"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
==<strong><font size=5><font color="#CD4133">2019-20 സവിശേഷപ്രവർത്തനങ്ങൾ </font>==
==<strong><font size=5><font color="#CD4133">2019-20 സവിശേഷപ്രവർത്തനങ്ങൾ </font>==
<font color="#0000ff">2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ
<font color="#0000ff">2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ

11:52, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2019-20 സവിശേഷപ്രവർത്തനങ്ങൾ

2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ

എജ്യു ഫെസ്റ്റ് 2020

എജ്യു ഫെസ്റ്റ് 2020- ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി. സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ് മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....

സ്കൂൾ പത്രം,കലണ്ടർ2020

11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

SCHOOL NEWS PAPER
CALENDAR
CALENDAR

ലൈബ്രറി നവീകരണം

കുട്ടികളിൽ വായനശീലം വളർത്താനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു. വിദേശസഹായത്തോടെ ലൈബ്രറി നവീകരിക്കാൻ കഴിഞ്ഞു. വിദേശസർവ്വകലാശാലവിദ്യാർഥിനി ലിന്റ ബ്രാഷൽ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ സംഭാവനയായി നൽകി. ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു


കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ

മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

കരിയർ ഗൈഡൻസ്

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി

കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു

പച്ചക്കറിത്തോട്ടം

വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.

സഹപാഠിക്കൊരു വീട്

എജ്യു ഫെസ്റ്റ് 2020- സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു സഹപാഠിക്കൊരു വീട്

2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുന്നു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നു.

1 ടീ-ഷർട്ട്- പീസ് കളക്ടീവ് എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സംഘടന 500 ടീ-ഷർട്ടുകൾ സ്കൂളിന് സ്പോൺസർ ചെയ്യുകയും അത് വിറ്റു കിട്ടുന്ന ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത‍ു

2കുടുക്ക- ഈ പദ്ധതിയിലേയ്ക്ക് പണം സമാഹരിക്കുന്നതിനായി എല്ലാ ക്ലാസ്സുകളിലും കുടുക്ക വച്ചിരിക്കുന്നു. സഹജീവി സ്നേഹവും സൗഹാർദ്ദ മനോഭാവവും വളർത്താനായി കുട്ടികളുടെ ചെറിയ സമ്പാദ്യങ്ങൾ ഈ കുടുക്കയിൽ നിക്ഷേപിക്കുന്നു.

3 സോപ്പ്,സോപ്പുപൊടി-സയൻസ് ക്ലബ്ബിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സോപ്പ്,സോപ്പുപൊടി എന്നിവ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് വിൽക്കുകയും അതിൽനിന്ന ലഭിച്ച ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്ത‍ു.

4 കരകൗശല വസ്തുക്കളുടെ വിൽപന- ഈ സ്കൂളിലെ 4,5 ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷകർത്താവ് തയ്യാറാക്കിയ കരകൗശല വസ്തുക്കൾ എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് പ്രദർശിപ്പിക്കുകയും അത് വിറ്റ് കിട്ടിയ തുക സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.

5ഗെയിമുകൾ-.എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് ഈ ഇടവകയിലെ യുവദീപ്തി അംഗങ്ങൾ പത്തിനം ഗെയിമുകൾ സംഘടിപ്പിക്കുകയും അതിൽ നിന്ന് കിട്ടിയ തുക ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യുകയും ചെയ്ത‍ു.

6 കട- പി ടി എ ,എം പി ടി എയുടെ നേതൃത്വത്തിൽ ഒരു ലഘുഭക്ഷണശാല പ്രവർത്തിപ്പിക്കുകയും അതിൽ നിന്ന് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.

7 തുണിസഞ്ചി- പ്ലാസ്റ്റിക് വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പി ടി എയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തുണിസഞ്ചി വിറ്റ് കിട്ടിയ ലാഭം ഈ പദ്ധതിയിലേയ്ക്ക് നൽകി.

