ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2025-28
| 42008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42008 |
| യൂണിറ്റ് നമ്പർ | LK/2018/42008 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ആലിയ ഫിറോസ് |
| ഡെപ്യൂട്ടി ലീഡർ | അഥീന റസിഖ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിജി ആർ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനിമോൾ ഐ |
| അവസാനം തിരുത്തിയത് | |
| 25-05-2026 | 42008 |

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . പരീക്ഷയിൽ 94 കുട്ടികൾ പങ്കെടുത്തു . ഇതിൽ നിന്നും 40 കുട്ടികളെ ഈ ബാച്ചിലേക്കായി തെരഞ്ഞെടുത്തു

ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച നടന്നു. സ്കൂൾ HM ശ്രീ ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KITE MT ശ്രീമതി ഷേർളി ടീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. സ്കൂളിലെ UP കുട്ടികൾക്കായി JUNIOR LITTLE KITES എന്ന പുതിയൊരു യൂണിറ്റ് കൂടി ആരംഭിച്ചു.




2025 സെപ്റ്റംബറിലെ പ്രവർത്തനം
2025-28 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് സെപ്റ്റംബർ 17 ന് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ,ആധുനിക ദൃശ്യ സാങ്കേതിക വിദ്യയുടെ അടിസ്ഥാന ഉപകരണമായ പ്രൊജക്ടറിനെ പരിചയപെടുത്തികൊണ്ട് ക്ലാസ്സ് ആരംഭിച്ചു . പ്രൊജക്ടർ കണക്ഷൻ , കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ഉപകരണങ്ങൾ ,ഇന്റർനെറ്റ് കണക്ടിവിറ്റി, കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ ഇവയെകുറിച്ചെല്ലാം ഈ പാഠഭാഗവുമായി ബന്ധപെട്ട് ക്ലാസ്സെടുത്തു . സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടത് LK കുട്ടികൾ ആണെന്നും ,അവയുടെ സംരക്ഷണ ചുമതല അവർക്കാണെന്നുമുള്ള ബോധ്യപെടുത്തൽ നടത്തി . Graphic Designing, Gimp, Inkscape തുടങ്ങിയ software ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും Tupi Tube Desk ഉപയോഗിച്ചുള്ള Animation പ്രവർത്തനങ്ങളും ഈ മാസം നടന്നു .
റോബോട്ടിക് ഫെസ്റ്റ് & ഐറ്റി മേള - 2025
2025 സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്രമേളയുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റും ഐറ്റി മേളയും നടത്തി . മേളയിൽ കുട്ടികൾക്ക് വിസ്മയകാഴ്ചയൊരുക്കികൊണ്ട് വിവിധ റോബോട്ടുകളുടെ പ്രദശനം ഉണ്ടായിരുന്നു . Welcome Robo , Robotic Poultry farm, Automatic Street Light, Automatic Traffic Light, Roaring Tiger, Eight different type of chasing LED, Dust Bin, Buzzer, Bye Bye Robo , കുട്ടികൾ നിർമ്മിച്ച short animation സിനിമ തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു.
സ്കൂൾതല ക്യാമ്പ് -ഒന്നാം ഘട്ടം
2025-28ലിറ്റിൽ കൈറ്റ്സ് ബാച്ചിൻെറ ഒന്നാം ഘട്ട ക്യാമ്പ് 14/05/2026ന് നടന്നു .ഹെഡ്മാസ്റ്ററായ ഷാജി സാറാണ് ക്യാമ്പിന്റെ ഉദ്ഘാടനം നടത്തിയത് .ഞെക്കാട് സ്കൂളിലെ കൈറ്റ് മാസ്റ്ററായ അനീഷ്കുമാർ സാറാണ് ക്ലാസ് നടത്തിയത് .കുട്ടികളിൽ ഏറെ സ്വാധീനം ചെലുത്തുന്ന റീലുകൾ വീഡിയോ നിർമ്മാണംഇവയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത് .സ്കൂൾ സ്പോർട്സ് എന്ന തീം നൽകിക്കൊണ്ട് വീഡിയോ ഷൂട്ട് ചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടു .തുടർന്ന് ഉച്ചക്ക് കുട്ടികൾ ഷൂട്ട് ചെയ്ത വീഡിയോസ് kdenlive എന്ന software ഉപയോഗിച്ച് edit ചെയ്യുന്നതെങ്ങനെയെന്ന് അനീഷ് സാർ വിശദീകരിച്ചു .ഏറ്റവും നല്ല reel ,video ഇവ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി . ജൂണിൽ നടക്കുന്ന പ്രവേശനോത്സവം ,ജൂൺ 5ലെ പരിസ്ഥിതിദിനം ,പുതിയ ബാച്ചിൻെറ LK അഭിരുചി പരീക്ഷ എന്നിവയുടെ promo video തയ്യാറാക്കുന്നതിനുള്ള നിർദേശം നൽകിക്കൊണ്ട് ഒന്നാംഘട്ട സ്കൂൾ തല ക്യാമ്പ് അവസാനിച്ചു .










































