡ്
- സബ്ജില്ല കലോത്സവം സംഘഗാനം എ ഗ്രേഡ്
- സബ്ജില്ല കലോത്സവം ദേശഭക്തിഗാനം എ ഗ്രേഡ്
ജീവനക്കാർ
അധ്യാപകർ
1. ശ്രീമതി അജിബെൻ. ജി
2. ശ്രീമതി റീന റെയ്ച്ചൽ ജോൺ3
3. ശ്രീ. രഞ്ചിത് ചാക്കോ
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 1997-2000 ശ്രീമതി പി.എ അന്നക്കുട്ടി
- 2000-2004 ശ്രീ. കെ.എം. ജോൺ
- 2004-2016 ശ്രീമതി ലീലാമ്മ ജേക്കബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ. റ്റി. ജോർജ്ജ് ജോസഫ്, തറയത്ത് IAS
2. ശ്രീ. കെ.റ്റി. ചാക്കോ,കയ്യാലാത്ത് IAS
3. ശ്രീ. കെ.റ്റി. ജോസഫ്, കയ്യാലാത്ത് (കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ)
4. ഡോ. ജോസ് ഫിലിപ്പ്, തറയത്ത് (അക്കാഡമിക് & ശാസ്ത്രമേഖല)
5. ഡോ. തോമസ് പി. ജോർജ്ജ്, പുതുവൽമറ്റം (അക്കാഡമിക് & ശാസ്ത്രമേഖല)
വഴികാട്ടി
{{#multimaps:9.548632,76.628856|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33519
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