സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ
വിലാസം
കുടക്കച്ചിറ

കുടക്കച്ചിറ പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ04822 258007
ഇമെയിൽkudakkachiralps100@gmail.com
കോഡുകൾ
സ്കൂൾ കോഡ്31221 (സമേതം)
യുഡൈസ് കോഡ്32101200719
വിക്കിഡാറ്റQ87658252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി ജോർജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ഫ്രാൻസിസ് പുളിക്കിയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി പ്രദീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ

രാമപുരം ഉപജില്ലയിലെ കുടക്കച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് എൽ പി എസ് കുടക്കച്ചിറ.

ചരിത്രം

1916 മെയ് മാസം ഇരുപതാം തീയതി ഒരു ആശാൻ കളരി എന്ന നിലയിലാണ് ഈ സ്കൂളിൻറെ തുടക്കം. അന്നത്തെ വികാരി ബഹുമാനപ്പെട്ട കുര്യാച്ചൻ ആണെന്ന് രേഖകളിൽ കാണുന്നു. സ്കൂൾ മാനേജർ ആയി ശ്രീ എൻ. എസ്. ജോസഫ് നീലക്ക്പള്ളിയെ നിയോഗിച്ചു.സുദീർഘമായ 25 വർഷക്കാലം അദ്ദേഹം സ്കൂളിന് നേതൃത്വംനൽകി. ആരംഭ വർഷം തന്നെ ഒന്നാം ക്ലാസ്സും(29 കുട്ടികൾ) രണ്ടാം ക്ലാസും(22 കുട്ടികൾ) ആരംഭിക്കുവാൻ കഴിഞ്ഞു.ആദ്യത്തെ ഹെഡ്മാസ്റ്ററായി ശ്രീ. കെ. പി. വർക്കി, അധ്യാപകനായി പി വി കൃഷ്ണപിള്ള സാറും നിയമിതരായി. 1923 ലാണ് ഒരു പൂർണ്ണ വിദ്യാലയം ആയത് .അന്നു ഹെഡ്മാസ്റ്റർക്ക് പുറമേ അഞ്ച് അധ്യാപിക തസ്തികകളും അനുവദിക്കപ്പെട്ടു.ഇടവക അംഗങ്ങളിൽ നിന്നുള്ള ചിട്ടി പിരിവ് വരുമാനമാണ് സ്കൂൾ നടത്തിപ്പിന് മൂലധനമായി കണ്ടെത്തിയിരുന്നത്.തുടർന്നു വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ആയിരത്തോളംപുസ്തകങ്ങൾ ഉള്ള വിശാലമായ ഒരുലൈബ്രറി സ്കൂളിൽ ഉണ്ട് .വിദ്യാർത്ഥികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ  വളർത്തുവാൻ സഹായകരമായ പരിശീലനം നൽകുന്നതോടൊപ്പം വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. ബിആർസി യിൽ വച്ച് നടത്തപ്പെട്ട കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നിവയിൽ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകളും മെഡലുകളും നേടുകയും ചെയ്തു. ദീപിക ചിൽഡ്രൻസ് ലീഗിൻറെ ഒരു ശാഖ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു ഡി സി എൽ

ഐക്യു സ്കോളർഷിപ്പ് പരീക്ഷയിൽ കുട്ടികൾ പങ്കെടുത്തു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നതിനായി, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ വിവിധങ്ങളായ  കഥ, കവിത, ലേഖനങ്ങൾ, ചെറുകഥകൾ,വിവിധ പത്രങ്ങൾ,   മാസികകൾ   തുടങ്ങിയ അനവധി പുസ്തകങ്ങൾ  സ്റ്റേജിലും ക്ലാസ് മുറികളിലും    വായനാ മൂലകളിലും ആയി ക്രമീകരിച്ചിരിക്കുന്നു

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്

ഐടി ലാബ്

ആധുനിക യുഗത്തിലെ അവിഭാജ്യഘടകമായ കമ്പ്യൂട്ടർ അധിഷ്ഠിതമായ പാഠ്യ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിവരുന്നത്. 2018 19 സ്കൂൾ വർഷത്തിൽ ശ്രീ കെ എം മാണി സാറിൻറെ എംഎൽഎ ഫണ്ടിൽ നിന്ന്  രണ്ട് ലാപ്ടോപ്പുകളും അനുബന്ധഉപകരണങ്ങളും  ഒരു പ്രൊജക്ടറും ലഭിച്ചു. 2019 ആഗസ്റ്റ് കൈറ്റ് മുഖേന   മൂന്ന് ലാപ്ടോപ്പുകളും 2പ്രൊജക്ടറുകളും  അനുബന്ധ ഉപകരണങ്ങളും സ്കൂളിന് ലഭിക്കുകയുണ്ടായി .വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി  സ്കൂളിലെ 2 ST കുട്ടികൾക്ക് പഠനാവശ്യത്തിനായി ആയി ഓരോ ലാപ്ടോപ്പ് വീതം ലഭിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു .

