"ഗവ. ഹയർസെക്കന്ററി സ്കൂൾ, പെരിങ്ങര/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
==കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ== | ==കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ== | ||
<big>പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.</big> | <big>പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.</big> | ||
23:25, 27 നവംബർ 2020-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗോൾഡൺ ജൂബിലി
ഈ സ്കൂൾ നാട്ടുകാർ പണി കഴിപ്പിച്ചു സംഭാവന ചെയ്തതാകയാൽ അതിന് അൻപതു വയസ്സു തികയുന്ന വസ്തുത ബഹുമാനപ്പെട്ട നാട്ടുകാരെ അറിയിക്കണമെന്നും അവരുടെ അഭിപ്രായം അറിഞ്ഞും അനുസരിച്ചും പ്രവർത്തക്കണമെന്നും അദ്ധ്യാപകർക്ക് ഉണ്ടായ ചേതോവികാരത്തിൻ്റ ഫലമായി 07-02-65 ൽ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , രക്ഷകർത്താക്കൾ , പൂർവ്വ വിദ്യാർത്ഥികൾ , പൂർവ്വാദ്ധ്യാപകർ തുടങ്ങി വിവിധ നിലയിലുളളവരുടെ ഒരു ആലോചനായോഗം കൂടുകയും, ആഘോഷങ്ങൾ സജ്ജീകരിക്കാനും സ്കൂളിൻ്റ അപ്ഗ്രേഡിങ് ഉൾപ്പെടെയുളള ഉന്നമന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും തീരുമാനിക്കുകയും ചെയ്തു. അതിലേക്ക് ഒരു കമ്മിറ്റി യെ തിരഞ്ഞെടുക്കുകയും തുടർന്നുളള പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെടുകയും ചെയ്തു.
കനകജൂബിലി ആഘോഷ പരിപാടികൾ
ഒന്നാം ദിവസം(09-05-1965ഞായർ)
8.30 A.M.- പതാക ഉയർത്തൽ
ശ്രീ. സി.കെ. പരമേശ്വരൻ പിളള(സ്വാഗതസംഘാദ്ധ്യക്ഷൻ)
10-1 വരെ - കായിക മത്സരങ്ങൾ
5 P.M മുതൽ - ഉത്ഘാടന സമ്മേളനം
അദ്ധ്യക്ഷൻ - Dr.ജോർജ്ജ് കുരുവിള B.A., M.B.B.S. (മുനിസിപ്പൽ ചെയർമാൻ തിരുവല്ലാ)
ഉത്ഘാടനം - പത്മശ്രീ കെ.എം. ചെറിയാൻ M.A.(ചീഫ് എഡിറ്റർ , മലയാള മനോരമ)
സ്വാഗതം - ശ്രീ സി. കെ. പരമേശ്വരൻ പിളള
റിപ്പോർട്ടു വായന - കെ.ജി. കരുണാകരൻ നായർ(ഹെഡ്മാസ്റ്റർ)
പ്രസംഗങ്ങൾ - ശ്രീമതി പി. സുന്ദരീഭായി B.A.L.T (D.E.O തിരുവല്ല)
ശ്രീ. ജി. കുമാരപിളള M.A.
ശ്രീ. വി. മാധവൻ നായർ B.A.L.T.
കൃതജ്ഞത - ശ്രീ. എൻ. എസ്. പ്രഭാകരൻപിളള (കൺവീനർ)
ജനഗണമന
രാത്രി 10മുതൽ ഡാൻസ്
S.S.L. നൃത്ത കലാവേദി, വളളംകുളം
രണ്ടാം ദിവസം (10-05-1965 തിങ്കൾ)
രാവിലെ 10-12 വരെ - വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, കലാമത്സരങ്ങളും
ഉച്ചയ്ക്ക് 3-5 വരെ - പ്രസംഗമത്സരം, വടംവലി
5 മുതൽ - സമാപനസമ്മേളനം
അദ്ധ്യക്ഷൻ - Dr. ജോർജ്ജ് തോമസ് M.A Ph.D(മാനേജിംഗ് എഡിറ്റർ, കേരളദ്ധ്വനി)
സ്വാഗതം - ശ്രീ. തോമസ് കുന്നുതറ
പ്രസംഗങ്ങൾ - ശ്രീ. അലക്സാണ്ടർ B.A., കാരയ്ക്കൽ
ശ്രീ. എൻ ഗോപാലകൃഷ്ണപിളള B.A B.L.
