ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ്
2018 -ൽ രാജാരവി വർമ്മ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 'ലിറ്റിൽ കൈറ്റ്സ്' ആരംഭിക്കുക ഉണ്ടായി .40 അംഗങ്ങൾ അടങ്ങിയതായിരുന്നു ആദ്യത്തെ ബാച്ച് .വരും വർഷങ്ങളിലും വളരെ നല്ല പ്രവർത്തന ക്ഷമതയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് ഈ യൂണിറ്റ്. സബ് ജില്ല ,റെവന്യൂ ജില്ല IT മേളകളിൽ പങ്കെടുക്കാനും വെബ് ഡിസൈനിങ്,പ്രോഗ്രാമിങ് ,അനിമേഷൻ,മലയാളം ടൈപ്പിംഗ് എന്നിവയിൽ കുട്ടികളെ തുടർച്ചയായി പങ്കെടുപ്പിച്ചു മുന്നേറുകയാണ് നമ്മുടെ സ്കൂൾ.സ്കൂൾ വെബ്സൈറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകാനും കൂടുതൽ വിവര സാങ്കേതികവിദ്യയിൽ അറിവ് നേടാനും കുട്ടികൾക്ക് സാധിച്ചത് Little Kites യൂണിറ്റ് പ്രവർത്തനങ്ങളിൽ കൂടി ആണ്.ഇംഗ്ലീഷ് അദ്ധ്യാപകരായ ശ്രീമതി പൂർണിമ ടീച്ചറും ,ഹീര ടീച്ചറും ആണ് കൈറ്റ് മിസ്ട്രസ്മാരായി ഇവിടെ പ്രവർത്തിക്കുന്നത് .3 ബാച്ചികളിൽ ആയി ഏകദേശം 90 ഓളം കുട്ടികൾ ഇതിൽ അംഗങ്ങൾ ആണ്