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ സാഹിത്യ കലാ പരിപാടികൾ നടത്തപ്പെട്ടിരുന്നു. കുട്ടികൾ തന്നെയാണ് അതിന് നേതൃത്വം നൽകിയിരുന്നത്.ഓരോ അധ്യാപകരെയും അധ്യക്ഷരാക്കി, വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു.  ഓൺലൈനിലൂടെ സമ്മാനത്തിന് അർഹരായവർക്ക് ഓഫ് ലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയുണ്ടായി.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി. സീന മോളുടെ മേൽനേട്ടത്തിൽ12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി. എൽസമ്മയുടെ മേൽനേട്ടത്തിൽ -15- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അദ്ധ്യാപികയായ ശ്രീമതി.ജിൻ്റയുടെ മേൽനേട്ടത്തിൽ -16- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രഥമഅദ്ധ്യാപികയായ സിസ്റ്റർ.റൂബിയുടെ മേൽനേട്ടത്തിൽ --10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

.ഊർജ സംരക്ഷണത്തെ കുറിച്ചുള്ള ഉള്ള അവബോധം  ചെറുപ്പത്തിൽതന്നെ കുട്ടികളെ വളർത്തിയെടുക്കുക  എന്ന  ലക്ഷ്യത്തോടെയാണ്  ഇത് പ്രവർത്തിക്കുന്നത്.ശ്രീമതി എൽസമ്മ  ഐസക് ഇതിന്  മേൽനോട്ടം  വഹിക്കുന്നു.എ സി പി യുടെ  ആഭിമുഖ്യത്തിൽ  നിരവധി  മത്സരങ്ങൾ  ഓൺലൈൻ ആയി നടത്തിവരുന്നു. സ്കൂൾതലത്തിൽ ചിത്രരചനാ മത്സരം നടത്തുകയും  ഒന്നാം സ്ഥാനം ലഭിച്ച  മാസ്റ്റർ. Blessan Dais നെ ജില്ലാതല മത്സരത്തിൽ  പങ്കെടുപ്പിക്കുകയും ചെയ്തു.ഊർജ്ജ സംരക്ഷണം  എങ്ങനെ  നടപ്പാക്കാം  എന്നതിനെക്കുറിച്ച്  കുട്ടികൾക്ക്  സ്കൂളിൽ നിർദ്ദേശങ്ങൾ നൽകുന്നു.