8 വിദേശ സഹായം -ഒരു വിദേശ മലയാളി സഹപാഠിക്കൊരു വീട് പദ്ധതിയിലേയ്ക്ക് സംഭാവന നൽകിയ സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് എഡ്യൂഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് ശ്രീ ചെറിയാൻ ജോസഫ് സ്കൂൾ മാനേജരെ ഏൽപിച്ചു.

 ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----

അലാറം

   പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ   നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം


അലാറം

സർഗ വിദ്യാലയ പ്രോജക്ട് ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള നെടുങ്കണ്ടം ഉപജില്ല

ആമുഖം

ഇതൊരു ഉണർത്തുമണിയാണ്.......

എഴുന്നേൽക്കൂ....ശുചിത്വവും ആരോഗ്യവും നേടി സമഗ്ര പഠനം സ്വന്തമാക്കാം

എഴുന്നേൽക്കൂ....നാടിനെ അറിഞ്ഞ് ,മുതിർന്നവരെ ആദരിച്ച്,സംസ്ക്കാര സമ്പന്നരാകാം.

എഴുന്നേൽക്കൂ.....സാംസ്ക്കാരിക പൈതൃകം സ്വന്തമാക്കാം

എഴുന്നേൽക്കൂ.... മൂല്യങ്ങൾ സ്വന്തമാക്കി ലഹരി വിമുക്ത ജീവിതം സ്വന്തമാക്കാം.

എഴുന്നേൽക്കൂ....പരിസ്ഥിതിയെ സംരക്ഷിക്കാം.


പ്രശ്നം


വിദ്യാലയത്തിലൂടെ ലഭിക്കുന്ന അറിവും ,അനുഭവും ,ജീവിതത്തിന്റെ സമഗ്ര മേഖലകളിലും എത്തിക്കുന്നതിൽ അപര്യാപ്തത നേരിടുന്നു.....

ഉദാഹരണം...ലഹരിയ്ക്കടിമപ്പെടുന്ന കൗമാരം, നവമാധ്യമങ്ങളുടെ കുരുക്കിൽ പെട്ടുലയുന്ന വിദ്യാർത്ഥി സമൂഹം,ഉന്നതമായ ലക്ഷ്യത്തിലേയ്ക്ക് ചുവടുറപ്പിക്കാതെ ,സാധ്യതകളെ ഉപയോഗിക്കാതെ കടന്നുപോകുന്ന ഇന്നത്തെ തലമുറ..


ദർശനം:

വിദ്യാഭ്യാസത്തിലും ഭൗതിക സാഹചര്യങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന 'സമഗ്ര പരിശീലന പദ്ധതി'യാണ് "അലാറം”. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായ പഠന, പാഠ്യേതര പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം ആ പ്രദേശത്തെ കുടുംബങ്ങളിലൂടെ ,കുട്ടികളിലൂടെ ,സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്നു.


നേട്ടങ്ങൾ:

 *   • ക്ലാസ്സ്മുറിക്കപ്പുറമുള്ള പഠനത്തിന്റെ തുടർച്ച ലഭിക്കുന്നു.
 • കുട്ടിയിലൂടെ ,കുടുംബത്തിലൂടെ ,സമൂഹത്തിലേയ്ക്ക്.
     
  • പരസ്പരാശ്രയത്വം,ബഹുമാനം,സാമൂഹിക,സാംസ്ക്കാരിക മൂല്യങ്ങളിലുള്ള ആഴപ്പെടൽ എന്നിവ കരഗതമാകുന്നു.
     
  • സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ,വിലയിരുത്താനും ,പ്രശ്ന സമുദ്ധാരണം നടത്താനും കഴിവ് നേടുന്നു. 
     
  • രക്ഷകർത്താവും വിദ്യാലയവും തമ്മിലുള്ള അകലം കുറയുന്നു
     
  • പ്രാദേശിക ഉന്നമനം (കുടിവെള്ള പ്രശ്നങ്ങൾ,അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുടെ ലഭ്യതക്കുറവ്  ശ്രദ്ധയിൽ പെടുന്നു. പരിഹാരം കണ്ടെത്തുന്നു.)
     
  • വിദ്യാലയവുമായി കുട്ടിയ്ക്ക് സ്നേഹോഷ്മളമായ ബന്ധം.
     
