[1]കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.സി കണ്ണൻനായരുടെ സ്മരണാർത്ഥമാണ് സ്കൂളിന് ഈ പേര് നൽകിയത്. ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.
ചരിത്രം
ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് കൂടുതൽ വായിക്കാം
2021 നവംബറിലെ സംസ്ഥാന പ്രവേശനോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
ഹൊസ്ദുർഗ് ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം
ശതാബ്ദി ആഘോഷം 2022 -23
Imagelogo.png
വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്തപരിപാടികൾ നടത്തി.
</gallery>
</gallery>
ലോഗോപ്രകാശനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും കിഴക്കുഭാഗത്തേക്ക്, അതിയാമ്പൂർ റോഡിൽ 1 കിലോമീറ്റർ ദൂരം.