എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(S V N S S U P S KUNNAM എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളംഉപജില്ലയിലെ കുന്നംപ്രദേശത്തുളള ഒരു എയ്ഡഡ്വിദ്യാലയമാണ് എസ് വി എൻ എസ്സ് എസ്സ് യു പി സ്ക്കൂൾ കുന്നം. മഠത്തുംചാൽ സ്ക്കൂൾ എന്നും ഈ സ്ക്കൂൾ അറിയപ്പെടുന്നു.

എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം
വിലാസം
ചാലാപ്പള്ളി

ചാലാപ്പള്ളി
,
ചാലാപ്പള്ളി പി.ഒ.
,
689586
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഇമെയിൽsvnssupskunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്37649 (സമേതം)
യുഡൈസ് കോഡ്32120701718
വിക്കിഡാറ്റQ87595408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊറ്റനാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ28
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദേവൻ കെ പി
പി.ടി.എ. പ്രസിഡണ്ട്അജി കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ
അവസാനം തിരുത്തിയത്
01-11-2024CHANDRIKA V


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ കൊറ്റനാട് പഞ്ചായത്തിലെ 13-ാം വാർഡിൽ കുന്നംകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൻ എസ് എസ് യു പി സ്ക്കൂൾ. ഭാരത കേസരി ശ്രീ മന്നത്തുപദ്മനാഭന്റെ നേതൃത്വത്തിൽ സ്ഥാപിതമായ എൻ എസ്.എസ്സിൻ്റെ കീഴിലാണ് ഈ സ്കൂൾ. ഏകദേശം 5km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. സംസ്ക്കാരവർദ്ധിനി സംസ്കൃത സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1965-ൽ ഹൈസ്കൂളിൽ നിന്നും വേർപെട്ട് അപ്പർ പ്രൈമറിയായി പ്രവർത്തനം തുടർന്നു. ഇതിനെ തുടർന്ന് എസ് വി എൻ എസ് എസ് യു പി സ്കൂൾ എന്ന പേരിൽ അറയപ്പെടുന്നു. തുടർന്നു വായിക്കുക

മാനേജ്മെൻ്റ്

വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിന് കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന എൻഎസ്എസ്സിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുഖ്യ പങ്കുണ്ട്. എൻ എസ് എസ്സിൻ്റെ പ്രസിഡൻ്റ്. ശ്രീ. പി നരേന്ദ്രനാഥൻ നായരും ജനറൽ സെക്രട്ടറി ശ്രീ. ജി സുകുമാരൻ നായരുമാണ്. സ്കൂളുകളുടെ ചുമതല ജനറൽ മനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മനേജർ ശ്രീ. ഡോ. ജഗദീശ് ചന്ദ്രൻ.ജി ആണ്.

ഭൗതികസാഹചര്യങ്ങൾ

ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസ്സുകൾ ഉള്ള ഇവിടെ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാണ്. . തുടർന്നു വായിക്കുക

മികവുകൾ

സംസ്കൃത കലോത്സവം 2017-2018

ശാസ്‍ത്രമേള (ഗണിതം, സാമൂഹ്യശാസ്ത്രം) 2018- 2019

മുൻസാരഥികൾ

sl.no പേര് കാലയളവ്
1 G. ആനന്ദവല്ലിയമ്മ 2003 - 2005
2 N. P വിജയലക്ഷ്മി 2005 - 2008
3 R. വിജയകുമാരി 2008 - 2016
4 L. പ്രേമകുമാരി 2016 – 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഹരികുമാരൻ നമ്പൂതിരി ( യുവകവി)
  • ഡോ.നിഷോർ T (അസ്ഥിരോഗ വിദഗ്ദ്ധൻ, ആനിക്കാട് ഗവ. ഹോസ്പിറ്റൽ)

ദിനാചരണങ്ങൾ

വായനദിനം, സ്വാതന്ത്ര്യദിനം,പരിസ്ഥിതി ദിനം, ഗാന്ധിജയന്തി, ഓസോൺ ദിനം, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം, ഓണം, ക്രിസ്തുമസ് തുടങ്ങി എല്ലാ ദിനാചരണങ്ങളും ആഘോഷിയ്ക്കുുന്നു. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.

അധ്യാപകർ

ജയദേവൻ കെ പി

നിഷാന്ത്കുമാർ എം ആർ

ദീപ ദർശൻ എം എസ്

കൃഷ്ണകുമാർ സി പി

ആശിഷ്‌ സുബ്രഹ്മണ്യൻ

ചന്ദ്രിക .വി

പാഠ്യേതര പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്‌, ഹെൽത്ത് ക്ലബ്‌,ഗണിത ക്ലബ്‌, സാമൂഹ്യശാസ്ത്ര ക്ലബ്, ഹിന്ദി ക്ലബ് തുടങ്ങിയവ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ കൂടുതൽ മെച്ചമാക്കുന്നതിനായി അദ്ധ്യാപകർ വിവിധ ക്ലബ്ബിൻ്റെ ചുമതല വഹിക്കുന്നു. തുടർന്നു വായിക്കുക

2023-2024 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം ജൂൺ 1
  • പരിസ്ഥിതി ദിനം ജൂൺ 5
  • വായന ദിനം ജൂൺ 19
  • ബഷീർ ദിനം ജൂലൈ 5
  • ചാന്ദ്ര ദിനം ജൂലായ് 21
  • സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
  • ഓണാഘോഷം ആഗസ്റ്റ് 25
  • അദ്ധ്യാപകദിനം സെപ്റ്റംബർ 5
  • ഗാന്ധിജയന്തി ഒക്‌ടോബർ 2
  • സ്കൂൾ കായികമേള ഒക്ടോബര് 5
  • സ്കൂൾ കലാമേള ഒക്ടോബർ 18
  • കേരളപ്പിറവി ദിനാചരണം ( ഹരിതസഭ ) നവംബർ 1
  • ശാസ്ത്ര ഷോ ജനുവരി 23
  • ദേശീയ ശാസ്ത്ര ദിനാചരണം ഫെബ്രുവരി 28
  • വാനനിരീക്ഷണം മാർച്ച് 3

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

മല്ലപ്പള്ളി ചെറുകോൽപ്പുഴ റോഡിൻ്റെ അരികിൽ (മല്ലപ്പള്ളിയിൽ നിന്നും 13 കി.മീ, ചെറുകോൽപ്പുഴയിൽ നിന്നും 20.5കി.മീ) സ്ഥിതി ചെ്യ്യുന്നു.

Map