ശ്രീ. വി. പി. പി. നമ്പൂതിരി M.A. Ex. M.L.A
സമ്മാനദാനം - (അദ്ധ്യക്ഷൻ)
കൃതജ്ഞത - കെ. ജി. കരുണാകരൻ നായർ (ഹെഡ്മാസ്റ്റർ)
ജനഗണമന
രാത്രി 9 മുതൽ - വയലിൻ കച്ചേരി - ശ്രീ. V.K. കൃഷ്ണൻ നമ്പൂതിരി & പാർട്ടി
രാത്രി 10 മുതൽ - ഗാനമേളയും നാടകങ്ങളും (പൂർവ്വ വിദ്യാർത്ഥികൾ)
ശതാബ്ദിയാഘോഷം
സ്കൂളിന്റെ ശതാബ്ദി ആഘോഷം ചർച്ചചെയ്യുന്നതിനും ഏറ്റെടുക്കുന്നതിനുമായി 2015 ജനുവരി 10 ശനിയാഴ്ച എസ് എം സി ചെയർ പേഴ്സൺ അമ്പിളി ജി നായരുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈപ്പൻ കുര്യൻ ഉത്ഘാടനം ചെയ്തു . 101 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയുടെ ചെയർമാനായി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാം ഈപ്പൻ , ജനറൽ കൺവീനറായി സ്കൂൾ ഹെഡ്മിഡ്ട്രസ്സ് റ്റി .രാധ എന്നിവരെ തിരഞ്ഞെടുത്തു. റ്റി രാധ സർവീസിൽ നിന്നും വിരമിച്ചതിനെ തുടർന്നു ഹെഡ്മിസ്ട്രസ്സ് ആയി നിയമിക്കപ്പെട്ട പി ആർ പ്രസീന ജനറൽ കൺവീനറായി . പി ആർ പ്രസീന തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ആയി സ്ഥലം മാറി പോവുകയും ഹെഡ്മിസ്ട്രസ്സ് ആയി നീയമിതയായ ആനിയമ്മ ചാണ്ടി ജനറൽ കൺവീനർ ആകുകയും ചെയ്തു. തുടർച്ചയായുണ്ടായ ആ മാറ്റങ്ങൾ നമ്മുടെ ശതാബ്ദി ആഘോഷത്തിന്റെ പ്രവർത്തനങ്ങളെ ചെറിയ തോതിലെങ്കിലും പിന്നോട്ടടിപ്പിക്കുന്ന സ്‌ഥിതിയുണ്ടായി .
ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം 2015 മാർച്ച് 28 ശനിയാഴ്ച അഡ്വ. മാത്യു റ്റി തോമസ് എം എൽ എ യുടെ അധ്യക്ഷതയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ നിർവ്വഹിച്ചു . കലാപരിപാടി ഉദ്ഘാടനം ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മിനോൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയിരുന്ന അംബിക മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിൽ മേരി ചെറിയാൻ , ഗ്രാമപഞ്ചായത്തഗങ്ങളായ ആശാ ദേവി , ശശികുമാർ , ജയശ്രീ നെന്മേലിൽ , ചെയർ പേഴ്സൺ അമ്പിളി ജി നായർ എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സാം ഈപ്പൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അജയകുമാർ നന്ദിയും പറഞ്ഞു.