നേട്ടങ്ങൾ

  • കുട്ടികളുടെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സഞ്ചയിക പദ്ധതി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
  • 2017 ജനുവരി, ശതാബ്ദിയാഘോഷം ഈ സ്കൂളിൽ നടത്തപ്പെട്ടു.
  • 2016- 17 വർഷത്തിലെ മികച്ച  പ്രവർത്തനങ്ങളുടെ  അടിസ്ഥാനത്തിൽ  കരൂർ ഗ്രാമപഞ്ചായത്തിലെ  ബെസ്റ്റ് സ്കൂൾ അവാർഡ്   കുടക്കച്ചിറ സെൻറ് ജോസഫ് എൽ പി  സ്കൂളിന്  ലഭിച്ചു.                
  • കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ , സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, പിന്നോക്കം നിൽക്കുന്നവർക്ക് ആയുള്ള പ്രത്യേക പരിശീലനം, ജനറൽനോളജ്, ഗണിതവും ഉൾപ്പെടുത്തിയ ക്വിസ് മത്സരങ്ങൾ മുതലായവ നടത്തപ്പെടുന്നു.
  • സെൻറ് ജോസഫ് എൽ പി എസ് കുടക്കച്ചിറയുടെ ആഭിമുഖ്യത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ .ആൽഫി തോമസ്, പൂർവ്വ വിദ്യാർത്ഥികളായ  ശ്രീ. അനൂപ്,  ശ്രീ. അർജുൻ  എന്നിവരുടെ  നേതൃത്വത്തിൽ   ശ്വാസം, ദൈവത്തിൻറെ സ്വന്തം പള്ളിക്കൂടം ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.
  • ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ  കുട്ടികൾ പങ്കെടുത്തു.  വിവിധയിനങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി.
  • .ശതാബ്ദിയോടനുബന്ധിച്ച് 2016-17 സ്കൂൾ വർഷം, ഓഫീസ് റൂം  സ്മാർട്ട് ക്ലാസ് റൂം എന്നിവയുൾപ്പെടുന്ന ശതാബ്ദി സ്മാരക മന്ദിരം  നിർമ്മിച്ചു.  
  • രാമപുരം സബ് ജില്ല , സ്കൂൾ കലോത്സവത്തിൽമത്സരിച്ച്  നമ്മുടെ സ്കൂളിൽനിന്നും കുട്ടികൾ  സമ്മാനാർഹരായി.
  • 2017- 18 അധ്യയനവർഷത്തിൽ  കരൂർ ഗ്രാമപഞ്ചായത്ത് നിന്നും ആധുനികരീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് ,2017- 18 അധ്യയനവർഷത്തിൽ  കരൂർ ഗ്രാമപഞ്ചായത്ത് നിന്നും ആധുനികരീതിയിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് ,സ്കൂളിന് ലഭിച്ചു.  .  
  • 2018- 19 അധ്യയനവർഷത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജൈവവൈവിധ്യ  ഉദ്യാനത്തിന്   ഉള്ള ഫണ്ട് ലഭിക്കുകയും തുടർന്ന് ആമ്പൽ കുളം,ഫലവൃക്ഷതൈകൾ, ഔഷധസസ്യങ്ങൾ,അലങ്കാര ചെടികൾ എന്നിവ വച്ചുപിടിപ്പിച്ച്  സ്കൂൾ പരിസരം മനോഹരം ആക്കുകയും ചെയ്തു.
  • 2019-2020അധ്യയനവർഷത്തിൽ ദീർഘകാല0 Uneconomic വിഭാഗത്തിൽ  പെട്ടിരുന്ന  നമ്മുടെ സ്കൂൾ  Economic വിഭാഗത്തിലേക്ക് മാറുകയും തുടർന്ന് ഒരു ടീച്ചറിന് സ്ഥിരനിയമനം ലഭിക്കുകയും ചെയ്തു.കഴിഞ്ഞ 3 വർഷമായി  നമ്മുടെ സ്കൂൾ എക്കണോമിക് വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.
  • 2019-2020 അധ്യയനവർഷത്തിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മാനേജ്മെൻറ് നിന്നും ആറു Desk കളും പാലാ രൂപതയിൽ നിന്ന് 8 Desk കളും ലഭിച്ചു.കൂടാതെ മാനേജ്മെൻറ് സഹായത്തോടെ ക്ലാസ് മുറികൾ   നവീകരിക്കുകയും  എൽകെജി ക്ലാസ്സ് Tile  ഇടുകയും ചെയ്തു.
  • 2021- 22 അധ്യായന വർഷത്തിൽ അക്ഷരമുറ്റം ക്വിസ് , ഉപജില്ലാതലം ഫസ്റ്റ് പ്രൈസ് ,സെൻറ് ജോസഫ് എൽപിഎസ് കുടക്കച്ചിറ യിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ  ആൻ മരിയ സിബിക്ക് ലഭിച്ചു .
സമ്മാനങ്ങൾ
ശ്വാസം ഷോർട്ട് ഫിലിം

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ്മിസ്ട്രസ് സിസ്റ്റർറൂബി ജോർജ്ജ്
  2. ശ്രീമതി. എൽസമ്മ ഐസക്
  3. ശ്രീമതി. സീനമോൾ ജോർജ്
  4. ശ്രീമതി. ജിന്ദു തോമസ്
സെൻറ് ജോസഫ് എൽ പി എസ് കുടക്കച്ചിറ സ്കൂൾ അധ്യാപകർ

മുൻ പ്രധാനാധ്യാപകർ

  • 2002-2007->സി.ജനോവ
  • 2008-2011 ->സി. മെർലി എമ്പ്രയിൽ
  • 2011-2012->സി. അനില തോട്ടക്കര
  • 2012-2015->സി. റോസ് മിൻ
  • 2015-2016->എൽസമ്മ ഐസക് (ഇൻചാർജ്)
  • 2016- 2022->സി. ആൽഫി തോപ്പിൽ
  • 2022- >റൂബി ജോർജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ.  ജോർജ് ജോസഫ്
  2. ഡോക്ടർ. നിജോയ് പി ജോസ്

വഴികാട്ടി