"എ ജെ ബി എസ് പുത്തിഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ ഉറുമി | |പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ ഉറുമി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ | |എം.പി.ടി.എ. പ്രസിഡണ്ട്=രാജശ്രീ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=AJBS PUTHIGE.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
13:47, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ ജെ ബി എസ് പുത്തിഗെ | |
---|---|
വിലാസം | |
PUTHIGE PUTHIGE പി.ഒ. , 671321 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 11 - 11 - 1930 |
വിവരങ്ങൾ | |
ഫോൺ | 04998 246200 |
ഇമെയിൽ | 11320puthige@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11320 (സമേതം) |
യുഡൈസ് കോഡ് | 32010200204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കുമ്പള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
താലൂക്ക് | മഞ്ചേശ്വരം |
ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തിഗെ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 398 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു. ആർ |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ ഉറുമി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജശ്രീ |
അവസാനം തിരുത്തിയത് | |
10-01-2022 | 11320shoolwiki |
ചരിത്രം
അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരൻ നമ്പ്യാരുടെ മേൽനോട്ടത്തിൽ ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. ഒന്നുമുതൽ നാലുവരെ മലയാളത്തിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നൽകിവരുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളിൽനിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികൾ നിരവധിയാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഞങ്ങളുടെ കുട്ടികൾ നേടിയ നേട്ടങ്ങൾ ജില്ലാതലങ്ങളിൽവരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്‌മേള തുടങ്ങിയവയിലെ നേട്ടങ്ങൾ അവയിൽ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നൽകിവരികയും ചെയ്യുന്നു. 2006 മുതൽ പ്രീ പ്രൈമറി വിഭാഗവും സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. 80ലേറെ കുട്ടികൾ പ്രീ പ്രൈമറയിൽ 2016-17 അധ്യയന വർഷം പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങൾ, വിവിധ വിഷയങ്ങളിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികൾ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്‌കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളിൽനിന്നുപോലും കുട്ടികൾ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എട്ട് ടോയ് ലറ്റുകൾ.
- കുടിവെള്ള സൗകര്യത്തിനായി കുഴൽക്കിണർ
- ചുറ്റുമതിൽ
- അംഗപരിമിതർക്കായുള്ള റാമ്പും റെയിലും
- ഉച്ചഭക്ഷണ പാചകത്തിനായുള്ള അടുക്കള
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
- ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയിൽ പങ്കാളിത്തവും മികച്ച വിജയവും
- മെട്രിക് മേളയിൽ തിളക്കമാർന്ന വിജയങ്ങൾ
- വിദ്യാലയ സർഗവേളകൾ
- ദിനാചരണ പരിപാടികൾ
- ഈസി ഇംഗ്ലീഷ് ക്യാമ്പുകൾ
- ഫീൽഡ് ട്രിപ്പുകൾ
- സർഗാത്മക ക്യാമ്പുകൾ
മാനേജ്‌മെന്റ്
എം.ശങ്കരൻ നമ്പ്യാർ
മാനേജർ
അശോക് കുമാർ സി.എം
(മാനേജർ ഇൻ ചാർജ്)
(സിംഗിൾ മാനേജ് മെൻറ്)
മുൻ മാനേജർമാർ
- സങ്കപ്പ റൈ
- ദൂമണ്ണ റൈ
- ഗുഡ്ഡപ്പ റൈ
- വേണുഗോപാല റൈ
മുൻസാരഥികൾ
- സങ്കപ്പ റൈ
- ദൂമണ്ണ റൈ
- ബാലകൃഷ്ണ റൈ
- പി. കാവേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കാസർഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനം ജനകീയമാക്കിയ യുവകലാകാരന്മാരായ ശ്രീഹർഷൻ, ശ്രീനിവാസ്, അജിത്ത്, അശ്വിൻ എന്നിവർ പുത്തിഗെ എജെബി സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. എടനീർ യക്ഷഗാന കലാമണ്ഡലത്തിൽ നിന്നുമാണ് ഇവർ യക്ഷഗാനം അഭ്യസിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിലും കന്നഡയിലും യക്ഷഗാനം അവതരിപ്പിച്ച് ജനശ്രദ്ധനേടിയിട്ടുണ്ട്
വഴികാട്ടി
1.കുമ്പള റെയിൽവേ സ്റ്റേഷൻ/ ബസ്റ്റാന്റിൽനിന്നും ബസ് മാർഗം സീതാംഗോളി എത്തി പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 15 കിലോമീറ്റർ 2.കാസർഡോഡ് നിന്നും ബസ് മാർഗം വിദ്യാനഗർ വഴി സീതാംഗോളി എത്തുക. പെർള റോഡിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ആകെ 20 കിലോമീറ്റർ
{{#multimaps:12.6028,75.0504 |zoom=13}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11320
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