"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 168: | വരി 168: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ | *ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ മുഹമ്മ വഴി ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം. | ||
'''.''' ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം <br> | |||
<br> | |||
---- | ---- | ||
{{#multimaps:9.492127, 76.343933|zoom=20}} | {{#multimaps:9.492127, 76.343933|zoom=20}} |
15:20, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഇമെയിൽ | 34240cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34240 (സമേതം) |
യുഡൈസ് കോഡ് | 32110400609 |
വിക്കിഡാറ്റ | Q87477707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 439 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | കെ .എസ് .ലാലിച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
11-01-2022 | CMS34240 |
ചരിത്രം
■ ■ ""മുഹമ്മ,സി. എം.എസ്. എൽ. പി സ്കൂൾ"" -- ചരിത്രം
കിഴക്കിന്റെ വെനീസായി അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ.
ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
■ ക്ലാസ് മുറികൾ ഹൈടെക്
■ കെട്ടിടങ്ങൾ
■ കളിസ്ഥലം
■ കുടിവെള്ള സൗകര്യം
■ പാചകപ്പുര
■ ഭക്ഷണഹാൾ
■ നിലവാരമുള്ള അദ്ധ്യാപക പരിശീലനം
■ ഔഷധത്തോട്ടം
■ പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
■ ■ ■ സ്കൂൾ സംഭാവന ചെയ്ത മികച്ച വ്യക്തിത്വങ്ങൾ
■ പ്രശസ്ത ബാലസാഹിത്യകാരൻ - മുഹമ്മ രമണൻ
■ സംസ്ഥാന നാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ സിനിമ ഡോക്യുമെന്ററി സംവിധായകൻ - മാത്യു പോൾ
■ സംസ്ഥാന സർക്കാരിന്റെ മികച്ച സംവിധാനത്തിനുള്ള അവാർഡ് പലപ്രാവശ്യം കരസ്ഥമാക്കിയ ടെലിസീരിയൽ സംവിധായകൻ - സിബി യോഗ്യവീട്
■ മുൻമന്ത്രി - സുശീലാ ഗോപാലൻ
■ സിനിമ നാടക സംഗീത സംവിധായകൻ- ആലപ്പി ഋഷികേശ്
■ മുഹമ്മ യുടെ ശില്പി - സി കെ കുഞ്ഞികൃഷ്ണൻ
■ ദേശീയ കായിക പ്രതിഭകൾ- ബോബി സാബു ഉണ്ണികൃഷ്ണൻ സി.ഡി
■ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ശിഷ്യൻ - അലക്സാണ്ടർ
■ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ - കെ വി. ദയാൽ
■ ■ അക്ഷരവെളിച്ചവുമായി...
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡുണ്ട്. ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '
അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്
തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു.. ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...
■ ■ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master
ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ മൂന്ന് തവണ മികച്ച Cub Master ആയി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മ സിഎംഎസ് എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് റാഫി, സ്റ്റേറ്റ് സെക്രട്ടറി ശ്രീ.പ്രദീപ്കുമാർ സാർ നിന്നും ഉപഹാരം സ്വീകരിക്കുന്നു...!!
■ ■ ജില്ലാ കർഷക അവാർഡു നേട്ടവുമായി 🏆 മുഹമ്മ സിഎംഎസ് എൽപി സ്കൂൾ...!!!
■ ■ മികവിന്റെ നേർകാഴ്ചയുമായി വീണ്ടും മുഹമ്മ സിഎംഎസ് സ്കൂൾ
എൽ എസ് എസ് ,യു എസ് എസ് പരീക്ഷകൾക്ക് പ്രാധാന്യമില്ലാതിരുന്ന കാലം പഴങ്കഥ. ഇന്ന് ഈ പരീക്ഷകൾക്ക് പൊതുവിദ്യാലയങ്ങളിൽ ഏറെ പ്രാധാന്യമുണ്ട്. സ്കൂളുകളുടെ മികവിന്റെ ഘടകങ്ങളിലേക്ക് ഇതും കടന്നു വരുന്നു.മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ 11 വിദ്യാർഥികളാണ് എൽഎസ് എസ്സ് സ്കോളർഷിപ്പ് കരസ്ഥമാക്കിയത്.വിജയികൾക്കും ഇവരെ പരിശീലിപ്പിച്ച പ്രിയ ജോളി ടീച്ചറിന്റെ നേതൃത്വത്തിലുള്ള അധ്യാപകർക്കും അനുമോദനങ്ങൾ...
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നോ കെ.എസ് .ആർ .ടി .സി .സ്റ്റാൻഡിൽ നിന്നോ മുഹമ്മ വഴി ആലപ്പുഴ പോകുന്ന ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം.
. ആലപ്പുഴ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും മുഹമ്മ വഴി ചേർത്തല,വൈക്കം ,കോട്ടയം പോകുന്ന ബസിൽ കയറിയാൽ സ്കൂളിന് മുൻപിൽ ഇറങ്ങാം
{{#multimaps:9.492127, 76.343933|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34240
- 1850ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