സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ
12544
വിലാസം
തൃക്കരിപ്പൂർ

തൃക്കരിപ്പൂർ
,
തൃക്കരിപ്പൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ04672 213413
ഇമെയിൽ12554stpaulstkr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12554 (സമേതം)
യുഡൈസ് കോഡ്32010700612
വിക്കിഡാറ്റQ64398843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ953
പെൺകുട്ടികൾ894
ആകെ വിദ്യാർത്ഥികൾ1847
അദ്ധ്യാപകർ66
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷായിമോൾ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ജയദേവൻ
എം.പി.ടി.എ. പ്രസിഡണ്ട്കദീജ എം സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .

              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാ ബിഷ പ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സന്യസ്ഥർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .

ഭൗതികസൗകര്യങ്ങൾ

LKG മുതൽ 7ാം ക്ലാസ്സ് വരെ 64 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരത്തിൽ ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്, ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

മാനേജ്‌മെന്റ്

കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.

ഐതിഹ്യം

ചക്രപാണി ക്ഷേത്രത്തിന്റെ ഉത്ഭവവും, പൌരാണികതയും സംബന്ധിച്ച കാര്യങ്ങൾ ബ്രഹ്മാണ്ഡ പുരാണത്തിൽ കേരളമഹാത്മ്യം എന്ന അധ്യായത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച മുപ്പത്തിരണ്ട് ഗ്രാമങ്ങളിൽ വടക്കേയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപസ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ, സൈന്യശേഖരണം നടത്തിയ സ്ഥലമാണ് ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറുകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. കരികളാൽ നിബിഡമായ പുരമായിരിക്കണം കരിപുരമായതെന്ന ചിന്തയും പ്രസിദ്ധമാണ്. ഉത്തര കേരളത്തിലെ അനുഷ്ഠാന കലയായ തെയ്യത്തിന്റെ തോറ്റം പാട്ടിലും പൂരക്കളിപ്പാട്ടിലും തൃക്കരിപ്പൂർ പരാമർശിക്കപ്പെടുന്നുണ്ട്.

മുൻസാരഥികൾ

മദർ റൊസാരിയോ (ആഗ്നസ് .വി .പി)

സിസ്റ്റർ സിസിലി

സിസ്റ്റർ മിലാനിയ (N. J. ചിന്നമ്മ )

കെ.കെ.ദിവാകരൻ

പി.വി. നാരായണൻ

ഭാനുമതി' സി.വി

എ.കെ.ശ്രീധരൻ

എ.പി. ഗോപിനാഥൻ

സിസ്റ്റർ അമിത (ലൂസി.പി.എ)

സിസ്റ്റർ ഷെറിൻ (ആഗ്നസ് മാത്യു)

വിരമിച്ച മറ്റ് അധ്യാപകർ

1.കെ.ബാലകൃഷ്ണൻ നമ്പ്യാർ (കുഞ്ഞിമംഗലം ബാലൻ )

2. വി .കെ.കുഞ്ഞിരാമൻ

3.എം.ഗോവിന്ദൻ

4 പി.വി.വാസുദേവൻ നമ്പൂതിരി

5.എം.ഡി.ജോർജ്

6. സിസ്റ്റർ പ്രസേദ

7. സിസ്റ്റർ പൗള

8.എം.വി.നാരായണൻ

9.പി.കുഞ്ഞപ്പൻ

10. പ്രഭാകരൻ. എ.വി.

11. മോഹനൻ. എം

12. ശാന്ത വി .സി.

13. ശാന്ത കെ.വി

14. സുഹറാബീവി.വി.എ

15.ജസിന്തമറിയ

16. മേരിജോൺ.കെ

17. സിസ്റ്റർ ജസിന്ത (കെ യു സിസിലി )

18. സിസ്റ്റർ ഐറിസ്

19. സൗദാമിനി.സി.വി.

20. സിസിലി

21. സുമതി. പി. യു

22. സിൽവിയ പി.ഒ

23. പ്രേമവല്ലി.ഐ.കെ

24. മൊയ്തു .കെ .

25. ലത്തീഫ് മാസ്റ്റർ

26 ശാന്തകുമാരിയമ്മ

നോൺ ടീച്ചിംഗ് സ്റ്റാഫ്

സെമിനിക്  എം.വി

എയിഞ്ചൽ തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആരോഗ്യരംഗത്ത്:(വൈദ്യശാസ്ത്രം)

മോഡേൺ മെഡിസിൻ

Dr പ്രതാപൻ കെ

Dr.ശരത്

Dr റസിയ യുപി

Dr ശ്രീശൻ പി എസ്

Dr.അജിത് കുമാർ

Dr.അരുൺ കുമാർ

Dr പ്രേം ലാൽ

Dr അഞ്ജലി കൃഷ്ണ

Dr ശ്രുതി കെ എസ്

Dr.ശ്രീദ്യ ശ്രീധരൻ

Dr സുധാകരൻ

ആയുർവേദം

Dr ദിൽന എം

Dr.രാജീവൻ

Dr അനഘ രാജീവ്

Dr ശ്രീദ്യ ശ്രീധരൻ

Dr.ചൈതന്യ

Dr.ജീവൻദാസ്

Dr.തീർത്ഥ ജിനചന്ദ്രൻ

ഹോമിയോ

Dr. അനഘ  എം.

വിദ്യാഭ്യാസരംഗം

Dr.വീരമണികണ്ഠൻ(College principal)

Dr.അനിൽകുമാർ(കാർഷിക കോളേജ്)

സാഹിത്യരംഗം

കുഞ്ഞിമംഗലം ബാലൻ (പൂർവ്വ അധ്യാപകൻ എഴുത്തുകാരൻ

വി വി രവീന്ദ്രൻ (എഴുത്തുകാരൻ)

രാഷ്ട്രീയരംഗം

AGC ബഷീർ-മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

ഫൗസിയ വി പി-മുൻ പഞ്ചായത്ത് പ്രസിഡൻറ്

സത്താർ വടക്കുമ്പാട്-പഞ്ചായത്ത് പ്രസിഡണ്ട്

വഴികാട്ടി

തൃക്കരിപ്പൂർ ടൗണിൽ നിന്ന് 500 മീറ്റർ വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . റയിൽവേസ്റ്റേഷന് സമീപമാണ് സ്കൂൾ .

Map

ഫോട്ടോസ്