"നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 122: | വരി 122: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
{{#multimaps:9.6077063, 76.5312395|zoom=8}} |
12:54, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ് | |
---|---|
വിലാസം | |
എസ്.എച്ച്.മൗണ്ട്. നട്ടാശ്ശേരി എസ്.എച്ച്.മൗണ്ട് പി.ഒ. , 686006 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | stmarcellinaslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33246 (സമേതം) |
യുഡൈസ് കോഡ് | 32100700411 |
വിക്കിഡാറ്റ | Q87660376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സി.മോളി എം |
പ്രധാന അദ്ധ്യാപിക | സി.മോളി എം |
പി.ടി.എ. പ്രസിഡണ്ട് | കലേഷ് രാജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
06-01-2022 | 33246 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ച തിമിർത്താടിയ ഒരു കാലം....... നമ്മുടെ നാടും നഗരവുമൊക്കെ ജാതിമതഭേദമന്യേ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ അടിമകളായിരുന്ന കാലം.... ഭാരതത്തിന്റെ വീരപുത്രന്മാർ സ്വതന്ത്ര്യത്തിനായി പടപൊരുതുന്ന നാളുകൾ...... അടിമത്വത്തിന്റെ കാലഘട്ടമാണെങ്കിലും അവർ നമ്മുക്കു ചെയ്തു തന്ന ചില കാര്യങ്ങളൊക്കെ നമ്മുടെ ഭാവിജീവിതത്തിന് മുതൽക്കൂട്ടായിത്തീർന്നത് വിസ്മരിക്കാനാവില്ല. അവയിലൊന്നാണ് അവർ നടപ്പിലാക്കിയ വിദ്യാഭ്യാസ രീതി. അതു വഴി നമ്മുക്ക് നമ്മെ മനസ്സിലാക്കാനും പ്രവർത്തിക്കാനുമായതാണ് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ നമ്മെ പ്രാപ്തരാക്കിയത്. അങ്ങിനെയുള്ള ആ കാലഘട്ടത്തിലാണ് ഇന്നത്തെ കോട്ടയം പട്ടണത്തിനടുത്ത് മീനച്ചിലാറിന്റെ കുഞ്ഞോളങ്ങൾ തഴുകുന്ന നട്ടാശ്ശേരിയെന്ന പ്രകൃതി സുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയക്കുന്നിൽ സെന്റ് മർസലിനാസ് എൽ.പി.സ്കൂൾ സ്ഥാപിതമായത് . ഈ പ്രദേശത്തിന്റെ ജീവനാഡിയായ വിസിറ്റേഷൻ സന്ന്യാസിനി സമൂഹത്തിന്റെ മഠത്തിനോടനുബന്ധിച്ച് കോട്ടയം രൂപതയുടെ മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ 1923- ജൂൺ മാസം ഒന്നാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. തിരുവസ്ത്രധാരികളും കർമ്മനിരതരുമായ സന്ന്യാസിനി ശ്രേഷ്ഠകളുടെ നേതൃത്വത്തിൽ രണ്ടു ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ സ്കൂൾ രണ്ടുവർഷത്തിനുള്ളിസ്‍ തന്നെ നൂറോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി. എസ്.എച്ച്.മൗണ്ടിൽ ആദ്യം സ്ഥാപിതമായത് ആൺകുട്ടികൾക്ക് മാത്രമായുള്ള സെന്റ് മാത്യൂസ്‍ എൽ.പി.സ്കൂൾ ആയിരുന്നു. പിന്നീട് സേക്രട്ട് ഹേർട്ട് ഹൈസ്കൂൾ സ്ഥാപിതമായി. രൂപതയിൽ മറ്റു പല സ്ഥാപനങ്ങളുണ്ടായിരുന്നുവെങ്കിലും പെൺകുട്ടികൾക്കായി നല്ലൊരു സ്കൂൾ ഇവിടെ ആവശ്യമായിരുന്നു. ഇതിൽ വിഷമിച്ച ചൂളപ്പറമ്പിൽ പിതാവ് പല നല്ല ആളുകളുടെയും സഹായത്തോടെ ഒരു മഠവും ഒരു സ്കൂൾ കെട്ടിടവും പണിതീർക്കുകയായിരുന്നു. അന്നത്തെ അതിനായുള്ള ചിലവ് ആറായിരത്തി അഞ്ഞൂറ് രൂപയായിരുന്നു. ആദ്യ സ്കൂൾ മാനേജർ കാമശ്ശേരി പീലിപ്പച്ചൻ ആയിരുന്നു. ആദ്യ കറസ്പോണ്ടന്റ് തയ്യിൽ കുഞ്ഞുമറിയം(സിസ്റ്റർ.മറിയം ബെർണർദിത്ത) എന്നിവരുമായിരുന്നു.
