പള്ളിയാട് എസ്സ് എൻ യു പി എസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയിരിക്കുകയാണ്  പള്ളിയാട് ശ്രീ നാരായണ യു .പി  സ്‌കൂൾ .ചരിത്രത്തിന്റെ ഏടുകളിൽ സ്ഥാനം പിടിച്ച വൈക്കം താലൂക്കിലെ പൂർണ്ണമായ ഒരു കാർഷിക ഗ്രാമമായ തലയാഴം ഗ്രാമപഞ്ചായത്തിന്റെ ഏഴാം വാർഡിൽ പള്ളിയാട് കരയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .

പള്ളിയാട് എസ്സ് എൻ യു പി എസ്സ്
സ്കൂൾ കവാടം
വിലാസം
പള്ളിയാട്

തലയാഴം പി.ഒ.
,
686607
,
കോട്ടയം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04829 277730
ഇമെയിൽsnupspalliyadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്45260 (സമേതം)
യുഡൈസ് കോഡ്32101300303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ417
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന
പി.ടി.എ. പ്രസിഡണ്ട്ദീപേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഹെന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജൂൺ 3 ന് 156 കുട്ടികളോടു കൂടി അധ്യയനം ആരംഭിച്ചു .തലയാഴം വടക്കേക്കര ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു അക്കാലത്തു് അറിയപ്പെട്ടിരുന്നത് .1974 ൽ പള്ളിയാട് എസ് .എൻ .യു .പി .സ്കൂൾ എന്ന പുനർനാമകരണത്തോടു കൂടി അറിയപ്പെടുവാൻ തുടങ്ങി . കാലങ്ങളെ സാക്ഷിനിർത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ മഹത് വ്യക്തികൾക്കു ജന്മം കൊടുത്തു കൊണ്ടും പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളിലെ സർഗ്ഗാത്മക പ്രതിഭയെ കഠിനപ്രയത്നത്തിലൂടെ സംസ്ഥാന ശ്രദ്ധയിൽ വരെ  എത്തിച്ചു കൊണ്ടും പൂർണ്ണമായ ഒരു കാർഷിക സംസ്കാരത്തിന്റെ നിനവും തനിമയും ഉൾക്കൊണ്ട് വളരുകയാണ് .വിദ്യയുടെ നിറദീപസ്തംഭമായി ശോഭിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 487 കുട്ടികൾ പഠിക്കുന്നു .ഈ സരസ്വതി നിലയം വൈക്കം സബ്‌ജില്ലയിലെ ഏറ്റവും മികച്ച മാതൃകാ വിദ്യാലയമായി പുരോഗതിയുടെ വീഥികൾ പിന്നിട്ടു കൊണ്ടിരിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്‌ ,ലൈബ്രറി ,വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികപരിശീലനം .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൃഷി

ചിത്രശാല

പഠനോത്സവം
എന്റെ വിദ്യാലയം
പരിസ്ഥിതി ദിനം

വഴികാട്ടി

വൈക്കം വെച്ചൂർ റോഡിൽ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിനു എതിർവശത്തായി കിഴക്കോട്ടുള്ള റോഡിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിയാട് ശ്രീ നാരായണ യു .പി സ്കൂളിന്റെ തിരുമുറ്റത്തെത്താം .

Map