സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ, മുഹമ്മ -- ക്ലബ്ബുകൾ


പരിസ്ഥിതി ക്ലബ്

മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾശേഖരിക്കുക.
  • ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക,വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
  • ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
  • പച്ചക്കറിതോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
  • ശലഭപാർക്ക്‌ നിർമാണം.
  • പ്രകൃതിനടത്തം
  • ഇലആൽബം.
  • Plants around us എന്നപേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
  • മേനിപറച്ചിൽ
  • സസ്യസംരക്ഷണം (പ്ലാക്കാർഡ്,പോസ്റ്റർ )
  • വിത്തുശേഖരണം

വിദ്യാരംഗം കലാസാഹിത്യവേദി

ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  • പുസ്തക പരിചയം
  • കവിത ആലാപനം
  • നാടൻപാട്ട് ആലാപനം
  • കവിത രചന
  • കടങ്കഥ
  • കഥാരചന
  • ബന്ധപ്പെട്ട വിഷയത്തിലെ കവിത /കഥ ശേഖരണം
  • സാഹിത്യകാരെപരിചയപ്പെടൽ
  • അടിക്കുറിപ്പ് നിർമാണം
  • തലക്കെട്ട് നൽകൽ
  • അന്നമ്മ M.Y സ്റ്റാഫ് സെക്രട്ടറി സഥാനത്തോടൊപ്പം വിദ്യാരംഗം കൺവീനറായും പ്രവർത്തിക്കുന്നു..

Walk with Scholers

   പ്രതിഭാ ശാലികളെ  കണ്ടെത്തി അവർക്ക് പ്രത്യേകം groupe ഉം പ്രവർത്തനങ്ങളും നൽകി. അതിമിടുക്കരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു....

Sr.Assistant Sissy Mathew നേതൃത്വം നൽകുന്നു...


ഗണിത ക്ലബ്

ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. ഗണിത ഗാനം
  2. Puzzle
  3. Ouiz
  4. Geometrical patterns വരക്കൽ/സ്വന്തമായി നിർമ്മിക്കൽ
  5. വിവിധ തരം ഗണിത കേളികൾ
  6. ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
  7. അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
  8. അളവ് പാത്രങ്ങൾ ശേഖരിക്കൽ

തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

Eco Club

    കാർഷിക സംസ്ക്കാരം വീട്ടിലും വിദ്യാലയത്തിലും. ഇതിലൂടെ പുതുതലമുറ പ്രകൃതിയെ തുറന്ന പാഠംപുസ്തകമാകട്ടെ, ശലഭോദ്യാനം, പൂന്തോട്ടമൊരുക്കൽ , കുട്ടിക്കർഷകർ ECO Club പ്രവർത്തനങ്ങൾ നടന്നുവരുന്നു.. 50 കുട്ടികൾ ഇതിൽപ്രവർത്തിക്കുന്നു..

SRG കൺവീനർ ഷേർളി N.M നേതൃത്വം നൽകുന്നു...


ENGLISH കബ്ബ്

1. Action song

2. Story telling

3. Riddles

4. Cross word

5. Story writing

6. Adding more lines

7. Chatting in English

തുടങ്ങിയ പ്രവർത്തങ്ങളിലൂടെ English learning and speaking ability വർധിപ്പിക്കുന്നു.

കബ്ബ് & ബുൾബുൾ

       സ്റ്റോറ്റിന്റെ പരീക്ഷയായ ചതുർത്ഥചരൺ 5 പേർ പാസായി, രാഷ്ടപതി അവാർഡായ  ഗോൾഡൻ ആരോയ്ക്ക് 5 പേരേയും അയച്ചിട്ടുണ്ട്...രാഷ്ട്രഗാൻ എന്ന മത്സരത്തിൽ പങ്കെടുത്ത  പത്തോളം കുട്ടികൾ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. കബ്ബ് മാസ്റ്റർ ശ്രീ. മുഹമ്മദ് റാഫി മക്കളോടൊപ്പം പ്രവർത്തന പരിപാടിക്കും നേതൃത്വം നൽകുന്നു...

