എസ്സ് വി എൻ എസ്സ് എസ്സ് യു പി എസ്സ് കുന്നം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചി മുറികൾ, അതിവിശാലമായ കളിസ്ഥലം, ചുറ്റുമതിൽ, ഇൻ്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പൂട്ടർലാബ്, L P G സൗകര്യമുളള പാചകപ്പുര, സയൻസ് ലാബ്, LCD പ്രൊജക്ടർ എന്നിവ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികളുടെ ശുചിത്വവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻ്റെ സഹായത്തോടെ ഇൻസിനേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഓഫീസ് മുറിയിൽ അലമാരയിൽ ലൈബ്രററിപുസ്തകങ്ങളും വായനാമുറിയും ക്രമീകരിച്ചിട്ടുണ്ട്. 2020-ൽ മല്ലപ്പളളി ഫോറസ്‍റ്റ് ഓഫീസ് ഒരു വാട്ടർ പ്യൂരിഫയർ സ്ഥാപി‍ച്ചിട്ടൂണ്ട്.