  • വീടിനൊപ്പം, എന്റെയൊപ്പം അധ്യാപകനുമുണ്ട് എന്ന ചിന്ത വളരുന്നു
  • കുടുംബങ്ങൾ തമ്മിൽ സൗഹൃദവും സഹകരണവും വളരുന്നു.
  • പഠനം രസകരമാകുന്നു.


മാനദണ്ഡം :

മാസത്തിലൊരിക്കൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് പദ്ധതി രൂപകൽപ്പന ചെയ്യുന്നു. വിദഗ്ധരുടെ സഹായം ഉൾപ്പെടുത്തുന്നു



അലാറം പ്രവർത്തന കലണ്ടർ

1 ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന്

മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

|ഒന്നാംഘട്ടം--പ്രവർത്തനം -1-ഓർമ്മമരം


|ആഗസ്റ്റ്-സെപ്റ്റംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് മെട്ട്||ഉദ്ഘാടനം-1നാട്ടുമാവിൻതൈ ഓർമ്മമരം എന്ന പേരിൽ നടീൽ ,സംരക്ഷിക്കൽ ‍2പത്രവായനപരിപോഷിപ്പിക്കൽ-പത്രങ്ങൾ കൊടുത്ത് ചോദ്യനിർമ്മാണവും വാർത്ത അവതരിപ്പിക്കലും-മത്സര അടിസ്ഥാനത്തിൽ--സമ്മാനം നൽകുന്നു 3 TELL ME WHY –പ്രദേശത്തെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തൽ 4ഉത്തരവാദിത്വ രക്ഷകർത്തൃത്വം-- ക്ലാസ്സ് 5ശുചിത്വവും ആരോഗ്യവും..ക്ലാസ്സ് 6ജലപരിശോധന..വിവിധ ജല സ്രോതസ്സുകളിലെ കുടിവെള്ള സാമ്പിളുകൾ പരിശോധന കുട്ടികൾ തന്നെ നടത്തുന്നു.വിലയിരുത്തൽ ‍തുടർ പ്ര‍വർത്തനങ്ങൾ‍ 1പൊതുവിജ്ഞാനം-പത്രത്തെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കുന്നു. 2അലാറം -പ്രോജക്ടിന്റെ ഒന്നാംഘട്ട പ്രവർത്തന റിപ്പോർട്ട് മത്സരാടിസ്ഥാനത്തിൽ തയ്യാറാക്കൽ 3നഖം, ചെരിപ്പ് എന്നിവയുടെ വൃത്തി കുട്ടികൾ തന്നെ പരിശോധിക്കൽ 4പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് പാത്രം എന്നിവ ഒഴിവാക്കൽ 5സ്കൂളിൽ വാട്ടർ ബെൽ നടപ്പിലാക്കൽ(വെള്ളം കുടിക്കാനുള്ള അലാറമായി ബെല്ല് അടിക്കുന്നു) 6ഓണാഘോഷം- നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകൽ||സൗകര്യമൊരുക്കൽ - 2500 ,ലഘുഭക്ഷണം2000,സമ്മാനം-1000,ആകെ-5500


2 നാടിനെ അറിയാം,മുതിർന്നവരെ ആദരിക്കാം-സംസ്ക്കാര സമ്പന്നരാകാം

മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

ഒക്ടോബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട് മുന്നൊരുക്കം-കത്ത് തയ്യാറാക്കൽ,ചോദ്യാവലി തയ്യാറാക്കൽ, എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രദേശവാസികളെ ക്ഷണിക്കൽ പ്രവർത്തനം1 -മുതിർന്നവ്യക്തികളുമായുള്ള അഭിമുഖം ,ആദരിക്കൽ 2മധുരം ഗണിതം-പസ്സിൽ ---ഉത്തരം കണ്ടെത്തൽ 3"മീൽസ് റെഡി.”..ഷോർ‍ട്ട്ഫിലിം പ്രദർശനം ഇതിന്റെ സന്ദേശം കണ്ടെത്തി അവതരിപ്പിക്കുന്നു തുടർപ്രവർത്തനം-പ്രാദേശിക ചരിത്ര രചന 2സമ്പാദ്യശീലം വളർത്താൻ..കുടുക്കകൾ നൽകുന്നു...അതിലെ പണം സഹപാഠിക്ക് ഒരു വീട് നിർമ്മാണത്തിനായി ഉപയോഗിക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500


