സെന്റ് ജോസഫ്‌സ് എൽ പി എസ് കുടക്കച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1941 സ്കൂളിൻറെ രജത ജൂബിലി വർഷം മെയ് 25 ആം തീയതി ചേർന്ന പള്ളി കമ്മിറ്റി യോഗമാണ് ആണ് വിദ്യാലയത്തിൽ മാനേജ്മെൻറ് പൂർണമായും പള്ളി വികാരിയുടെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന് തീരുമാനിച്ചത്.

1945 ഇടവക വികാരിയായി നിയമിതനായത് ബഹുമാനപ്പെട്ട ഫാദർ തോമസ് മണക്കാട്, തിരുഹൃദയ മഠത്തിലെ ഒരു ഭവനം കുടക്കച്ചിറ സ്ഥാപിക്കുന്നതിന് അനുകൂലസാഹചര്യം എടുക്കുകയും കൂടുതൽ അർപ്പണബോധത്തോടെ കുട്ടികളുടെ സമഗ്രവികസനത്തിന് കോൺവെൻറ് കീഴിൽ പരിശീലനം കിട്ടുന്ന സ്കൂളിന് കഴിയും എന്ന് മനസ്സിലാക്കിയ ക്രാന്തദർശിയായ മണക്കാട് ച്ചൻ വിശിഷ്ടമായ ഒരു വിദ്യാഭ്യാസ സ്ഥാപനമായി അതിനെ പരിവർത്തിപ്പിക്കാൻ എസ്. എച്ച് സിസ്റ്റേഴ്സ് സേവനം അഭ്യർത്ഥിച്ചു.

1941 സ്കൂളിൻറെ രജതജൂബിലി വർഷമായിരുന്നു എങ്കിലും പിന്നീട് സ്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ ആവുകയായിരുന്നു. 1966 നടന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളും 1991 എഴുപത്തിയഞ്ചാം വർഷം പ്ലാറ്റിനം ജൂബിലിയും യും വളരെ ലളിതമായി നടത്തുകയുണ്ടായി.2016-17 വിദ്യാലയവർഷം ഈ വിജ്ഞാപനം ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളും സ്മാരകമന്ദിരം നിർമ്മിതിയും സ്മരണിക പ്രകാശനവും നടത്തി.