കതിരൂർ മുസ്ലിം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിൽ വേറ്റുമ്മൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കതിരൂർ മുസ്ലിം എൽ.പി.എസ്.

കതിരൂർ മുസ്ലിം എൽ.പി.എസ്
വിലാസം
വേറ്റുമ്മൽ

കതിരൂർ പി.ഒ.
,
670642
,
കണ്ണൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽkadirurmlp2012@gmail.com
കോഡുകൾ
സ്കൂൾ കോഡ്14314 (സമേതം)
യുഡൈസ് കോഡ്32020400409
വിക്കിഡാറ്റQ64457170
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദോഹിത്ത്.പി.എം
പി.ടി.എ. പ്രസിഡണ്ട്അയൂബ് .വി.ടി
എം.പി.ടി.എ. പ്രസിഡണ്ട്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കതിരൂർ ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പ്രദേശത്ത് തലശ്ശേരി-കൂർഗ്ഗ് റോഡിനോട് ചേർന്ന്സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രദേശത്തെ മുസ്ലിങ്ങളുടെ വിദ്യാഭ്യാസത്തിനുവേണ്ടി 1946-ൽ സ്ഥാപിതമായ സ്കൂളിന് 1947-ൽഅംഗീകാരം ലഭിച്ചു.ഏറെക്കാലം വേറ്റുമ്മൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിലായി പീടികമുറികളുടെ മുകളിലാണ് സ്കൂൾ പ്രവർത്തിച്ചത്.സ്ഥലത്തെ മുസ്ലിം മഹലിന്റെ ബഹു;ഖാളി വി. എൻ.അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.1999 ‍ഡിസംമ്പർ 8-ന് മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മുനവ്വുറുൽ ഇസ്ലാംസഭയ്ക്ക് സ്വന്തമായി..2000 ജനുവരി 15 മുതൽ സ്കൂൾ പുതിയ കോൺക്രീറ്റ് ബിൽഡിങ്ങിലേക്ക് മാറി. മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന സ്കുൂൾ 2011 അഗസ്ത്1 മുതൽ ജനറൽ ടൈംടേബിളിലാണ് പ്രവർത്തിക്കുന്നത്.എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പ്രവേശനം നൽകിവരുന്നു. പ്രവൃത്തിപരിചയമേളയിൽ രണ്ടു പ്രാവശ്യം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ അപൂർവനേട്ടം സ്കൂൾ ചരിത്രവീഥിയിലെ ജ്വലിക്കുന്ന സ്മരണയാണ്.

ഭൗതികസൗകര്യങ്ങൾ

കാലാനുസൃതവും ആകർഷകവും ശിശുസൗഹൃദപരവുമായ ഭൗതികാന്തരീക്ഷമാണ് സ്കൂളിന്റേത്.എല്ലാ ക്ലാസ്സുകളിലും കമ്പ്യൂട്ടർ,വൈഫൈ,ഫാൻ,ട്യൂബ് സൗകര്യങ്ങൾ,ഒന്നാം ക്ലാസ്സിനെ ഒന്നാം തരമാക്കാൻ ചുമർച്ചിത്രങ്ങളും ശിശുസൗഹൃദ ഇരിപ്പിടങ്ങളും,വാതിൽപ്പുറപഠനത്തിന് ഓപ്പൺ എയർ ക്ലാസ് റൂം,മികച്ച ശാസ്ത്ര-ഗണിത ശാസ്ത്ര ലാബുകൾ,ക്ലാസ് തല ലൈബ്രറി,മൈക്ക് സെറ്റ്, മിനിപാർക്ക്,കുുടിവെള്ളത്തിനായി വാട്ടർപ്യൂരിഫയർ,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും നവീകരിച്ച കുുളിമുറിയും-ഇവ ഭൗതികമികവിന്റെ നേർക്കാഴ്ചകളിൽ ചിലതുമാത്രം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,നൃത്തപരിശീലനം,സൈക്കിൾ പരിശീലനം,പ്രകൃതിസ്നേഹം,ശുചിത്വസംസ്ക്കാരം എന്നിവ വളർത്തുവാൻ മാതൃകാ പ്രവർത്തനങ്ങൾ,ശാസ്ത്രബോധം വളർത്തുവാൻ ക്ലാസ് തല ലാബ് പ്രവർത്തനങ്ങൾ,ബാലസഭ,കമ്പ്യൂട്ടർ പരിശീലനം.

മാനേജ്‌മെന്റ്

ശ്രീ;വി.എൻ അബൂബക്കർ മുസ്ല്യാർ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് മകൻ ശ്രീ; സി.കെ മുഹമ്മദ് മുസ്ല്യാർ മാനേജേറായി.ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് സ്കുൾ മാനേജ്മെന്റ് അവകാശം വേറ്റുമ്മൽ മഹല്ല് കമ്മിറ്റിക്ക്കൈമാറുന്നത്.വേറ്റുമ്മൽ പ്രദേശത്തെ സാംസ്ക്കാരികമായി മുന്നിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവൃത്തിക്കുന്ന വേറ്റുമ്മൽ മഹല്ല് കമ്മിറ്റി-മുനവ്വുറുൽ ഇസ്ലാം സഭ-യാണ് ഇപ്പോൾ സ്കൂൾ മാനേജ്മെന്റ്.ജനറൽബോഡി തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ പ്രസിഡന്റാണ് സ്കൂൾ മാനേജരായി നിയമിതനാവുന്നത്.മഹല്ല് കമ്മിറ്റിയുടെ കീഴിൽ ആദ്യ മാനേജർ ശ്രീ;വി.പി അബ്ദുൾറഹ്മാനായിരുന്നു.നിലവിൽ എ.സി.അബ്ദുൾ റഹ്മാനാണ് മാനേജർ.

മുൻസാരഥികൾ

സ്കൂളിന്റെ ആദ്യസാരഥി ശ്രീ;കുുഞ്ഞിക്കുട്ടി മാസ്റ്ററായിരുന്നു.തുടർന്ന് സർവ്വശ്രീ;കെ.അനന്തൻ മാസ്റ്റർ,കെ.കെ പത്മിനി ടീച്ചർ,യു.മൊയ്തു മാസ്റ്റർ എന്നിവർ സ്കൂളിന്റെ സാരഥികളായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തലശ്ശേരി നഗരം / റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റർ).
  • തലശ്ശേരി-കൂർഗ് പാതയിൽ ( SH 30 ) കതിരൂർ - അഞ്ചാം മൈൽ വേറ്റുമ്മൽ മുസ്ലീം പള്ളിക്കു സമീപം
  • കൂത്തുപറമ്പ് ബസ് സ്റ്റാന്റിൽ നിന്നും കൂത്തുപറമ്പ്-തലശ്ശേരി റോഡ് വേറ്റുമ്മൽ മുസ്ലീം പള്ളിക്കു സമീപം (6 കിലോമീറർ)
Map


"https://schoolwiki.in/index.php?title=കതിരൂർ_മുസ്ലിം_എൽ.പി.എസ്&oldid=2532276" എന്ന താളിൽനിന്ന് ശേഖരിച്ചത്