ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 42064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42064 |
| യൂണിറ്റ് നമ്പർ | LK/2018/42064 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | ശിവാനി ആർ ബി |
| ഡെപ്യൂട്ടി ലീഡർ | ആഫിയ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പൂർണിമ എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹീര എസ് |
| അവസാനം തിരുത്തിയത് | |
| 26-05-2026 | Sitcrrvghss |

ലിറ്റിൽ കൈറ്റ്സിൽ ആർആർവി ഗേൾസ് സ്കൂൾ കിളിമാനൂരിൽ എട്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പൂർണിമ എം ആർ, ഹീര എസ് എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ
2025 ജൂൺ മാസം 25 ആം തീയതി പത്തുമണി മുതൽ പ്രവേശന പരീക്ഷ ആരംഭിച്ചു .നേരത്തെ നടത്തിയ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഐഡിയ കാർഡുകൾ നിർമ്മിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ,ലാബ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സജ്ജീകരിക്കുകയും ചെയ്തു. പരീക്ഷ ടൈം ടേബിൾ ,പരീക്ഷയുടെ സമയക്രമം ,കുട്ടികളുടെ രജിസ്ട്രേഷൻ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും 25ന് നടക്കുന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഡ്യൂട്ടികൾ അസൈൻചെയ്യുത് നൽകുകയും ചെയ്തു
എട്ടാം ബാച്ചിന്റെ ആദ്യ മീറ്റിംഗ്
[[പ്രമാണം:###||thumb|2൦0px||ആദ്യ പിടിഎ മീറ്റിംഗ് ]]
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ആദ്യ മീറ്റിംഗ് 1/08/2025 ന് ഐടി ലാബിൽ വച്ച് കൂടുകയുണ്ടായി. ഈ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സുകളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് എട്ടാം ബാച്ചിലെ കുട്ടികളിൽ നിന്ന് ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുക്കുകയും ചെയ്തു.
എട്ടാം ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ്
ആദ്യ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും രക്ഷകർത്താക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകരമായി മാറി. [[പ്രമാണം:###|thumb|2൦0px||യൂണിഫോം വിതരണം ]]
എട്ടാം ബാച്ചിന്റെ യൂണിഫോം വിതരണം
എട്ടാം ബാച്ചിന്റെ യൂണിഫോം വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ നിർവഹിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
[[പ്രമാണം:###||thumb|2൦0px|| ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ]]
2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2025 സെപ്റ്റംബർ മാസം പതിനേഴാം തീയതി തിങ്കളാഴ്ച 9:30ന് സ്കൂൾ ലാബിൽ വച്ച് നടന്നു. സബ് ജില്ല മാസ്റ്റർ ട്രെയിനർ ഷെറിൻ ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .
സോഫ്റ്റ്‌വെയർ സ്വാതന്ത്രദിനാഘോഷ പ്രവർത്തനങ്ങൾ
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി, സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ റോബോട്ടിക് ഫെസ്റ്റ്, ഹാർഡ് വെയർസ് പ്രദർശനം, ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ അനായാസം കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രത്യേക കമ്പ്യൂട്ടർ പരിശീലനം എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി
[[പ്രമാണം:###||thumb|2൦0px|| ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ]] സോഫ്റ്റ്‌വെയർ സ്വതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി. ലിറ്റിൽ കൈറ്റ്‌സിലെ കുട്ടികളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ സ്വതന്ത്രദിന പ്രതിജ്ഞ, സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ,സ്വതന്ത്ര ദിനാഘോഷ സന്ദേശം എന്നിവ സ്കൂളിലെ മറ്റു കുട്ടികൾക്കായി സംഘടിപ്പിച്ചു.
റോബോട്ടിക് ഫെസ്റ്റ് 2025-26
വളരെ വിപുലമായ രീതിയിൽ Robotic Festസംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-2026 ബാച്ചിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് റോബോട്ടിക് ഫെസ്റ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ നിർവഹിച്ചു. അർഡിനോ കിറ്റ് ലെ ഉപകാരണങ്ങളുടെ സഹായത്തോടെ കുട്ടികൾ Dancing LED, Automatic Street Light, Automatic traffic light, Robotic hen എന്നിവ Robotic fest നെ വളരെ ആകർഷകമാക്കി മാറ്റി. തുടർന്ന് സ്കൂളിലെ മറ്റു കുട്ടികൾക്കായി ഹാർഡ് വെയർ പ്രദർശനവും സംഘടിപ്പിച്ചു..
ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം
[[പ്രമാണം:###||thumb|2൦0px|| ഭിന്നശേഷി കുട്ടികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം]] ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ കുട്ടികളാണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ അനുസരിച്ചാണ് ക്ലാസ് നൽകിയത്. GCompris സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കീബോർഡും മൗസും കൈകാര്യം ചെയ്യാൻ ആവശ്യമായ പ്രവർത്തനങ്ങളും, യുക്തി ഉപയോഗിച്ച് നിറം കൊടുക്കുന്ന പ്രവർത്തനങ്ങളുമാണ് ക്ലാസിൽ നൽകിയത്.
lk camp

..