സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(St. Josephs C. L. P. S. Thrissur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെൻറ്. ജോസഫ്സ് സി. എൽ. പി. എസ് തൃശ്ശൂർ
ഇൻബോക്‌സ് തിരുത്തൽ
വിലാസം
തൃശൂർ

മിഷൻ ക്വാർട്ടേഴ്‌സ്,തൃശൂർ
,
തൃശൂർ പി.ഒ.
,
680001
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0487 2428698
ഇമെയിൽst.josephsclps.thrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22422 (സമേതം)
യുഡൈസ് കോഡ്32071802701
വിക്കിഡാറ്റQ64088941
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്തൃശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ442
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ ജെ
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി ബിൻസൺ
അവസാനം തിരുത്തിയത്
05-04-2024Jinotgopal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ മിഷൻ ക്വാർട്ടേഴ്‌സ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്‌.ജോസഫ്‌സ് സി എൽ പി സ്കൂൾ.

ചരിത്രം

കേരളത്തിന്റെ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ ഹൃദയഭാഗത്തായി വി .യൗസേപ്പിതാവിന്റെ നാമധേയത്തിൽ 1961 ൽ സ്ഥാപിതമായതാണ് സെൻറ്.ജോസഫ്സ് സി എൽ പി സ്കൂൾ. ഉള്ളിൽ വെളിച്ചം കാത്തുസൂക്ഷിച്ച് എവിടെ ചെന്നാലും തങ്ങളുടെ വെളിച്ചം ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകിയ ദൈവ രാജ്യത്തിൻറെ കര്മയോഗിനികളാണ് കർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെൻറ് തെരേസ് CSST സന്യാസ സമൂഹം. CSST സഭാസ്ഥാപകയായ മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമയുടെ ത്യാഗോജ്ജ്വലമായ കർമ്മപദ്ധതിയുടെ നീർച്ചാലാണ് ഈ വിദ്യാലയം. പെൺ വിദ്യാഭ്യാസത്തിനു ഏറെ പ്രാധാന്യം നൽകുന്ന ഈ വിദ്യാലയം തൃശ്ശൂരിൻറ്റെ ചരിത്രത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണെന്നുള്ളത് അഭിമാനാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ചുറ്റുമതിൽ, വൃത്തിയും ഭംഗിയുമുള്ള ക്ലാസ്സ്മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകൾ, കുടിവെള്ള സൗകര്യം, കളിസ്ഥലം, കളിയുപകരണങ്ങൾ, വൃത്തിയുള്ള പാചകപ്പുര, ലൈബ്രറി പുസ്തകങ്ങൾ, ഐ.സി.ടി സൗകര്യം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ ലാബ്, ക്ലാസ്സ്മുറികളിൽ ടെലിവിഷൻ, ലാപ്ടോപ്പ്, പ്രൊജക്ടർ, സ്മാർട്ട് ക്ലാസ്സ്‌റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

• ക്ലബ് പ്രവർത്തനങ്ങൾ • ദിനാചരണങ്ങൾ • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് • ബോധവൽക്കരണ ക്ലാസുകൾ • LSS പരിശീലനം • വിജ്ഞാനോത്സവം,അക്ഷരായനം പരിശീലന ക്ലാസുകൾ • പഠനയാത്രകൾ • മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ അസംബ്ലി • മാസ്സ്ഡ്രിൽ പരിശീലനം • ആരോഗ്യവകുപ്പിൻറെ കൃത്യമായ പരിശോധന • ICT സാധ്യതകൾ (ലാപ്ടോപ്പ്,പ്രൊജക്ടർ) ഉപയോഗിച്ചുള്ള ക്ലാസുകൾ • പ്രവൃത്തിപരിചയ പരിശീലനം • കൗൺസിലിംഗ് ക്ലാസുകൾ • ബാൻറ്റ്, കരാട്ടെ, ഡാൻസ്, ഫുട്ബോൾ പരിശീലനം.

മുൻ സാരഥികൾ

ക്രമനമ്പർ   പേര് കാലഘട്ടം
1 Rev Sr.ആലറ്റ് 1961-1977
2 Rev Sr.സെഫീറിന 1978-1984
3 Rev Sr.ആൻ ഗ്രേയ്സ് 1985-1987
4 Rev Sr.കാർമൽ 1987-1992
5 Rev Sr.കൺസീലിയ 1992-1993
6 Rev Sr.കജെട്ടിൻ 1993-1994
7 Rev Sr.ഫെലിക്സ് 1994-1995
8 Rev Sr.ലിയൊനാർഡ് മേരി 1995-1996
9 Rev Sr.ലിസ 1996-1997
10 ശ്രീമതി കെ.പി റോസിലി 1997-1998
11 Rev Sr.ഡാമസിൻ 1998-1999
12 Rev Sr.റോസ് മാർഗ്രെറ്റ് 1999-2001
13 Rev Sr.ലുസെറ്റ് 2001-2007
14 Rev Sr.നീതി 2007-2009,2011-2014
15 Rev Sr.സവിത 2009-2010,2014-2018
16 Rev Sr.ബീന.കെ.ജെ 2018-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിഷപ്പ് മാർ ടോണി നീലങ്കാവിൽ (തൃശ്ശൂർ അതിരൂപതാ സഹായ മെത്രാൻ), ഗോപിക (സിനി ആർട്ടിസ്റ്റ്), Dr.സണ്ണി ജോർജ് (ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ).

നേട്ടങ്ങൾ .അവാർഡുകൾ.

തൃശൂർ ജില്ല ബെസ്ററ് PTA അവാർഡ് - മൂന്നുപ്രാവശ്യം (2014-2015,2016-2017,2017-2018 ) , ബെസ്ററ് എൽ.പി സ്കൂൾ അവാർഡ് : 2017-2018

വഴികാട്ടി

  • തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് 750 മീറ്റർ അകലെ കുരിയച്ചിറയിലേക്ക് പോകുന്ന നാഷണൽ ഹൈവേയുടെ വലതുവശത്ത് മിഷൻ കോട്ടേഴ്സിന് സമീപം സ്ഥിതി ചെയ്യുന്നു.

{{#multimaps:10.512324,76.219847 |zoom=18}}