സംഘാടക സമിതിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഏറ്റെടുത്തു നടത്താൻ കഴിഞ്ഞു. 2015 ഏപ്രിൽ 23,24 തീയതികളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ 'കൂട്ടുകാർ' വളരെ ശ്രദ്ധേയമായി. നാടൻപാട്ടുകളുടെ കുലപതി സി.ജെ കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തി പരിചയവുമായി കെ രാജൻ, സംവാദവുമായി രാജേഷ് വളളിക്കോട്, ട്രാഫിക് ബോധവത്കരണ ക്ലാസ്സുമായി തിരുവല്ല എം. വി. ഐ. ഇ. പി പ്രദീപ് തുടങ്ങിയവർ ക്യാമ്പിനെ സമ്പന്നമാക്കി. കുട്ടികൾ തന്നെ ഉദ്ഘാടകരായ ക്യാമ്പിൻെറ രണ്ടാം ദിനം സ്‌കൂളിൽ വിളയിച്ചിരുന്ന ജൈവപച്ചക്കറി , ക്യാമ്പിൽ കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകളിൽ എല്ലാവർക്കും നല്കി. 60കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച 'ഒരു വട്ടം കൂടി' പൂർവ്വാദ്ധ്യാപക - വിദ്യാർത്ഥി സംഗമം - ഏറെ പ്രശംസ നേടിയ പരിപാടിയായി. 24ഗുരു ശ്രേഷ്ഠരെ ആദരിക്കാൻ കഴിഞ്ഞു. നാനൂറോളം പേർ പങ്കെടുത്ത സംഗമം ഓർമ്മകളും അനുഭവങ്ങളും പങ്കുവയ്ക്കാനും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടനയുടേതായ പങ്ക് വഹിക്കാനും സംഗമത്തിലൂടെ സാദ്ധ്യമായി. ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ്, ജൈവ പച്ചക്കറി കൃഷി എന്നിവയും ശ്രദ്ധേയമായി. വിവിധ കാരണങ്ങളാൽ ശതാബ്ദിയിഘോഷ സമാപനം 2017 ഫെബ്രുവരി 5നാണ് നടത്താൻ കഴിഞ്ഞത്. സാം ഈപ്പൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എം . പി ഉദ്ഘാടനം ചെയ്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ എന്ന നിലയിൽ ആരംഭിച്ചെങ്കിലും ഇടയ്ക്കെത്തിയ അധ്യാപക സ്ഥലം മാറ്റങ്ങൾ, പൊതു തെരഞ്ഞെടുപ്പുകൾ എന്നിവ നമ്മുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും സമാപനം വൈകുന്നതിനു ഇടയാക്കുകയും ചെയ്തു. ശതാബ്ദി സ്മാരകമെന്ന നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തനതായി ഒന്നും തന്നെ ഏറ്റെടുക്കാൻ കമ്മിറ്റിക്കു കഴിഞ്ഞില്ല എന്ന പോരായ്മ ബാക്കി ആവുമ്പോഴും സ്‌കൂളുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങൾക്ക് ഉതുകുന്ന വിധത്തിൽ ഒരു ജനകീയ കൂട്ടായ്മ വളർത്തി എടുക്കാൻ കഴിഞ്ഞു എന്നത് ശതാബ്ദിയാഘോഷത്തിന്റെ നേട്ടമാണ്. ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് ബഹു. അഡ്വ. മാത്യു ടി. തോമസ് സ്കൂൾ കെട്ടിട നിർമ്മാണത്തിനുളള ഫണ്ട് പ്രഖ്യാപനം നടത്തിയത്. 25 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് 75 ലക്ഷം രൂപയായി അനുവദിയ്ക്കുകയുണ്ടായി. അതേ വേദിയിൽ തന്നെ ജില്ലാ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയതായി ജില്ലാ പഞ്ചായത്തംഗം അംബികാ മോഹൻ പ്രഖ്യാപിച്ചു. ഇതിന്റെ രണ്ടാംഘട്ടമായി ക്ലാസ്സ് മുറികളുടെ നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഇരുപതു ലക്ഷം രൂപ അനുവദിപ്പിക്കുകയും ചെയ്തു.
