"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
പ്രമാണം:37001 Ant-rabies day24 1.jpg|alt=
പ്രമാണം:37001 Ant-rabies day24 1.jpg|alt=
</gallery>
</gallery>
== വായന ദിനാചരണം 2024 ==

16:29, 19 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


അക്വാ സ്റ്റാർസ്

അക്വാ സ്റ്റാർസ്

ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അക്വാ സ്റ്റാർസ് എന്ന പേരിൽ ക്രമീകരിച്ച നീന്തൽ പരിശീലനം 2024 ഏപ്രിൽ 17 ന് ബഹു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നീന്തൽ പരിശീലനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികൾക്ക് ഇതിനുള്ള അവസരം ഒരുക്കിയ എ.എം.എം സ്കൂൾ അഭിനന്ദനം അർഹിക്കുന്നുവെന്നും ബഹു. മന്ത്രി ഉദ്‌ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. റ്റി. റ്റി. സഖറിയയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്‌ഘാടനസമ്മേളനത്തിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ഡോ. സൈമൺ ജോർജ്ജ് സ്വാഗതവും, സ്കൂൾ മാനേജിംഗ് ബോർഡ് ട്രഷറർ വി. ഒ. ഈപ്പൻ, പ്രിൻസിപ്പാൾ ലാലി ജോൺ, ഹെഡ്മിസ്ട്രസ് അനില സാമുവേൽ എന്നിവർ ആശംസയും അറിയിച്ചു. സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ കൃതജ്ഞത അറിയിച്ചു.

സ്കൂൾ അങ്കണത്തിൽ തയ്യാറാക്കിയ പ്രത്യേക നീന്തൽക്കുളത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്. കുട്ടികൾക്ക് ഡോൾഫിൻ അക്കാഡമി നീന്തൽ പരിശീലകരായ നിതിൻ, അശ്വതി, അനന്തു എന്നിവരുടെ നേതൃത്വത്തിൽ 65 ഓളം കുട്ടികൾ പരിശീലനം നേടി.

വിജ്ഞാന യാത്രയുടെ തുടക്കം

വിജ്ഞാന യാത്രയുടെ തുടക്കം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ മൂന്നിന്  ളാഹ സെന്തോം പാരീഷ് ഹാളിൽ നടത്തി. സംഗീത അദ്ധ്യാപകൻ അജിത്ത് കുമാറിന്റെ  പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറഞ്ഞത് സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് ആണ്.  അദ്ധ്യക്ഷ പ്രസംഗം സ്കൂൾ മാനേജർ ഡോ.റ്റി റ്റി സഖറിയ നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. സംസ്ഥാന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംപ്രേഷണം നടത്തി. പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചത് കേരള സംസ്ഥാന  ഹൗസിംഗ് ബോർഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കോണ്ടൂർ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അവതരണം നടത്തിയത്  എസ്.ഐ.ടി.സി ആശ പി മാത്യു ആണ്.  കുട്ടിയെ അറിയുക,  കുട്ടിയുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും,കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സ്നേഹവീട്, രക്ഷിതാവാർജിക്കേണ്ട നൈപണികൾ എന്നീ മേഖലകളെ പറ്റിയുള്ള വിശദമായ അവബോധം രക്ഷിതാക്കൾക്ക് നൽകി. വെ ട്രെയിനിങ് ആൻഡ് എംപവർമെന്റ് ഡയറക്ടർ സന്ദീപ് ആനന്ദൻ  ഫോക്കസ് ഔർസെൽസ് വിത്ത് കോൺഫിഡൻസ് എന്ന ലക്ഷ്യത്തോടുകൂടിയ അവബോധനം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. ചെറിയ ഗെയിമോട് കൂടിയ ക്ലാസ്  വിദ്യാർത്ഥികളിൽ കൂടുതൽ ഉന്മേഷം സൃഷ്ടിച്ചു.  പി.റ്റി.എ പ്രസിണ്ടന്റ് ഡോ. സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടികളോടുകൂടി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ  നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. പായസവിതരണവും നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡോക്കുമെന്റ് ചെയ്തു.

സഹപാഠിക്കേകാം തണൽ

സഹപാഠിക്കേകാം തണൽ

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഫോറസ്റ്ററി ക്ലബ്ബിന്റെയും, വനവകുപ്പിന്റെയും  നേതൃത്വത്തിൽ 2024 ജൂൺ അഞ്ചിന് വിപുലമായി നടത്തി.

പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ്

സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള  പരിസ്ഥിതി ബോധവൽക്കരണ ക്ലാസിന് പരിസ്ഥിതി പ്രവർത്തകൻ എസ് രാജശേഖര വാര്യർ  നേതൃത്വം നൽകി. എ.എഫ്.ഒ ജോർജുകുട്ടി ആശംസകൾ അറിയിച്ചു. ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ റവ.ഡോ.റ്റി റ്റി സഖറിയ ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ഫോറസ്റ്ററി ക്ലബ്ബ് കൺവീനർ സന്ധ്യ ജി നായർ തുടങ്ങിയവർ ക്ലാസ്സിൽ പങ്കെടുത്തു.

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലിയിൽ കുമാരി ഹന്ന മറിയം മത്തായി പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ ചൊല്ലി.

പോസ്റ്റർ രചന

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ചിത്രരചന നടത്തി. മികച്ച ചിത്രരചനയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

ക്വിസ് മത്സരം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സഹപാഠിക്ക് ഒരു വൃക്ഷത്തൈ

വിദ്യാർത്ഥികൾ അവരുടെ  വീട്ടുവളപ്പിൽ നിന്ന് കൊണ്ടുവരുന്ന വൃക്ഷത്തൈകൾ സഹപാഠികൾക്ക് നൽകി പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കി.

പേടി വിടൂ - പേ വിഷബാധ തടയാം

പേടി വിടൂ -പേ വിഷബാധ തടയാം

 പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ പതിമൂന്നാം തീയതി രാവിലെ 10 മണിക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വല്ലനയുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പേവിഷബാധ ഏൽക്കാതെ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിനെ കുറിച്ചുള്ള ആവശ്യകത വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെഷ്യൽ  അസംബ്ലി നടത്തി. ഈശ്വര പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ച അസംബ്ലിയിൽ സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ ആണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്മിത റാണി ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷബാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടെ അസംബ്ലി അവസാനിച്ചു.

വായന ദിനാചരണം 2024