ബുൾബുൾ വിംഗും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.. 9 കുട്ടികൾ ഹീരക് പങ്ക് പരീക്ഷ പാസായി.. Flock leader Smt.Jinumol V.A


സയൻസ് ക്ലബ്

എല്ലാ മാസത്തിലെയും ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച്ച മീറ്റിംഗ് കൂടി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. ഓരോ വർഷവും ഓരോ വിഷയവും ആയി ബന്ധപ്പെട്ട ശേഖരണം (മണ്ണ്, വേര്, വിത്ത്, ഇല )
  2. പതിപ്പ് നിർമാണം
  3. ചിത്ര പ്രദർശനം
  4. വിവിധതരം ഭക്ഷ്യ യോഗ്യമായ ഇലകൾ ഉപയോഗിച്ച് ഉള്ള വിഭവങ്ങൾ തയ്യാർ ആക്കുകയും പ്രദർശനവും
  5. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പരീക്ഷണങ്ങൾ കുട്ടികൾ വീട്ടിൽ വെച്ച് ചെയ്തു നോക്കി മാസത്തിൽ ഒരു ദിവസം സ്കൂളിൽ അവതരിപ്പിക്കാൻ ഉള്ള അവസരം നൽകുന്നു
  6. ശാസ്ത്ര മാഗസിൻ (ശാസ്ത്രജ്ഞൻ മാരുടെ ചിത്രങ്ങളും, പേരുകളും, പ്രധാന കണ്ടു പിടിത്തങ്ങളും
  7. പ്രകൃതി ദുരന്തങ്ങൾ വരാനുള്ള സാഹചര്യം മനസ്സിലാക്കുകയും അവ വരാതിരിക്കാൻ ഉള്ള മാർഗങ്ങൾ കണ്ടെത്തുകയും അതി ജീവന മാർഗങ്ങൾ കണ്ടെത്തി പറയുകയും ചെയ്യുന്നു.

സർഗ്ഗവേദി

      ആഴ്ചയിലൊരിക്കൽ സാഹിത്യവേദി, എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഭംഗിയായി  നടത്തപ്പെടുന്നു.... Google Meet ആയിട്ടും ക്ലാസ് ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്യതും നടത്തപ്പെടുന്നു.. മുതിർന്ന ക്ലാസുകളിൽ കുട്ടികൾ തന്നെ നേത്വതൃം  നൽകുന്നു... Smt.Sheena N J ചുമതല വഹിക്കുന്നു...

Moral Club

   മഹത് വചനങ്ങൾ ശുഭചിന്തകൾ എല്ലാ ദിവസങ്ങളിലും അധ്യാപക ഗ്രൂപ്പിലും നൽകുന്നു... ഗുണപാഠ കഥകൾ ആഴ്ചയിലൊരിക്കൽ ഗ്രൂപ്പിൽ നൽകുന്നു....

മക്കളോടൊപ്പം

    ശാസ്ത്ര സാഹിത്യ പരീക്ഷിത്തും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചുനടത്തുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ രക്ഷിതാക്കൾക്കുവേണ്ടി 4 RPമാർ നേതൃത്ത്വത്തിൽ ക്ലാസുകൾ നൽകി....ഇതിന്റെ ചുമതല മുഹമ്മദ് റാഫി വഹിക്കുന്നു...

സ്മാർട്ട്  എനർജി പ്രോഗ്രാം

     ഊർജ്ജസംരക്ഷണത്തിനുള്ള അവബോധം കുട്ടിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ നൽകി വരുന്നു.., കൂടാതെ Hello English പ്രവർത്തനം ശ്രീമതി. അനീറ്റ ചുമതല വഹിക്കുന്നു...

വീട് ഒരു വിദ്യാലയം

വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ  പഠനനേട്ടം ഉറപ്പാക്കുന്നതിന് പഠനമുറി.. വീട്ടിൽ ഒരു കൃഷി തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം  നൽകി പ്രവർത്തനം നടത്തി വരുന്നു...

പോഷൻ അസംബ്ലി

                   2021 സെപ്റ്റംബർ ദേശീയ പോഷൻ മാസയി ആചരിക്കുന്നതിന്റെ  ഭാഗമായി കുട്ടികൾ പോഷാകാഹാര കുറവിനെ സംബന്ധിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള അവബോധം നൽകുന്നതിനുള്ള ക്ലാസുകൾ സംഘടിപ്പിച്ചു....ഇതിന്റെ ഭാഗമായ Online QUiZ ൽ പങ്കെടുത്ത് 376 കുട്ടികൾ സർട്ടിഫിക്കറ്റ്  കരസഥമാക്കി....