3 കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം

മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

നവംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട്||1കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന ക്വിസ്സ് സംഘടിപ്പിക്കുന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. 2വാചകമേള- തനിമലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള മത്സരം-വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.3 SPELLING TEST -നടത്തുന്നു.4ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് 5ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‍ലഹരിയ്ക്കെതിരെതെരുവുനാടകം.. തുടർപ്രവർത്തനം --1ചുമർപത്രിക—കേരളത്തിലെ സാംസ്ക്കാരിക നായകന്മാരുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കലും പത്രിക തയ്യാറാക്കലും 2ഫാസ്റ്റ് ഫുഡ് ഒഴിവാക്കൽ, ഈവനിംഗ് വാക്ക് ശീലമാക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500


4 മൂല്യങ്ങൾ സ്വന്തമാക്കാം...പരിസ്ഥിതിയെ സംരക്ഷിക്കാം

മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

ഡിസംബർ ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട്||1കുട്ടികളുടെനേതൃത്വത്തിൽ പൊതുസ്ഥലങ്ങള്,‍ പുഴയോരങ്ങൾ എന്നിവ വൃത്തിയാക്കുന്നു,2ശുചിത്വസന്ദേശങ്ങൾ തയ്യാറാക്കിപരിസര വാസികൾക്ക് നൽകുന്നു,3ഹിന്ദി നാടകം കുട്ടികൾ അവതരിപ്പിക്കുന്നു.4ഈസി മാത്സ് -ക്ലാസ്സ്5ലഘുപരീക്ഷണം -സോപ്പ് നിർമ്മാണം കുട്ടികളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനം 1നൂതനാശയങ്ങൾകണ്ടുപിടിക്കൽ||സൗകര്യമൊരുക്കൽ - 2500ലഘുഭക്ഷണം-2000സമ്മാനം-1000mആകെ=-5500


മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

ജനുവരി||സ്കൂൾ ഓ‍ഡിറ്റോറിയം,സമാപനസമ്മേളനം,പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,സാംസ്ക്കാരിക സന്ധ്യ,ലഘുഭക്ഷണം, പൂമരങ്ങൾ വച്ചുപിടിപ്പിക്കൽ.സൗകര്യമൊരുക്കൽ -2500ലഘുഭക്ഷണം-3000 സമ്മാനം-2000ആകെ-7500

ഉപസംഹാരം

ആഗസ്റ്റ് മുതൽ ജനുവരിവരെയുള്ള ആറ് മാസങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രോജക്ട് വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ,അവരുടെ വിവിധങ്ങളായ കഴിവുകൾ,പഠനനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അലാറമായി ,ഉണർത്തുമണിയായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പ്രോജക്ട് പൂർത്തീകരിക്കപ്പെടുമ്പോൾ സന്നദ്ധ സംഘടനകൾ ,പൂർവ്വവിദ്യാർത്ഥികൾ ,പ്രദേശവാസികൾ, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന വിദ്യാർത്ഥിയുടെ ചിരകാലസ്വപ്നമായ ഭവനമൊരുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ വിദ്യാലയവും സമൂഹവും ,അധ്യാപകരും രക്ഷകർത്താക്കളും ,കുട്ടികൾ പരസ്പരവും ഉള്ള സഹവർത്തിത്വവും ,സഹകരണവും വളരും .കൂടുതൽ പഠിക്കാനുള്ള പ്രേരണയുണ്ടാകും. പഠനനിലവാരം മെച്ചപ്പെടും.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി മാറും.സാമൂഹിക ഉന്നമനത്തിനുള്ള അലാറമായി വിദ്യാലയം മാറ്റപ്പെടും.

പെൻഫ്രണ്ട്സ്

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

ചിത്രശാല