ശതാബ്ദിയാഘോഷക്കമ്മറ്റി
മുഖ്യ രക്ഷാധികാരികൾ പ്രൊഫ. പി. ജെ. കുര്യൻ(രാജ്യസഭാ ഉപാധ്യക്ഷൻ), അഡ്വ. മാത്യു. ടി. തോമസ്(സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി),ശ്രീ. ആന്റോ ആന്റണി എം.പി, പത്മശ്രീ. വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. അലക്സാണ്ടർ കാരയ്ക്കൽ
രക്ഷാധികാരികൾ ശ്രീമതി അന്നപൂർണ്ണ ദേവി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്),ശ്രീ. ഈപ്പൻ കുര്യൻ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ചെയർമാൻ: സാം ഈപ്പൻ(ജില്ലാ പഞ്ചായത്തംഗം)
വൈസ് ചെയർമാൻ: ബീന ജേക്കബ്(ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,പെരിങ്ങര),ക്രിസ്റ്റഫർ ഫിലിപ്പ് (വൈസ് പ്രസിഡന്റ് ,പെരിങ്ങര ഗ്രാമപഞ്ചായത്ത്) , ആശാദേവി (ഗ്രാമ പഞ്ചായത്തംഗം), എ. ഒ. ചാക്കോ (പി. റ്റി. എ മുൻ പ്രസിഡന്റ്)
ജനറൽ കൺവീനർ: ആനിയമ്മ ചാണ്ടി(ഹെഡ്മിസ്ട്രസ്സ്), ജോ. കൺവീനർ: കെ അജയകുമാർ (സീനിയർ അധ്യാപകൻ)
സബ് കമ്മിറ്റികൾ
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: അഡ്വ പ്രമോദ് ഇളമൺ
വൈസ് ചെയർമാൻ: ബാലകുമാർ കെ. ആർ ,വി. എ. ഇത്താക്ക്, രാധാകൃഷ്ണൻ തെക്കേടത്ത്
കൺവീനർ: കെ അജയകുമാർ
ജോ. കൺവീനേഴ്സ്: രജനി, ബിനു അലക്‌സ്, എം. എൻ. ഹരികുമാർ
അംഗങ്ങൾ: ബിനു തയ്യിൽ, ഗായത്രി കൃഷ്ണകുമാർ, ഗീത രാജഗോപാൽ, ബിന്ദു തുണ്ടിയിൽ
ഫിനാൻസ് കമ്മിറ്റി ചെയർമാൻ: സി രവീന്ദ്രനാഥ്
വൈസ് ചെയർമാൻ: പി. കെ വിജയൻനായർ, ലതാ പി. പിളള, പി. കെ. ശ്രീകല
കൺവീനർ: ആനിയമ്മ ചാണ്ടി
ജോ. കൺവീനേഴ്സ്: കെ അജയകുമാർ, മഞ്ജു ലക്ഷ്മി, സ്വപ്ന രമണൻ
കൂട്ടുകാർ - അവധിക്കാല ദ്വിദിന കൂട്ടായ്മ
പെരിങ്ങര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2015 ഏപ്രിൽ 23, 24 തീയതി കളിലായി നടത്തിയ അവധിക്കാല കൂട്ടായ്മ " കൂട്ടുകാർ" എന്ന ദ്വിദിന ക്യാമ്പ് വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുതിർന്ന കുട്ടികൾ ദീപം തെളിയിച്ച് ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻ പാട്ടുകളുടെ കുലപതിയും ഫോക് ലോർ അക്കാദമി ചെയർമാനുമായ ശ്രീ.സി.ജെ. കുട്ടപ്പൻ, ചിത്രരചനയും പ്രവൃത്തിപരിചയവുമായി അധ്യാപകൻ ശ്രീ.കെ.രാജൻ, സംവാദവുമായി ശ്രീ രാജേഷ് വള്ളിക്കോട്, ട്രാഫിക് ബോധവത്ക്കരണ ക്ലാസുമായി തിരുവല്ല എം.വി.ഐ.ഇ.പി. പ്രദീപ് തുടങ്ങിയവർ ക്യാമ്പിന്റെ രണ്ടാം ദിനം സ്കൂളിൽ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറികൾ, ക്യാമ്പിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്യാരി ബാഗുകളിൽ നിറച്ച് എല്ലാവർക്കും നൽകുകയും ചെയ്തു. ക്യാമ്പിൽ ഏകദേശം 60 കുട്ടികൾ പങ്കെടുത്തു.