സ്കൂളിന്റെ നവതി വർഷത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിച്ചു പണിയുന്നതിനായി 16/02/2015 -ൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 25/02/2015 -ൽ കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് തറക്കല്ലിടുകയും 29/12/2015- ൽ പുതിയ മൂന്നു നില മന്ദിരത്തിന്റെ വെഞ്ചെരിപ്പു കർമ്മം നിർവ്വഹിക്കുകയും ചെയ്തു. കോട്ടയം കോർപ്പറേറ്റ് സെക്രട്ടറിയായിരുന്ന ബഹു.തോമസ് ആദോപ്പള്ളിലിന്റെ നിർദ്ദേശപ്രകാരം സ്കൂൾ മാനേജർ സി. ലൂസിന എസ്.വി.എം ന്റെ നേതൃത്വത്തിൽ വിസിറ്റേഷൻ കോൺഗ്രിഗ്രേഷന്റെ ചുമതലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്. വിസിറ്റേഷൻ സുപ്പീരിയൽ ജനറൽ സി. ആൻ ജോസ് എസ്.വി.എം, കൗൺസിലർമാരായ സി.സുനിത എസ്.വി.എം, സി.ആൻമരിയ എസ്.വി.എം, സി. തോംസിൻ എസ്.വി.എം, സി. അനിജ എസ്.വി.എം, ഹെഡ്മിസ്ട്രസ്സ് സി.ലിസിൻ.എസ്.വി.എം എന്നിവരായിരുന്നു നേതൃത്വം വഹിച്ചിരുന്നത്. നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് സെക്രട്ടറി ഫാ.തോമസ് എടത്തിപ്പറമ്പിൽ ആണ്.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളിലായി വിശാലമായ എട്ടു ക്ലാസ്സ് മുറികളും ഫാനുകൾ, ഫർണ്ണീച്ചറുകൾ എന്നിവ സഹിതം വിശാലമായ പഠന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ലെ ലെവൽ വാട്ടർടാങ്കും മഴവെള്ള സംഭരണിയും കുട്ടികൾക്കാവശ്യമായ ജല ലഭ്യത സാധ്യമാക്കുന്നു. വൃത്തിയും ശുചിത്വവുമുള്ള ശുചീകരണമുറികളും വിശാലമായ മുറ്റവും കുട്ടികൾക്ക് അനുയോജ്യമാരീതിയിലാണ് പണി കഴിപ്പിച്ചിരിക്കുന്നത്. ചുറ്റുമതിലിനാൽ സംരക്ഷിതമായ സ്കൂൾ കോമ്പൗണ്ടും കുട്ടികൾക്ക് ഗതാഗത സൗകര്യവും ലഭ്യമാണ്. എട്ടു കമ്പ്യൂട്ടറുകളും ലാപ്ടോപ്പും സഹിതമുള്ള അതിവിശാലമായ കമ്പ്യൂട്ടർ ലാബും വൈഫൈ ഉൾപ്പെടെയുള്ള ഇൻറർ നൈറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപക
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി 1 ചെറിയാൻ 23.5.1917 2 വറുഗീസ് 4.5.1923 3 വി.സി. മാത്യു 2.6.1940 4 എം. ഐപ്പ് 7.6.1954 17 ഏലിയ മാത്യു 30.9.1972
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
വഴികാട്ടി
{{#multimaps:9.6077063, 76.5312395|zoom=8}}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33246
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